മോട്ടറോള എഡ്ജ് 70 സ്പെഷ്യൽ എഡിഷൻ ഫോൺ വിപണിയിൽ; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Motorola
മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാൻസർ എഡിഷൻ പുതിയ നിറ ഡിസൈൻ, ശക്തമായ ക്യാമറയും പ്രീമിയം ഫീച്ചറുകളുമായി എത്തി
ഡിസൈനിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള തങ്ങളുടെ എഡ്ജ് 70 സീരീസിലേക്ക് പാന്റോൺ, സ്വരോവ്സ്കി എന്നിവയുമായി ചേർന്ന് നിർമ്മിച്ച ഒരു പുതിയ സ്പെഷ്യൽ എഡിഷൻ ഫോൺ കൂടി കൂട്ടിച്ചേർത്ത് മോട്ടറോള. ക്ലൗഡ് ഡാൻസർ എന്ന പുതിയ നിറത്തിലാണ് ഈ എഡിഷൻ ഫോൺ വരുന്നത്. 2026-ലെ പാന്റോണിന്റെ കളർ ഓഫ് ദി ഇയർ ആണ് ക്ലൗഡ് ഡാൻസർ എന്ന പ്രത്യേകത കൂടിയുണ്ട്. ഫോണിന്റെ ഫിനിഷിൽ ഈ ഷേഡ് കൊണ്ടുവന്ന് മോട്ടറോള പാന്റോണുമായുള്ള ദീർഘകാലമായുള്ള പങ്കാളിത്തം തുടരുകയാണ്. ഫോണിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നതിനായി, റിയർ പാനലിൽ സ്വരോവ്സ്കി ക്രിസ്റ്റലുകൾ നൽകിയിട്ടുണ്ട്. കൂടുതൽ ആകർഷകമായ ഒരു ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് മോട്ടറോള ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിറത്തിലും ക്രിസ്റ്റൽ ഡിസൈനിലും വരുന്ന മോട്ടറോള എഡ്ജ് 70 സ്പെഷ്യൽ എഡിഷൻ ഇതിൻ്റെ സാധാരണ മോഡലിനുള്ള അതേ ഹാർഡ്‌വെയറും സവിശേഷതകളും ഫോൺ നിലനിർത്തുന്നു. ഇതിൻ്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.
പാന്റോണിന്റെ 2026-ലെ കളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട, ക്ലൗഡ് ഡാൻസർ എന്ന പേരിലുള്ള നിറത്തിൽ മോട്ടറോള എഡ്ജ് 70-ന്റെ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു. പാന്റോൺ 11-4201 എന്ന് ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഷേഡിനെ മൃദുവായ വെള്ള നിറമായാണ് വിശേഷിപ്പിക്കുന്നത്. പാന്റോണുമായി വർഷങ്ങളായി തുടരുന്ന മോട്ടറോളയുടെ പങ്കാളിത്തത്തിന്റെ ഭാഗമാണ് ഈ ലോഞ്ച്.
ഈ മോഡലിനായി മോട്ടറോള സ്വരോവ്സ്കിയുമായി സഹകരിച്ചും പ്രവർത്തിക്കുന്നു. ഫോണിന്റെ റിയർ പാനലിൽ സ്വരോവ്സ്കി ക്രിസ്റ്റലുകൾ ഉൾപ്പെടുന്നുണ്ട്. കൂടാതെ സ്റ്റൈലിഷ്, പ്രീമിയം ലുക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഡിസൈൻ മോട്ടറോളയുടെ ബ്രില്യന്റ് കളക്ഷനിൽ ഫോണിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
സ്വരോവ്സ്കി ക്രിസ്റ്റലുകളുള്ള മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാൻസർ സ്പെഷ്യൽ എഡിഷൻ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ പുറത്തിറങ്ങുമെന്ന് കമ്പനി പറയുന്നു. എന്നിരുന്നാലും, ഈ പ്രത്യേക പതിപ്പിന്റെ വിലയോ കൃത്യമായ റിലീസ് തീയതിയോ മോട്ടറോള ഇതുവരെ പങ്കിട്ടിട്ടില്ല.
മോട്ടറോള 2025 നവംബറിലാണ് ഗാഡ്‌ജെറ്റ് ഗ്രേ, ലില്ലി പാഡ്, ബ്രോൺസ് ഗ്രീൻ എന്നീ മൂന്ന് പാന്റോൺ കളറുകളിൽ എഡ്ജ് 70 പുറത്തിറക്കിയത്. യുകെയിൽ, ഫോണിന്റെ വില GBP 700 (ഏകദേശം 80,000 രൂപ) മുതലും, ചില യൂറോപ്യൻ രാജ്യങ്ങളിൽ, EUR 799 (ഏകദേശം 81,000 രൂപ) മുതലും ആരംഭിക്കുന്നു.
പുതിയ സ്പെഷ്യൽ എഡിഷൻ സാധാരണ എഡ്ജ് 70-ന്റെ അതേ ഹാർഡ്‌വെയർ നിലനിർത്തുന്നു. 1,220×2,712 റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, HDR10+, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയുള്ള 6.67 ഇഞ്ച് pOLED ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. 12GB റാമും 512GB സ്റ്റോറേജുമുള്ള ഫോൺ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ UI ഉപയോഗിക്കുന്ന ഫോണിന് മോട്ടോറോള 2031 ജൂൺ വരെ സുരക്ഷാ അപ്‌ഡേറ്റുകളും മോട്ടോ Al ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
പിൻ ക്യാമറകളിൽ OIS ഉള്ള 50MP പ്രധാന ക്യാമറയും 3-ഇൻ-1 ലൈറ്റ് സെൻസറുള്ള 50MP അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്നു. മുൻവശത്തും 50MP ക്യാമറയുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 6E, ബ്ലൂടൂത്ത്, NFC, GPS, A-GPS, GLONASS, ഗലീലിയോ, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് എന്നിവ ഫോണിലുണ്ട്.
68W വയർഡ്, 15W വയർലെസ് ചാർജിംഗുള്ള 4,800mAh സിലിക്കൺ കാർബൺ ബാറ്ററിയാണ് ഇതിനുള്ളത്. ബോഡിയിൽ എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഉപയോഗിച്ചിരിക്കുന്നു, കൂടാതെ MIL-STD-810H സർട്ടിഫിക്കേഷനുമുണ്ട്. പൊടി, വെള്ളത്തുള്ളികളെ പ്രതിരോധിക്കൽ എന്നിവയ്ക്കായി IP68, IP69 റേറ്റിംഗുകളുമായി വരുന്ന ഫോണിന് 159×74×5.99mm വലിപ്പവും 159 ഗ്രാം ഭാരവുമുണ്ടാകും.
പരസ്യം
പരസ്യം
Samsung's One UI 8.5 Beta Update Rolls Out to Galaxy S25 Series in Multiple Regions
Elon Musk Says Grok 4.20 AI Model Could Be Released in a Month