റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു; പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം
Photo Credit: Realme
ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി 16 പ്രോ, റിയൽമി 16 പ്രോ+ ഫോണുകളുടെ വിശേഷങ്ങൾ അറിയാം
പ്രമുഖ ബ്രാൻഡായ റിയൽമി ചൊവ്വാഴ്ച ഇന്ത്യയിൽ രണ്ടു പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു. റിയൽമി 16 പ്രോ+ 5G, റിയൽമി 16 പ്രോ 5G എന്നിവയാണ് റിയൽമിയുടെ പുതിയ ഫോണുകൾ. ഈ മോഡലുകൾ ഉടൻ തന്നെ കമ്പനിയുടെ വെബ്‌സൈറ്റിലും ജനപ്രിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലും വാങ്ങാൻ ലഭ്യമാകും. രണ്ട് ഫോണുകളും മൂന്ന് വ്യത്യസ്തമായ നിറങ്ങളിലാണ് വരുന്നത്, അതിൽ ഇന്ത്യയിലെ വേരിയൻ്റുകൾക്കു മാത്രമായുള്ള രണ്ട് നിറങ്ങളും ഉൾപ്പെടുന്നു. റിയൽമി 16 പ്രോ സീരീസിന്റെ പ്രധാന സവിശേഷത അതിലെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ്. വളരെ മികച്ച രീതിയിൽ ഫോട്ടോകൾ പകർത്താൻ കഴിയുന്ന 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഇതിൽ ഉൾപ്പെടുന്നു. റിയൽമി 16 പ്രോ 5G-ക്ക് 6.78 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ ഉണ്ട്, അതേസമയം പ്രോ+ പതിപ്പിൽ 6.8 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഈ ഫോണുകൾ വാങ്ങുമ്പോൾ ബാങ്ക് ഓഫർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ റിയൽമി നൽകുന്നുണ്ട്.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റിയൽമി 16 പ്രോ 5G-യുടെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ വില 31,999 രൂപയിൽ ആരംഭിക്കുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന പതിപ്പിന് 33,999 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് മോഡലിന് 36,999 രൂപയും വിലയുണ്ട്. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് റിയൽമി 3,000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു.
റിയൽമി 16 പ്രോ+ 5G-യുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 39,999 രൂപ മുതൽ വില ആരംഭിക്കുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 41,999 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ്-എൻഡ് മോഡലിന് 44,999 രൂപയും വിലയുണ്ട്. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 4,000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ലഭിക്കുന്നു.
രണ്ട് ഫോണുകളും ജനുവരി 9 മുതൽ ഇന്ത്യയിൽ ഫ്ലിപ്കാർട്ടിലും റിയൽമി ഓൺലൈൻ സ്റ്റോറിലും വിൽപ്പനയ്‌ക്കെത്തും. റിയൽമി 16 പ്രോ 5G മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ഓർക്കിഡ് പർപ്പിൾ നിറങ്ങളിൽ ലഭ്യമാണ്. 16 പ്രോ+ 5G മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് കാമെലിയ പിങ്ക് എന്നീ നിറങ്ങളിലും ലഭ്യമാണ്.
റിയൽമി 16 പ്രോ+ 5G, റിയൽമി 16 പ്രോ 5G എന്നിവ ഡ്യുവൽ സിം സ്മാർട്ട്‌ഫോണുകളാണ്. അവ ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ റിയൽമി UI 7.0-ൽ പ്രവർത്തിക്കുന്നു. റിയൽമി 16 പ്രോ+ 5G-യിൽ 1,280 × 2,800 പിക്‌സൽ റെസല്യൂഷനുള്ള 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. ഇത് 144Hz വരെ റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 6,500nits പീക്ക് ബ്രൈറ്റ്‌നസ്, 100 ശതമാനം DCI-P3 കളർ ഗാമട്ട്, 1.07 ബില്യൺ നിറങ്ങൾ എന്നിവ പിന്തുണയ്ക്കുന്നു.
റിയൽമി 16 പ്രോ 5G-യിൽ 1,272 × 2,772 പിക്‌സൽ റെസല്യൂഷനുള്ള ചെറിയ 6.78 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. 1,400nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 450ppi പിക്‌സൽ ഡെൻസിറ്റി, പ്രോ+ മോഡലിന്റെ അതേ റിഫ്രഷ് റേറ്റ്, കളർ സപ്പോർട്ട് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.
റിയൽമി 16 പ്രോ+ 5G-യിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ഒക്ടാ-കോർ 4nm ചിപ്‌സെറ്റ്, 2.8GHz പീക്ക് ക്ലോക്ക് സ്പീഡ്, അഡ്രിനോ 722 ജിപിയു എന്നിവയാണുള്ളത്. റിയൽമി 16 പ്രോ 5G, ആം മാലി-G615 ജിപിയുവിനൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 7300 മാക്‌സ് 5G ഒക്ടാ-കോർ 4nm ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള IP66, IP68, IP69, IP69K റേറ്റിംഗുകളോടെയാണ് രണ്ട് ഫോണുകളും വരുന്നത്.
രണ്ട് ഫോണുകളിലും 200 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയുണ്ട്. റിയൽമി 16 പ്രോ 5G-യിൽ 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും, പ്രോ+ മോഡലിൽ 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. രണ്ട് ഫോണുകളിലും 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറകളുമുണ്ട്. പ്രോ+ മോഡൽ 60fps-ൽ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.
രണ്ട് ഫോണുകളും 80W ഫാസ്റ്റ് വയർഡ് ചാർജിംഗുള്ള 7,000mAh ടൈറ്റൻ ബാറ്ററികളുമായി വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. റിയൽമി 16 പ്രോ+ 5G-യുടെ മാസ്റ്റർ ഗോൾഡ് വേരിയന്റിന് 8.49mm കനവും ഏകദേശം 203 ഗ്രാം ഭാരവുമുണ്ട്, അതേസമയം റിയൽമി 16 പ്രോ 5G-ക്ക് 7.8mm കനവും ഏകദേശം 192g ഭാരവുമാണുള്ളത്.
ces_story_below_text
പരസ്യം
പരസ്യം
Poco M8 5G Launching Today: Know Price in India, Features, Specifications and More
Oppo Reno 15 Series 5G Launching Today: Know Price in India, Features, Specifications and More