ഷവോമി 17 അൾട്രായുടെ ക്യാമറ യൂണിറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്; വിശദമായി അറിയാം
Xiaomi 15 Ultra (ചിത്രം) ഈ വർഷം ആദ്യം Leica ബ്രാൻഡിംഗോടെ എത്തി.
ഷവോമി 17 സീരീസിലെ ഏറ്റവും കരുത്തുറ്റ മോഡലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന, ഷവോമി 17 അൾട്രാ എന്ന പുതിയ ടോപ്പ്-എൻഡ് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഷവോമി ഒരുങ്ങുന്നു. ഫോണിൻ്റെ ഔദ്യോഗികമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്കായി പുറത്തു വരുന്ന പുതിയ വിവരങ്ങൾ ഇതിൻ്റെ ക്യാമറ സെറ്റപ്പ് എങ്ങനെയായിരിക്കും എന്നു നമുക്ക് വ്യക്തമായ ധാരണ നൽകുന്നു. ഷവോമി ഇത്തവണ ക്യാമറ യൂണിറ്റ് മെച്ചപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണു റിപ്പോർട്ട്. ഏതു സാഹചര്യത്തിലും മികച്ച നിലവാരമുള്ള ഫോട്ടോഗ്രാഫിക്കായി ഡിസൈൻ ചെയ്‌തിരിക്കുന്ന ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായി ഷവോമി 17 അൾട്രാ വന്നേക്കാം. വളരെ വിശദമായ സൂം ഷോട്ടുകളും, ദൂരത്തു നിന്ന് പോലും മികച്ച ക്ലാരിറ്റി നൽകാൻ കഴിയുന്നതുമായ 200 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ് ഈ സിസ്റ്റത്തിന്റെ ഹൈലൈറ്റ് എന്ന് പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം രണ്ടു സെൻസറുകൾ കൂടി ഉൾപ്പെടുത്തി ഏറ്റവും മികച്ച ക്യാമറ അനുഭവങ്ങളിൽ ഒന്ന് വാഗ്ദാനം ചെയ്യാനാണ് ഷവോമി ലക്ഷ്യമിടുന്നത്.
ഷവോമി 15 അൾട്രായുടെ പിൻഗാമിയായ ഷവോമി 17 അൾട്രാ 2026-ൽ പുറത്തിറങ്ങും എന്നാണ് അഭ്യൂഹങ്ങൾ. ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന ഷവോമി 17 സീരീസിൻ്റെ ഭാഗമായിരിക്കും ഇത്. പുതുക്കിയ ഡിസൈൻ, മികച്ച പെർഫോമൻസ്, മെച്ചപ്പെട്ട ക്യാമറ സവിശേഷതകൾ എന്നിവയുൾപ്പെടെ പുതിയ മോഡലിൽ ഷവോമി നിരവധി അപ്‌ഗ്രേഡുകൾ അവതരിപ്പിച്ചേക്കുമെന്ന് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നു.
ഷവോമിടൈമിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ഷവോമി 17 അൾട്രാ ഫോട്ടോഗ്രാഫി കിറ്റിന്റെ ലീക്കായ ചിത്രങ്ങൾ ക്യാമറ ഐലൻഡിൽ നാലാമത്തെ ക്യാമറയ്ക്കുള്ള ഓപ്പണിംഗ് ഇല്ലെന്ന് കാണിക്കുന്നു. ഇതിനർത്ഥം ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരാൻ സാധ്യതയുണ്ടെന്നാണ്. ഷവോമി 15 അൾട്രയിൽ ഉണ്ടായിരുന്ന ക്വാഡ്-ക്യാമറ സിസ്റ്റത്തിൽ നിന്നും ഒരു പ്രധാന മാറ്റമാണ് ഇത്. ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനു പകരം ഫോക്കൽ ലെങ്ത്സും സെൻസർ സൈസും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഷവോമി ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വികസിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഷവോമി 17 അൾട്രാ ക്യാമറകൾ "Nezha" എന്ന കോഡ്നാമത്തിലാണു പരീക്ഷിച്ചതെന്നും അതിൽ പറയുന്നു.
ഫോണിൽ മൂന്ന് റിയർ ക്യാമറകൾ ഉണ്ടായിരിക്കാമെന്ന് ലീക്കുകൾ അവകാശപ്പെടുന്നു. OVX10500U സെൻസറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ, S5KHPE സെൻസറുള്ള 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, OV50M അല്ലെങ്കിൽ S5KJN5 സെൻസറുള്ള 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ എന്നിവയായിരിക്കുമത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമുള്ള ഫ്രണ്ട് ക്യാമറ 50 മെഗാപിക്സൽ OV50M സെൻസറായിരിക്കുമെന്നും കിംവദന്തിയുണ്ട്.
200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ഈ ഫോണിൽ ഉൾപ്പെടുമെന്ന് നേരത്തെ വന്ന റിപ്പോർട്ടിനെ പുതിയ ലീക്കുകൾ.പിന്തുണയ്ക്കുന്നു. "മൾട്ടി-ഫോക്കൽ-ലെങ്ത് ലോസ്‌ലെസ് സൂം", "ടെലിഫോട്ടോ മാക്രോ" ഷോട്ടുകൾക്കായി 4x4 RMSC ടെക്നോളജിയെ ഇത് പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. മികച്ച സൂം, മെച്ചപ്പെട്ട ഫോക്കസിംഗ്, ഉയർന്ന ഡൈനാമിക് റേഞ്ച് എന്നിവ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു.
ഷവോമി 17 അൾട്രയിൽ മൂന്ന് 50 മെഗാപിക്സൽ ലെൻസുകളും 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉള്ള ക്വാഡ്-ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന മറ്റൊരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. എന്നാൽ ലീക്കായ പുതിയ വിവരങ്ങൾ ആ റിപ്പോർട്ടിനെ പൂർണമായും നിരാകരിക്കുകയാണ്.
പരസ്യം
പരസ്യം
Cyberpunk 2077 Sells 35 Million Copies, CD Project Red Shares Update on Cyberpunk 2 Development
Honor Magic 8 Pro Launched Globally With Snapdragon 8 Elite Gen 5, 7,100mAh Battery: Price, Specifications