സെൻഫോൺ, ROG ഫോൺ മോഡലുകൾ 2026-ൽ പുറത്തിറക്കില്ലെന്നു തീരുമാനിച്ച് അസൂസ്; വിശദമായി അറിയാം
Photo Credit: Asus
2026-ൽ സെൻഫോൺ, ROG ഫോൺ മോഡലുകൾ ലോഞ്ച് ചെയ്യില്ല എന്ന് അസൂസ് സ്ഥിരീകരിച്ചു
2024 നവംബറിൽ, ചില യൂറോപ്യൻ രാജ്യങ്ങളിൽ അസ്യൂസ് ROG ഫോൺ 9 പ്രോ, സ്റ്റാൻഡേർഡ് ROG ഫോൺ 9 എന്നിവ ലോഞ്ച് ചെയ്തിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, 2025 ഫെബ്രുവരിയിൽ, കമ്പനി ROG ഫോൺ 9 FE എന്ന ഹാൻഡ്സെറ്റും അവതരിപ്പിച്ചു. ഇപ്പോൾ അസ്യൂസ് തങ്ങളുടെ ഗെയിമിംഗ് ഫോൺ സീരീസ് അവസാനമായി അപ്ഡേറ്റ് ചെയ്തിട്ട് ഏകദേശം ഒരു വർഷം പൂർത്തിയാകാൻ പോവുകയാണ്. ഇതിനു പിന്നാലെ 2026-ൽ ROG ഫോണിനും സെൻഫോൺ സീരീസിനും പുതിയ മോഡലുകൾ ലഭിച്ചേക്കില്ലെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തായ്‌വാനിൽ, ഫോൺ റീട്ടെയിലർമാർ അസ്യൂസ് സ്മാർട്ട്‌ഫോണുകൾ റീസ്റ്റോക്ക് ചെയ്യുന്നത് നിർത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇതൊക്കെയാണെങ്കിലും, വിൽപ്പനാനന്തര സേവനങ്ങൾ വാഗ്ദാനം ചെയ്തും, വാറന്റി പ്രതിബദ്ധതകൾ പാലിച്ചും, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നൽകിയും നിലവിലെ ഉപയോക്താക്കൾക്കുള്ള സപ്പോർട്ട് അസൂസ് തുടരും. പുതിയ യൂണിറ്റുകൾ വിൽക്കുന്നില്ലെങ്കിൽ പോലും ROG ഫോൺ 9, സെൻഫോൺ ലൈനപ്പിൽ നിന്ന് ഫോൺ സ്വന്തമാക്കിയിട്ടുള്ള ഉപഭോക്താക്കൾക്ക് ഒഫീഷ്യൽ സപ്പോർട്ടും അപ്‌ഡേറ്റുകളും ലഭിക്കും.
തായ്‌വാൻ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ അസൂസ്, അവരുടെ ROG, സെൻഫോൺ സീരീസിനു കീഴിൽ ഈ വർഷം പുതിയ സ്മാർട്ട്‌ഫോണുകളൊന്നും പുറത്തിറക്കില്ലെന്ന് ഡിജിടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ഇതിനകം വിറ്റഴിക്കപ്പെട്ടതോ വരും മാസങ്ങളിൽ വിൽക്കുന്നതോ ആയ ഫോണുകൾക്ക് ഓവർ-ദി-എയർ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ തുടർന്നും ലഭിക്കും. മെയിന്റനൻസ് സേവനങ്ങളും വാറന്റി കവറേജും നൽകുന്നത് കമ്പനി തുടരും. ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ "സമഗ്രമായ വിൽപ്പനാനന്തര" പിന്തുണ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്.
തായ്‌വാനിലെ സ്മാർട്ട്‌ഫോൺ റീട്ടെയിലർമാർക്കും വിതരണക്കാർക്കും ഇനി പുതിയ അസൂസ് ഫോണുകൾ വിൽപ്പനയ്ക്ക് ലഭിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ, അസൂസ് അതിന്റെ ഈ രണ്ടു സ്മാർട്ട്‌ഫോൺ മോഡലുകൾ നിർമ്മിക്കുന്നത് പൂർണമായും നിർത്താൻ പദ്ധതിയിടുന്നുണ്ടോ എന്നും വ്യക്തമല്ല.
ഈ സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് താൽക്കാലികമായി നിർത്തുന്നതിനുള്ള കാരണം അസൂസ് പങ്കുവെച്ചിട്ടില്ല, കൂടാതെ ഈ തീരുമാനം താൽക്കാലികമാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല. പല സ്മാർട്ട്‌ഫോൺ ബ്രാൻഡുകളും വർദ്ധിച്ചുവരുന്ന നിർമാണ ചെലവുകളെ നേരിടുകയും ഈ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ തേടുകയും ചെയ്യുന്ന സമയത്താണ് പുതിയ തീരുമാനം അസൂസ് അറിയിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ, 2024 നവംബറിൽ ആഗോളതലത്തിൽ അസൂസ് ROG ഫോൺ 9 സീരീസ് പുറത്തിറങ്ങി. ലോഞ്ച് സമയത്ത്, 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ROG ഫോൺ 9 പ്രോയുടെ വില EUR 1,200 ആയിരുന്നു, അതായത് ഏകദേശം 1,27,000 രൂപ. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് സ്റ്റാൻഡേർഡ് ROG ഫോൺ 9-ന്റെ വില EUR 1,099 അല്ലെങ്കിൽ ഏകദേശം 1,16,000 രൂപയായിരുന്നു.
ഇവയുടെ സവിശേഷതകൾ ചുരുക്കി വിശദീകരിക്കുകയാണെങ്കിൽ, അസൂസ് ROG ഫോൺ 9 പ്രോയിൽ 1,080 × 2,400 പിക്‌സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് ഫുൾ HD+ സാംസങ്ങ് അമോലെഡ് എൽടിപിഒ ഡിസ്‌പ്ലേയുണ്ട്. സ്‌ക്രീൻ 165Hz വരെ റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു, കൂടാതെ 2,500nits വരെ പീക്ക് ബ്രൈറ്റ്‌നസും വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ആണ് ഇതിനു സംരക്ഷണം നൽകുന്നത്. ക്വാൽകോമിന്റെ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിൽ ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നു. 24GB വരെ LPDDR5x റാമും 1TB വരെ UFS 4.0 ഇന്റേണൽ സ്റ്റോറേജും ഇതിൽ കോൺഫിഗർ ചെയ്യാവുന്നതാണ്. 5,800mAh ബാറ്ററിയുള്ള ഫോൺ 65W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
ces_story_below_text
പരസ്യം
പരസ്യം