വൺപ്ലസ് ഏയ്സ് 6T ചൈനയിൽ ഉടനെയെത്തും; പ്രധാന സവിശേഷതകൾ അറിയാം
വൺപ്ലസ് ഏസ് 6T ഡിസംബർ 3 ന് പുറത്തിറങ്ങും.
കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വൺപ്ലസ് ഏയ്സ് 6T ഡിസംബർ ആദ്യ വാരത്തിൽ ചൈനയിൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് കമ്പനി ഈ അപ്‌ഡേറ്റ് പങ്കിട്ടത്. ഫോണിൽ പ്രതീക്ഷിക്കാവുന്ന ചില പ്രധാന സവിശേഷതകളെക്കുറിച്ചും അവർ പരാമർശിച്ചു. പ്രഖ്യാപനമനുസരിച്ച്, ശക്തമായ ബാറ്ററിയും ഉയർന്ന സ്‌ക്രീൻ റീഫ്രഷ് റേറ്റുമായാണ് ഈ ഫോൺ എത്തുന്നത്. ഇത് സുഗമമായ ഗെയിമിംഗിനും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമാണ്. ഇതിനിടയിൽ ഒരു വൺപ്ലസ് എക്സിക്യൂട്ടീവ് മറ്റൊരു വിവരവും പങ്കുവെച്ചിരുന്നു. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും ഏയ്സ് 6T എന്നദ്ദേഹം പറയുന്നു. നവംബർ 26-ന് ഔദ്യോഗികമായി അവതരിപ്പിച്ച ഈ പുതിയ പ്രോസസർ വേഗത, കാര്യക്ഷമത, AI പെർഫോമൻസ് എന്നിവയിൽ വലിയ മെച്ചപ്പെടുത്തലുകൾ വാഗ്ദാനം ചെയ്യുന്നു. ഈ അപ്‌ഗ്രേഡുകൾക്കൊപ്പം, മുൻ മോഡലുകളെ അപേക്ഷിച്ച് ഏയ്സ് 6T കൂടുതൽ വേഗതതും പ്രതികരണശേഷിയുള്ളതുമായ എക്സ്പീരിയൻസ് ഉപയോക്താക്കൾക്കു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബർ 3-ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 4:30) ചൈനയിൽ വൺപ്ലസ് ഏയ്സ് 6T ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിൽ പങ്കിട്ട ഒരു പോസ്റ്റിലൂടെ കമ്പനി പ്രഖ്യാപിച്ചു. ഓപ്പോ ചൈന ഓൺലൈൻ സ്റ്റോർ വഴി വെറും 1 CNY (ഏകദേശം 12.6 രൂപ) നൽകി ഫോൺ ഇപ്പോൾ പ്രീ-ഓർഡർ ചെയ്യാൻ കഴിയും.
കമ്പനി പറയുന്നതനുസരിച്ച്, വൺപ്ലസ് ഏയ്സ് 6T ശക്തമായ ഗെയിമിംഗ് പെർഫോമൻസ് നൽകും. ചില തിരഞ്ഞെടുത്ത ഗെയിമുകളിൽ ഇത് 165 fps-ൽ 3 മണിക്കൂർ ഗെയിംപ്ലേയെ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. മൾട്ടിടാസ്കിംഗിലും സുഗമമായ പെർഫോമൻസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഈ വീഡിയോകൾ കാണുന്നതിനിടയിൽ തന്നെ ഗെയിമുകൾ കളിക്കാൻ ഉപയോക്താക്കൾക്കു കഴിയും.
തങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ വൺപ്ലസ് ഏയ്സ് 6T-യുടെ പ്രധാന സവിശേഷതകൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഈ ഫോണിൽ ഒരു വലിയ 8,300mAh "ഗ്ലേസിയർ ബാറ്ററി" (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) ഉണ്ടാകും. സ്മൂത്തായ ദൃശ്യങ്ങൾക്കായി 165Hz വരെ ഉയർന്ന റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന ഒരു ഡിസ്‌പ്ലേയും ഇതിലുണ്ടാകും.
ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫോണായിരിക്കും വൺപ്ലസ് ഏയ്സ് 6T എന്ന് അടുത്തിടെ കമ്പനിയുടെ ചൈന പ്രസിഡന്റ് ലി ജി ലൂയിസ് വെളിപ്പെടുത്തിയിരുന്നു. മെച്ചപ്പെട്ട പ്രകടനത്തിനായി ഈ പ്രോസസറിൽ ഒരു ഓറിയോൺ സിപിയു, ഒരു അഡ്രിനോ ജിപിയു എന്നിവ ഉൾപ്പെടുന്നു. പുതിയ "Wind Chaser Gaming Kernel" ഉപയോഗിച്ച് ചിപ്‌സെറ്റ് പ്രവർത്തിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. AnTuTu ബെഞ്ച്മാർക്ക് ടെസ്റ്റിൽ ഈ ഫോൺ 3.56 ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയതായും അവർ അവകാശപ്പെട്ടു.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ശക്തമായ IP66, IP68, IP69, IP69K റേറ്റിങ്ങുകളുമായാണ് വൺപ്ലസ് ഏയ്സ് 6T എത്തുന്നത്. സുരക്ഷിതമായ അൺലോക്കിംഗിനായി ഒരു 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉൾപ്പെടും. "സ്റ്റാൻഡേർഡ് ബൈപാസ് പവർ സപ്ലൈയെ" (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) ഈ ഫോൺ പിന്തുണയ്ക്കുമെന്നും ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 15-ൽ കാണുന്ന അതേ ഗൈറോസ്കോപ്പ് സെൻസർ ഇതിലും ഉപയോഗിക്കുമെന്നും വൺപ്ലസ് പറയുന്നു. ബ്ലാക്ക്, ഗ്രീൻ, വയലറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ഹാൻഡ്‌സെറ്റ് ലഭ്യമാവുക.
പരസ്യം
പരസ്യം
Cyberpunk 2077 Sells 35 Million Copies, CD Project Red Shares Update on Cyberpunk 2 Development
Honor Magic 8 Pro Launched Globally With Snapdragon 8 Elite Gen 5, 7,100mAh Battery: Price, Specifications