ഹെയർ ഫ്രോസ്റ്റ് ഫ്രീ 5252 റഫ്രിജറേറ്റർ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു; വിവരങ്ങൾ അറിയാം
Photo Credit: Haier
ഹയർ ഫ്രോസ്റ്റ് ഫ്രീ 5252 സീരീസ് ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ ഇന്ത്യയിൽ പുറത്തിറങ്ങി.
പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ഹയർ അപ്ലയൻസസ് ഇന്ത്യ പുതിയ ഫ്രോസ്റ്റ് ഫ്രീ 5252 സീരീസ് റഫ്രിജറേറ്ററുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. വലിയ സ്റ്റോറേജ് സ്പേസും നന്നായി ആസൂത്രണം ചെയ്ത ഇന്റീരിയർ ഡിസൈനും വാഗ്ദാനം ചെയ്ത് ഇന്നത്തെ ഇന്ത്യൻ വീടുകളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനാണ് ഈ റഫ്രിജറേറ്ററുകൾ നിർമ്മിച്ചിരിക്കുന്നത്. ദൈനംദിന സാധനങ്ങളും വ്യത്യസ്ത തരം ഭക്ഷണങ്ങളും കൃത്യമായി സംഭരിക്കാൻ ഈ ലേഔട്ട് സഹായിക്കുന്നു. സെൻട്രലൈസ്ഡ് കൂളിങ്ങിലും ഈ സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്, അതിനാൽ റഫ്രിജറേറ്ററിന്റെ എല്ലാ ഭാഗങ്ങളിൽ ആയാലും ഭക്ഷണം ഫ്രഷായി നിലനിൽക്കും. ഫ്രോസ്റ്റ് ഫ്രീ 5252 സീരീസ് നൂതനമായ കൂളിംഗ് ടെക്നോളജിയുമായാണ് വരുന്നത്, കൂടാതെ വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ ഉള്ള പ്രദേശങ്ങൾക്ക് ഉപയോഗപ്രദമായ സ്റ്റെബിലൈസർ-ഫ്രീ ഓപ്പറേഷനെയും പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ സാധാരണമായ വൈദ്യുതി സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത് സോളാർ പവറിനെയും പിന്തുണയ്ക്കുന്നതാണ്. പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, പാകം ചെയ്ത ഭക്ഷണം എന്നിവ കൃത്യമായി വേർതിരിക്കാൻ സഹായിക്കുന്ന കമ്പാർട്ടുമെന്റുകളും ഇവയിലുണ്ട്.
ഹയർ ഫ്രോസ്റ്റ് ഫ്രീ 5252 സീരീസ് റഫ്രിജറേറ്ററുകൾക്ക് ഇന്ത്യയിൽ 43,590 രൂപയാണ് വില. ഗ്രാഫൈറ്റ് ബ്ലാക്ക്, ബ്ലാക്ക് ഗ്ലാസ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഈ സീരീസ് ലഭ്യമാകുന്നത്. ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഹയർ ഇന്ത്യ വെബ്‌സൈറ്റ് എന്നിവയിലൂടെ ഈ മോഡലുകൾ വാങ്ങാനാകും.
ഹെയർ ഫ്രോസ്റ്റ് ഫ്രീ 5252 സീരീസിൽ 360 ഡിഗ്രി സറൗണ്ട് കൂളിംഗ് ഉണ്ട്, ഇത് എല്ലാ കമ്പാർട്ടുമെന്റുകളിലും വായുസഞ്ചാരം ഉറപ്പാക്കുന്നു. ഇത് താപനിലയിലെ മാറ്റങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും വാതിൽ ഇടയ്ക്കു തുറന്നിരിക്കുമ്പോഴും ഭക്ഷണം ഫ്രഷായി നിലനിർത്തുകയും ചെയ്യുന്നു. 0 ഡിഗ്രി സെൽഷ്യസിനും 4 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ക്രമീകരിക്കാൻ കഴിയുന്ന ഡബിൾ മാജിക് സോണുകളും ഇതിൽ ഉൾപ്പെടുന്നു. ഇത് പാലുൽപ്പന്നങ്ങൾ, പാനീയങ്ങൾ അല്ലെങ്കിൽ നോൺ-വെജിറ്റേറിയൻ ഭക്ഷണം എന്നിവയെ വെവ്വേറെ സൂക്ഷിക്കാൻ അനുവദിക്കുകയും ദുർഗന്ധം കലരുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ എച്ച്-ഡിയോ ഫ്രഷ് ടെക്നോളജി 99.99% വരെ ബാക്ടീരിയകളെ നീക്കം ചെയ്യാനും ആന്തരിക ദുർഗന്ധങ്ങളെ നിർവീര്യമാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ഊർജ്ജ കാര്യക്ഷമതയും സ്ഥിരതയുള്ള പ്രകടനവുമാണ് സീരീസിൻ്റെ പ്രധാന സവിശേഷതകൾ. കുറഞ്ഞ ലോഡുള്ള സാഹചര്യങ്ങളിൽ കൂളിങ്ങ് ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ വൈദ്യുതി ഉപഭോഗം 6 ശതമാനം വരെ കുറയ്ക്കാൻ 3S ഇക്കോ മോഡ് സഹായിക്കുന്നു. സ്ഥിരമായ താപനില നിലനിർത്തുന്നതിനും, ശബ്ദം കുറയ്ക്കുന്നതിനും, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, കംപോണൻ്റ് ലൈഫ് വർദ്ധിപ്പിക്കുന്നതിനും ട്വിൻ ഇൻവെർട്ടർ ടെക്നോളജി ഒരു വേരിയബിൾ-സ്പീഡ് കംപ്രസ്സറും ഫാനും ഉപയോഗിക്കുന്നു. പവർസേഫ് ഓപ്പറേഷൻ ഉള്ളതിനാൽ റഫ്രിജറേറ്ററുകൾക്ക് എക്സ്റ്റേണൽ സ്റ്റെബിലൈസറിന്റെ ആവശ്യമില്ലാതെ 160V മുതൽ 270V വരെയുള്ള വോൾട്ടേജ് ലിമിറ്റിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയും. സോളാർകണക്ട് ടെക്നോളജി റഫ്രിജറേറ്ററിനെ സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു, ഇത് പവർകട്ട് സമയത്ത് തണുപ്പ് നിലനിർത്താൻ സഹായിക്കുകയും ഗ്രിഡ് വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
രൂപകൽപ്പനയുടെയും നിർമ്മാണത്തിന്റെയും കാര്യത്തിൽ, കുപ്പികളും ഉയരമുള്ള പാത്രങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്ന 95 ഡിഗ്രി ആന്റി-ടിപ്പ് റാക്ക് ഈ സീരീസിലുണ്ട്, ഇത് ലീക്കുകൾ തടയുന്നു. 475 ലിറ്റർ ശേഷിയും 2-സ്റ്റാർ എനർജി റേറ്റിംഗും ഉള്ള ഒരു ടോപ്പ്-മൗണ്ടഡ് ഫ്രോസ്റ്റ്-ഫ്രീ റഫ്രിജറേറ്ററാണിത്. ടഫൻഡ് ഗ്ലാസ് ഷെൽഫുകൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രത്യേക കേയ്സുകൾ, LED ഇന്റീരിയർ ലൈറ്റിംഗ്, R600a റഫ്രിജറന്റ് ഉപയോഗിക്കുന്ന ഒരു ഇൻവെർട്ടർ കംപ്രസർ, റീസെസ്ഡ് ഹാൻഡിലുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. 700×695×1850 mm വലിപ്പവും 70 കിലോഗ്രാം നെറ്റ് ഭാരവും ഇതിനുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
Poco M8 5G Launching Today: Know Price in India, Features, Specifications and More
Oppo Reno 15 Series 5G Launching Today: Know Price in India, Features, Specifications and More