CMF ഹെഡ്ഫോൺ പ്രോ, CMF വാച്ച് 3 പ്രോ എന്നിവ ഉടനെ ഇന്ത്യയിലെത്തും; വിവരങ്ങൾ അറിയാം
Photo Credit: CMF
സിഎംഎഫ് ഹെഡ്‌ഫോൺ പ്രോയും സിഎംഎഫ് വാച്ച് 3 പ്രോയും ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും
നത്തിങ്ങിൻ്റെ സബ് ബ്രാൻഡായ CMF തങ്ങളുടെ രണ്ട് പ്രൊഡക്റ്റുകൾ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. CMF ഹെഡ്‌ഫോൺ പ്രോ, CMF വാച്ച് 3 പ്രോ എന്നിവയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന പ്രൊഡക്റ്റുകൾ. കമ്പനി ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി ഇതുവരെ പങ്കുവെച്ചിട്ടില്ല. രണ്ട് ഉപകരണങ്ങളും കഴിഞ്ഞ വർഷം ആഗോള വിപണികളിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളിൽ ഇതിനകം ഇവ വാങ്ങാൻ ലഭ്യമാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന പതിപ്പുകൾ ഡിസൈൻ, സവിശേഷതകൾ എന്നിവയുടെ കാര്യത്തിൽ ആഗോള മോഡലുകളുമായി ഏറെക്കുറെ സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പ്രാദേശിക വിപണിയുടെ ആവശ്യകതകൾക്ക് അനുസൃതമായി ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്താറുണ്ട്. വയർലെസ് ഓവർ-ദി-ഇയർ ഹെഡ്‌ഫോൺ വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ എൻട്രി അടയാളപ്പെടുത്തിയ CMF ഹെഡ്‌ഫോൺ പ്രോയാണ് പ്രധാന ഹൈലൈറ്റ്. ഇത് ഇയർബഡുകൾക്കപ്പുറത്തേക്ക് CMF-ന്റെ ഓഡിയോ ലൈനപ്പ് വികസിപ്പിച്ചു. മറുവശത്ത്, CMF വാച്ച് 3 പ്രോ സ്മാർട്ട് വെയറബിളുകളിൽ ബ്രാൻഡിന്റെ ശ്രദ്ധ തുടരുന്നുവെന്നു വ്യക്തമാക്കുന്നു.
2025 സെപ്റ്റംബറിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിലാണ് CMF ഹെഡ്‌ഫോൺ പ്രോ ആദ്യമായി പുറത്തിറക്കിയത്. ലൈറ്റ് ഗ്രീൻ, ലൈറ്റ് ഗ്രേ അല്ലെങ്കിൽ വൈറ്റ്, ബ്ലാക്ക്, ഓറഞ്ച് എന്നിവ സംയോജിച്ചത് ഉൾപ്പെടെ ഒന്നിലധികം നിറങ്ങളിൽ ഇത് പുറത്തിറക്കി. 2025 ജൂലൈയിൽ ചില പ്രദേശങ്ങളിൽ അവതരിപ്പിച്ച CMF വാച്ച് 3 പ്രോയും സമാനമായ നിറങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇറ്റലിയിൽ, CMF വാച്ച് 3 പ്രോ EUR 99 എന്ന വിലയിലാണ് പുറത്തിറക്കിയത്, അതായത് ഏകദേശം 10,000 ഇന്ത്യൻ രൂപ. ജപ്പാനിൽ, ഇതേ സ്മാർട്ട് വാച്ച് JPY 13,800, അഥവാ ഏകദേശം 8,100 ഇന്ത്യൻ രൂപയെന്ന വിലയിൽ അവതരിപ്പിച്ചു. ഈ വിപണികളിൽ ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, ഓറഞ്ച് നിറങ്ങളിൽ വാച്ച് ലഭ്യമാണ്.
CMF ഹെഡ്‌ഫോൺ പ്രോയുടെ വില ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമാണ്. യുഎസിൽ, അതിന്റെ വില $99, അതായത് ഏകദേശം 8,000 രൂപയാണ്. യൂറോപ്പിൽ, വില EUR 99 (ഏകദേശം 10,000 രൂപ) വിലയുള്ള ഈ ഫോണിന് യുകെയിൽ 79 പൗണ്ട് അഥവാ ഏകദേശം 9,420 രൂപ വിലവരും. ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രീൻ, ലൈറ്റ് ഗ്രേ നിറങ്ങളിലാണ് ഈ ഹെഡ്‌ഫോണുകൾ വിൽക്കുന്നത്.
വില, ലഭ്യത, സമയക്രമം എന്നിവയുൾപ്പെടെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്ന് കമ്പനി അറിയിച്ചു. ആഗോള മോഡലുകളുടെ അതേ പ്രധാന സവിശേഷതകൾ ഇന്ത്യൻ പതിപ്പുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
466×466 പിക്സൽ റെസല്യൂഷനുള്ള 1.43 ഇഞ്ച് റൗണ്ട് AMOLED സ്ക്രീനാണ് CMF വാച്ച് 3 പ്രോയിലുള്ളത്. ഡിസ്പ്ലേ 60Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു, കൂടാതെ 670nits വരെ ബ്രൈറ്റ്നസ് ലെവലിൽ എത്താനും കഴിയും. കസ്റ്റമൈസേഷനായി ഇത് 120-ലധികം വാച്ച് ഫെയ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഹാർട്ട്ബീറ്റ് മോണിറ്ററിങ്ങ്, സ്ലീപ്പ് ട്രാക്കിംഗ്, രക്തത്തിലെ ഓക്സിജൻ ലെവൽ അളക്കൽ, പ്രഷർ ട്രാക്കിംഗ്, മെൻസ്ട്രൽ സൈക്കിൾ ട്രാക്കിംഗ് തുടങ്ങിയ നിരവധി ഹെൽത്ത് ട്രാക്കിംഗ് ഫീച്ചറുകൾ ഈ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുന്നു. ബ്ലൂടൂത്ത് കോളിംഗ്, ബിൽറ്റ്-ഇൻ ജിപിഎസ്, ആംഗ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള കൺട്രോളുകൾ, ചാറ്റ്ജിപിടിയിലേക്കുള്ള ആക്സസ് എന്നിവയും ഇത് പിന്തുണയ്ക്കുന്നു. 350mAh ബാറ്ററിയാണ് വാച്ചിന് കരുത്ത് പകരുന്നത്, ഇത് സാധാരണ അവസ്ഥയിൽ 13 ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കെതിരെ IP68 റേറ്റു ചെയ്ത മെറ്റൽ ബോഡിയും സിലിക്കൺ സ്ട്രാപ്പും ഇതിനുണ്ട്.
CMF ഹെഡ്‌ഫോൺ പ്രോ ആക്ടീവ് നോയ്‌സ് ക്യാൻസലേഷനെ പിന്തുണയ്ക്കുന്ന ഒരു വയർലെസ് ഓവർ-ഇയർ ഹെഡ്‌ഫോണാണ്. ഇതു 40dB വരെ നോയ്‌സ് കുറയ്ക്കും, ഉപയോക്താക്കളെ നോയ്‌സ് ക്യാൻസലേഷൻ ലെവലുകൾ ക്രമീകരിക്കാനും അനുവദിക്കും. ഈ ഹെഡ്‌ഫോണുകളിൽ സ്വാപ്പ് ചെയ്യാവുന്ന ഇയർ കുഷ്യനുകൾ, ഒരു റോളർ ഡയൽ, ഒരു എനർജി സ്ലൈഡർ, കസ്റ്റമൈസ് ചെയ്യാവുന്ന ബട്ടൺ എന്നിവയുണ്ട്, ഇവയെല്ലാം നത്തിംഗ് എക്സ് ആപ്പ് ഉപയോഗിച്ച് സജ്ജമാക്കാൻ കഴിയും. 40mm ഡ്രൈവറുകൾ ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ LDAC, ഹൈ-റെസ് ഓഡിയോ എന്നിവയെയും പിന്തുണയ്ക്കുന്നു. ഹെഡ്‌ഫോണുകൾ 100 മണിക്കൂർ വരെ പ്ലേബാക്ക് നൽകുമെന്നും, നോയ്‌സ് ക്യാൻസലേഷൻ ഓണാക്കിയാൽ 50 മണിക്കൂർ വരെ പ്ലേബാക്ക് നൽകുമെന്നും യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും അവകാശപ്പെടുന്നു.
ces_story_below_text
പരസ്യം
പരസ്യം
Oppo Reno 15 Series 5G Launching Today: Know Price in India, Features, Specifications and More