അലൻ ഡൈ ആപ്പിൾ വിട്ടു മെറ്റയിലേക്ക്; ഇനി മെറ്റയുടെ ചീഫ് ഡിസൈൻ ഓഫീസറായി പ്രവർത്തിക്കും
Photo Credit: Reuters
ആപ്പിളിൻ്റെ പ്രധാന ഡിസൈൻ ചീഫ് കമ്പനി വിട്ടു; അലൻ ഡൈ ഇനി മെറ്റയിൽ പ്രവർത്തിക്കും
ആപ്പിൾ ഡിവൈസുകളിലെ പുതിയ ലിക്വിഡ് ഗ്ലാസ് യൂസർ ഇന്റർഫേസിന് പിന്നിൽ പ്രവർത്തിച്ച ഡിസൈൻ മേധാവിയായ അലൻ ഡൈ കമ്പനി വിട്ട് മെറ്റയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മെറ്റാ ഒരു പുതിയ ഡിസൈൻ വിഭാഗം സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അലൻ ഡൈ ഈ ടീമിനെ നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മെറ്റയുടെ ഹാർഡ്വെയർ, സോഫ്റ്റ്വെയർ, എഐ അധിഷ്ഠിത ഇന്റർഫേസുകൾ എന്നിവയുടെ രൂപകൽപ്പനയ്ക്ക് നേതൃത്വം നൽകുന്നതിൻ്റെ ചുമതല അദ്ദേഹത്തിനായിരിക്കും. അലൻ ഡൈ കമ്പനി വിടുകയാണെന്ന് സ്ഥിരീകരിച്ച ആപ്പിൾ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ ഇതിനകം ഒരാളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ആപ്പിളിന്റെ നിരവധി ഉന്നതതല നേതാക്കൾ കമ്പനി വിടുകയോ മറ്റ് കമ്പനികളിൽ ചേരുകയോ വിരമിക്കുകയോ ചെയ്യുന്ന സമയത്താണ് ഈ പുതിയ അപ്ഡേറ്റ് വരുന്നത്. ആപ്പിൾ ഡിവൈസുകളുടെ വിഷ്യൽ എക്സ്പീരിയൻസിനെ രൂപപ്പെടുത്തുന്ന പ്രധാന വ്യക്തികളിൽ ഒരാളാണ് അലൻ ഡൈ. മെറ്റയിലേക്കുള്ള അദ്ദേഹത്തിൻ്റെ മാറ്റത്തിനു ശേഷം അവരുടെ ഇൻ്റർഫേസിനെ ഏറ്റവും മികച്ചതാക്കാൻ അലൻ ഡൈ പ്രധാന പങ്കു വഹിക്കുമെന്നു കരുതാം.
ആപ്പിളിന്റെ ഹ്യൂമൻ ഇന്റർഫേസ് ഡിസൈൻ വൈസ് പ്രസിഡന്റായ അലൻ ഡൈ കമ്പനി വിട്ട് മെറ്റയിൽ ചേരുകയാണെന്ന് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ട് പറയുന്നു. മെറ്റയുടെ AI-യിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ഡിവൈസുകളുമായി ബന്ധപ്പെട്ടാണ് ഔദ്യോഗികമായി ചേർന്നു കഴിഞ്ഞാൽ അലൻ ഡൈ പ്രവർത്തിക്കുകയെന്ന് ഇതെക്കുറിച്ച് പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഡൈയുടെ സ്ഥാനത്തേക്ക് ദീർഘകാലമായി ഡിസൈനറായ സ്റ്റീഫൻ ലെമെയ്ക്കു സ്ഥാനക്കയറ്റം നൽകാനും ആപ്പിൾ പദ്ധതിയിടുന്നു.
ബ്ലൂംബെർഗിന് നൽകിയ പ്രസ്താവനയിൽ ലെമെയുടെ പുതിയ ചുമതല ആപ്പിൾ സ്ഥിരീകരിച്ചു. 1999 മുതൽ എല്ലാ പ്രധാന ആപ്പിൾ ഇന്റർഫേസുകളും രൂപകൽപ്പന ചെയ്യുന്നതിൽ ലെമെയ് ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ആപ്പിളിന്റെ ടീം വർക്കിന്റെയും സർഗ്ഗാത്മകതയുടെയും സംസ്കാരത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നുവെന്നും സിഇഒ ടിം കുക്ക് പറഞ്ഞു.
2015-ലാണ് അലൻ ഡൈ ആപ്പിളിൽ ചേർന്നത്. നിരവധി ആപ്പിൾ ഡിവൈസുകളുടെയും ഇന്റർഫേസുകളുടെയും രൂപകൽപ്പനയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഡിസൈൻ മേധാവി ജോണി ഐവ് കമ്പനി വിട്ടതിനുശേഷമാണ് അദ്ദേഹത്തെ നിലവിലെ നേതൃസ്ഥാനത്തേക്ക് മാറ്റിയത്. ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുടനീളം ഉപയോഗിക്കുന്ന ലിക്വിഡ് ഗ്ലാസ് ഡിസൈൻ സ്റ്റൈൽ രൂപകൽപ്പന ചെയ്യാൻ നേതൃത്വം വഹിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ജോലി. അദ്ദേഹം കമ്പനി വിടുമെന്നതു മുതിർന്ന നേതാക്കൾ പ്രതീക്ഷിച്ചിരുന്നതാണ്. ഈ ആഴ്ച പോകാനുള്ള തന്റെ തീരുമാനം അലൻ ഡൈ ആപ്പിളിനെ അറിയിച്ചതായും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
അലൻ ഡൈ ആപ്പിളിലെ സ്ഥാനം വിടുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എങ്കിലും, ഡിസംബർ 31-ന് അദ്ദേഹം മെറ്റയിൽ ചീഫ് ഡിസൈൻ ഓഫീസറായി ചേരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മെറ്റാ അദ്ദേഹത്തിനായി ഒരു പുതിയ ഡിസൈൻ സ്റ്റുഡിയോ സൃഷ്ടിക്കുന്നുണ്ടെന്നും, സ്മാർട്ട് ഗ്ലാസുകൾ, വിആർ ഹെഡ്സെറ്റുകൾ എന്നിവയുൾപ്പെടെ എല്ലാ എഐ-പവർഡ് കൺസ്യൂമർ ഉപകരണങ്ങളുടെയും ഡിസൈനിന് അദ്ദേഹം നേതൃത്വം നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മെറ്റയുടെ ചീഫ് ടെക്നോളജി ഓഫീസറായ ആൻഡ്രൂ ബോസ്വർത്തിനോട് അലൻ ഡൈ റിപ്പോർട്ട് ചെയ്യും, അദ്ദേഹം കമ്പനിയുടെ റിയാലിറ്റി ലാബ്സ് വിഭാഗവും കൈകാര്യം ചെയ്യുന്നുണ്ട്
ആപ്പിൾ ഇതിനകം നിരവധി പ്രധാന നേതൃത്വ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് അലൻ ഡൈയുടെ വിടവാങ്ങൽ എന്നതു ശ്രദ്ധേയമാണ്. മെഷീൻ ലേണിംഗ്, എഐ സ്ട്രാറ്റജി എന്നിവയുടെ സീനിയർ വൈസ് പ്രസിഡന്റ് ജോൺ ഗിയാനാൻഡ്രിയ 2026-ലെ വസന്തകാലത്ത് വിരമിക്കുമെന്ന് ആപ്പിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനുമുമ്പ്, ആപ്പിളിന്റെ സിഒഒ ജെഫ് വില്യംസും തന്റെ വിരമിക്കൽ പദ്ധതികൾ വെളിപ്പെടുത്തി. നേരത്തെ, സിഎഫ്ഒ ലൂക്ക മേസ്ട്രിയും കമ്പനി വിട്ടിരുന്നു. സിഇഒ ടിം കുക്കിന് വേണ്ടി ആപ്പിൾ ഉടൻ തന്നെ ഒരു പിൻഗാമിയെ തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
പരസ്യം
പരസ്യം
Samsung's One UI 8.5 Beta Update Rolls Out to Galaxy S25 Series in Multiple Regions
Elon Musk Says Grok 4.20 AI Model Could Be Released in a Month