ഐഫോൺ 17e അടുത്ത വർഷമെത്തും; ലീക്കായ സവിശേഷതകൾ അറിയാം
ഐഫോൺ 17 സീരീസിലെ പുതിയ അംഗമാകാൻ പോകുന്ന ഐഫോൺ 17e-യുടെ ഡിസൈൻ അടക്കമുള്ള വിവരങ്ങൾ
ഐഫോൺ 17 സീരീസിൻ്റെ ഭാഗമായുള്ള ഫോണുകൾ ആപ്പിൾ ഇതിനകം ലോകത്തെ വിപണികളിൽ അവതരിപ്പിച്ചു കഴിഞ്ഞതാണ്. എന്നാൽ ആ സീരീസിൻ്റെ ഭാഗമായി മറ്റൊരു മോഡൽ കൂടി പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഐഫോൺ 17e എന്ന പുതിയ വേരിയൻ്റ് അടുത്ത വർഷം ആദ്യ പകുതിക്കുള്ളിൽ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. കൊറിയയിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ട് ഈ ഫോണുമായി ബന്ധപ്പെട്ട് ആപ്പിളിൻ്റെ പദ്ധതികൾ എന്തൊക്കെയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുന്നുണ്ട്. നിലവിൽ ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം, ഐഫോൺ 15-ൽ കാണപ്പെടുന്നതിന് സമാനമായ ഒരു OLED ഡിസ്പ്ലേയായിരിക്കും 17e-യിലും ഉണ്ടാവുക. ആപ്പിളിന്റെ ഡിസ്പ്ലേ പങ്കാളികളായ BOE, സാംസങ്ങ് ഡിസ്പ്ലേ, എൽജി ഡിസ്പ്ലേ എന്നിവർ ഈ പുതിയ മോഡലിനു വേണ്ടി ഷിപ്പ്മെന്റ് തയ്യാറാക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്, ഇത് ഫോണിൻ്റെ നിർമാണം മുന്നോട്ട് പോകുന്നുവെന്ന സൂചന നൽകുന്നു. പുതിയ മോഡലിൻ്റെ ഡിസ്പ്ലേയിൽ ആപ്പിൾ മാറ്റം വരുത്തിയേക്കാമെന്ന റിപ്പോർട്ടുമുണ്ട്. ഒരു ‘ബജറ്റ് ഐഫോൺ' ആയിരിക്കും ഐഫോൺ 17e.
കൊറിയയിലെ ദി എലെക് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം വരാനിരിക്കുന്ന ഐഫോൺ 17e-യുടെ OLED പാനലുകളുടെ പ്രധാന വിതരണക്കാരായി BOE എന്ന കമ്പനി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ പുതിയ മോഡൽ ഐഫോൺ അടുത്ത വർഷം ആദ്യം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026-ന്റെ ആദ്യ പകുതിയിൽ സാംസങ്ങ് ഡിസ്പ്ലേ, എൽജി ഡിസ്പ്ലേ എന്നിവയ്ക്കൊപ്പം ചേർന്ന് BOE ഐഫോൺ 17e-ക്കു വേണ്ടി ഏകദേശം 8 ദശലക്ഷം OLED യൂണിറ്റുകൾ കയറ്റുമതി ചെയ്യാൻ തയ്യാറാക്കുമെന്ന് പറയപ്പെടുന്നു.
റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 16e-യിൽ ഉപയോഗിച്ചിരുന്ന അതേ LTPS OLED പാനൽ ഐഫോൺ 17e-യിലും ഉപയോഗിക്കും. എന്നിരുന്നാലും, പുതിയ മോഡലിൽ അൽപ്പം നേർത്ത ബെസലുകൾ ആയിരിക്കും. ഈ പാനലിനൊപ്പം, ബജറ്റ് മോഡലിനായി ആപ്പിൾ 6.1 ഇഞ്ച് സ്ക്രീൻ വലുപ്പം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഐഫോൺ 14-ൽ വാഗ്ദാനം ചെയ്യുന്ന ഡിസ്പ്ലേ വലുപ്പത്തിന് സമാനമാണ്. കനം കുറഞ്ഞ ബെസലുകൾ ഫോണിന് പുതുക്കിയ രൂപം നൽകുമെന്നും ഫോണിൻ്റെ മൊത്തത്തിലുള്ള വലിപ്പം ചെറുതായി കുറച്ചേക്കാം എന്നും പ്രതീക്ഷിക്കുന്നു.
സാധാരണ ഐഫോൺ 17 മോഡലുകൾക്കായി LTPO പാനലുകൾ ഉപയോഗിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു, ഇത് സീരിസിനുള്ളിലെ ഡിസ്പ്ലേ ടെക്നോളജിയിലെ വ്യത്യാസം കൂടിയാണു സൂചിപ്പിക്കുന്നത്. ഐഫോൺ 16e-യ്ക്കുള്ള OLED പാനലുകളുടെ പ്രധാന വിതരണക്കാർ മുമ്പ് BOE ആയിരുന്നു, അതേസമയം സാംസങ്ങ് ഡിസ്പ്ലേയും എൽജി ഡിസ്പ്ലേയും ബാക്കിയുള്ളവ വിതരണം ചെയ്തു.
നേരത്തെ പുറത്തുവന്ന ലീക്കുകൾ പ്രകാരം, ഐഫോൺ 17e, നോച്ച് നീക്കം ചെയ്ത് ഡൈനാമിക് ഐലൻഡ് ഡിസൈനിലേക്ക് മാറും. ഇത് ഐഫോൺ 16 സീരീസിന്റെയും വരാനിരിക്കുന്ന ഐഫോൺ 17 മോഡലുകളുടെയും ശൈലിയുമായി പൊരുത്തപ്പെടും. 6.1 ഇഞ്ച് OLED ഡിസ്പ്ലേയും, 60Hz റിഫ്രഷ് റേറ്റും ഈ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ വില ഏകദേശം CNY 4,499 ആയിരിക്കാം, അതായത് ഏകദേശം 57,000 ഇന്ത്യൻ രൂപ.
ഐഫോൺ 17e അടുത്ത വർഷം മെയ് മാസത്തിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുണ്ട്. ഇതിന് A19 ചിപ്പ് കരുത്തു നൽകിയേക്കാം. എന്നാൽ സാധാരണ ഐഫോൺ 17-നെ അപേക്ഷിച്ച് ഇതിന് GPU കോറുകൾ കുറവായിരിക്കും. ക്യാമറകളുടെ കാര്യത്തിൽ ഫോണിൽ 48 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെട്ടേക്കാം.
ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിൽ ലഭ്യമായ റെഗുലർ നത്തിങ്ങ് ഫോൺ 3a, പ്രോ മോഡലിനൊപ്പം മാർച്ചിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8GB + 128GB പതിപ്പിന് 22,999 രൂപയും 8GB + 256GB പതിപ്പിന് 24,999 രൂപയുമാണ് വില. 6.7 ഇഞ്ച് ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേയുമായാണ് ഈ ഫോൺ വരുന്നത്, സ്നാപ്ഡ്രാഗൺ 7s ജെൻ 3 പ്രൊസസർ കരുത്തു നൽകുന്ന ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ്ഒഎസ് 3.1-ൽ പ്രവർത്തിക്കുന്നു.
പരസ്യം
പരസ്യം