കമ്പനിയുടെ ആദ്യത്തെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോൺ; മോട്ടറോള റേസർ ഫോൾഡ് 2026-ൽ ലോഞ്ച് ചെയ്യും

മോട്ടറോളയുടെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണായ റേസർ ഫോൾഡിൻ്റെ വിശേഷങ്ങൾ

കമ്പനിയുടെ ആദ്യത്തെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോൺ; മോട്ടറോള റേസർ ഫോൾഡ് 2026-ൽ ലോഞ്ച് ചെയ്യും

Photo Credit: Motorola

2026-ൽ മോട്ടറോള ആദ്യ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോൺ റേസർ ഫോൾഡ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു കമ്പനി

ഹൈലൈറ്റ്സ്
  • നിരവധി Al ടൂളുകളുമായാണ് മോട്ടറോള റേസർ ഫോൾഡ് എത്തുന്നത്
  • മോട്ടറോള റേസർ ഫോൾഡിൻ്റെ പ്രധാന സവിശേഷതകൾ ഇതുവരെ പുറത്തു വന്നിട്ടില്ല
  • കൂടുതൽ വിവരങ്ങൾ കമ്പനി ഉടനെ പുറത്തു വിടുമെന്നു പ്രതീക്ഷിക്കുന്നു
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള ആദ്യമായി ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒരു ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, കമ്പനി 2026-ൽ മോട്ടറോള റേസർ ഫോൾഡ് എന്ന പുതിയ ഫോൺ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച ആരംഭിക്കാൻ പോകുന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്) 2026-ൽ ഈ ഫോൺ ഔദ്യോഗികമായി അവതരിപ്പിച്ചേക്കാം. വെർട്ടിക്കൽ ക്ലാംഷെൽ ഡിസൈനുമായി വരുന്ന മോട്ടറോളയുടെ നിലവിലെ ഫോൾഡബിൾ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, ഈ മോഡലിന് ഹൊറിസോണ്ടൽ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോം ഫാക്ടർ ആയിരിക്കുമെന്ന് പറയപ്പെടുന്നു. സാംസങ്ങിന്റെ ഗാലക്‌സി Z ഫോൾഡ് സീരീസ്, ഗൂഗിളിന്റെ പിക്‌സൽ ഫോൾഡ് ലൈനപ്പ്, തുടങ്ങി നിലവിലുള്ള പ്രീമിയം ഫോൾഡബിൾ ഫോണുകൾക്കും ആപ്പിളിൻ്റെ വരാനിരിക്കുന്ന ഐഫോൺ ഫോൾഡ് ഫോണിനും മോട്ടറോള റേസർ ഫോൾഡ് നേരിട്ട് മത്സരം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്നു. കമ്പനി 2025 മെയ് മാസത്തിൽ ഇന്ത്യയിൽ റേസർ 60 അൾട്രാ ലോഞ്ച് ചെയ്തിരുന്നു. 7 ഇഞ്ച് ഫോൾഡബിൾ ഇൻ്റേണൽ ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ എത്തിയത്.

മോട്ടറോള റേസർ ഫോൾഡിൻ്റെ ലോഞ്ച് ടൈംലൈൻ പ്രതീക്ഷിക്കുന്നത്:

@evleaks എന്ന ഐഡിയിലുള്ള ടിപ്‌സ്റ്ററായ ഇവാൻ ബ്ലാസ്, മോട്ടറോളയിൽ നിന്നും വരാനിരിക്കുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോണിന്റെ ഒരു പ്രൊമോഷണൽ ചിത്രം എക്സിൽ പങ്കിട്ടു. മോട്ടറോള റേസർ ഫോൾഡ് എന്നാണ് ഈ ഫോണിന്റെ പേര്, കൂടാതെ ബുക്ക്-സ്റ്റൈൽ, ഹൊറിസോണ്ടൽ ഫോൾഡബിൾ ഡിസൈനുള്ള കമ്പനിയുടെ ആദ്യത്തെ ഫോണായിരിക്കും ഇതെന്നും പ്രതീക്ഷിക്കുന്നു. പോസ്റ്റ് അനുസരിച്ച്, ഈ വർഷം അവസാനത്തോടെ മോട്ടറോള ഈ ഫോൾഡബിൾ ഫോൺ പുറത്തിറക്കും. ലീക്കായ മാർക്കറ്റിംഗ് ബാനർ സൂചിപ്പിക്കുന്നത് ഹാൻഡ്‌സെറ്റ് നിരവധി Al പവേർഡ് ഫീച്ചറുകളുമായി വരുമെന്നാണ്. എന്നിരുന്നാലും, മോട്ടറോള ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

മോട്ടറോളയുടെ ആദ്യത്തെ ഹൊറിസോണ്ടൽ ഫോൾഡബിൾ

ഫോണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. അടുത്തിടെ, നിരവധി പത്രപ്രവർത്തകർക്ക് മോട്ടറോളയിൽ നിന്ന് CES 2026-ൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. ഇൻവിറ്റേഷൻ പാക്കേജിൽ "ഓരോ ഫോൾഡും ഒരു സാധ്യത വെളിപ്പെടുത്തുന്നു" എന്ന വാചകം അച്ചടിച്ച ഒരു വുഡൻ ഡയറി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. CES 2026 ജനുവരി 6-ന് ആരംഭിക്കും, ഇവൻ്റ് മോട്ടറോള റേസർ ഫോൾഡിൻ്റെ ആദ്യ കാഴ്ച വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മോട്ടറോളയുടെ ആദ്യത്തെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോൺ:

ഇതുവരെ വെർട്ടിക്കൽ, ക്ലാംഷെൽ-സ്റ്റൈൽ ഡിസൈൻ ഉപയോഗിക്കുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ മാത്രമേ മോട്ടറോള പുറത്തിറക്കിയിട്ടുള്ളൂ. നിലവിൽ ഫോൾഡബിൾ ഫോൺ വിപണി വികസിച്ചു കൊണ്ടിരിക്കുകയും കൂടുതൽ സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ഈ മേഖലയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്. ഐഫോൺ ഫോൾഡുമായി ആപ്പിളും ഈ വിഭാഗത്തിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ, വളരുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണിയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ മോട്ടറോള പദ്ധതിയിടുന്നുണ്ടാകാം.

രണ്ടുതവണ മടക്കാവുന്ന ഡിസൈനുള്ള ഗാലക്‌സി Z ട്രൈഫോൾഡ് എന്ന ആദ്യ ഫോൺ പുറത്തിറക്കി സാംസങ്ങ് ഇതിനകം ഒരു പുതിയ ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. ഫോൾഡബിൾ വിപണി എത്ര വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഈ ലോഞ്ച് എടുത്തു കാണിക്കുന്നു. അതേസമയം, ഗൂഗിൾ പോലുള്ള മറ്റ് കമ്പനികളും അവരുടെ പിക്‌സൽ ഫോൾഡ് സീരീസുമായി ഈ വിഭാഗത്തിൽ സജീവമാണ്. ഫോൾഡബിൾ ഫോൺ വിഭാഗത്തിൽ, പ്രധാന സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന മത്സരം ഇതു കാണിക്കുന്നു.

മോട്ടറോള റേസർ 60 അൾട്രയുടെ സവിശേഷതകൾ:

2025 മെയ് മാസത്തിലാണ് മോട്ടറോള റേസർ 60 അൾട്രാ ഇന്ത്യയിൽ പുറത്തിറക്കിയത്. 99,999 രൂപ വിലയുള്ള ഫോൺ, 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ ലഭ്യമാണ്. 1.5K റെസല്യൂഷനുള്ള വലിയ 7 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. 165Hz വരെ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഒരു pOLED LTPO സ്‌ക്രീനാണ് ഇതിലുള്ളത്, കൂടാതെ 4,000nits വരെ പീക്ക് ബ്രൈറ്റ്‌നസ് വാഗ്ദാനം ചെയ്യുന്നു.

പുറത്ത്, റേസർ 60 അൾട്രാ 4 ഇഞ്ച് pOLED LTPO കവർ ഡിസ്‌പ്ലേയുമായാണ് വരുന്നത്. ഈ ഔട്ടർ സ്‌ക്രീൻ 165Hz വരെ റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു, കൂടാതെ 3,000nits വരെ പീക്ക് ബ്രൈറ്റ്‌നസ് എത്താനും കഴിയും. ക്വാൽകോമിന്റെ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 16GB LPDDR5X റാമും 512GB ഫാസ്റ്റ് UFS 4.1 ഇന്റേണൽ സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. CES 2026-ൽ രണ്ടു ലാപ്ടോപുകൾ അവതരിപ്പിച്ച് ലെനോവോ; ലീജിയൻ പ്രോ റോളബിൾ കൺസപ്റ്റ്, ലീജിയൻ ഗോ വിത്ത് സ്റ്റീംഒഎസ് എന്നിവയുടെ വിശേഷങ്ങൾ
  2. 200 മെഗാപിക്സൽ 'അൾട്രാ ക്ലിയർ' ക്യാമറയുമായി ഐക്യൂ Z11 ടർബോയെത്തും; ഈ മാസം തന്നെ ഫോൺ ലോഞ്ച് ചെയ്തേക്കും
  3. 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളുമായി മോട്ടറോള റേസർ ഫോൾഡ് എത്തും; CES 2026-ൽ ഫോൺ പ്രഖ്യാപിച്ചു
  4. ഷവോമി 14 സിവി 16,000 രൂപ വരെ വിലക്കുറവിൽ സ്വന്തമാക്കാം; ആമസോണിൽ വമ്പൻ ഓഫർ
  5. സാംസങ്ങ് ഗാലക്സി Z ഫ്ലിപ്പ് സ്വന്തമാക്കാൻ സുവർണാവസരം; ആമസോണിൽ 43,000 രൂപ ഡിസ്കൗണ്ട്
  6. 200 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിൽ; റിയൽമി 16 പ്രോ, റിയൽമി 16 പ്രോ+ എന്നിവയെക്കുറിച്ച് അറിയാം
  7. 108 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി നോട്ട് 15 5G ഇന്ത്യൻ വിപണിയിലെത്തി; പ്രധാന വിവരങ്ങൾ അറിയാം
  8. 10,080mAh ബാറ്ററിയുമായി ഹോണർ പവർ 2 എത്തി; ചൈനയിൽ ലോഞ്ച് ചെയ്ത ഫോണിൻ്റെ വിശേഷങ്ങൾ അറിയാം
  9. ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങി CMF ഹെഡ്ഫോൺ പ്രോ, CMF വാച്ച് 3 പ്രോ; കളർ ഓപ്ഷൻസും പുറത്ത്
  10. സോളാർ പവർ പിന്തുണയുള്ള ഫ്രിഡ്ജ്; ഹെയർ ഫ്രോസ്റ്റ് ഫ്രീ 5252 സീരീസ് ഡബിൾ ഡോർ റഫ്രിജറേറ്റർ ഇന്ത്യൻ വിപണിയിലെത്തി
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »