പോക്കോ C85 5G ഇന്ത്യയിലേക്ക് ഉടനെയെത്തും; ഗൂഗിൾ പ്ലേ കൺസോളിൽ ലിസ്റ്റ് ചെയ്ത ഫോണിൻ്റെ സവിശേഷതകൾ പുറത്ത്

പോക്കോ C85 5G ഇന്ത്യയിലേക്ക് ഉടനെയെത്തും; കൂടുതൽ വിവരങ്ങൾ അറിയാം

പോക്കോ C85 5G ഇന്ത്യയിലേക്ക് ഉടനെയെത്തും; ഗൂഗിൾ പ്ലേ കൺസോളിൽ ലിസ്റ്റ് ചെയ്ത ഫോണിൻ്റെ സവിശേഷതകൾ പുറത്ത്

POCO C85 5G (ഗൂഗിൾ പ്ലേ കൺസോൾ ഫ്രണ്ട് ലുക്ക് വെളിപ്പെടുത്തി)

ഹൈലൈറ്റ്സ്
  • 2508CPC2BI എന്ന മോഡൽ നമ്പറിലാണ് ഇന്ത്യൻ വേരിയൻ്റ് ലിസ്റ്റിങ്ങിലുള്ളത്
  • ഡൈമൻസിറ്റി 6100+ ചിപ്പാണ് ഈ ഫോണിലുണ്ടാവുക
  • ഫ്ലാറ്റ് ഡിസ്പ്ലേയിലെ വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ചിൽ ഫ്രണ്ട് ക്യാമറയുണ്ടാ
പരസ്യം

ആഗോള വിപണികളിൽ ഇതിനകം തന്നെ വിൽപ്പനയ്‌ക്കെത്തിയ പോക്കോ C85 5G ഫോൺ ഉടൻ തന്നെ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ, ഫോൺ ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിലൂടെ ഫോണിൻ്റെ ഔദ്യോഗിക പേരു സ്ഥിരീകരിക്കുകയും ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റെഡ്മിയുടെ സബ് ബ്രാൻഡായ പോക്കോയുടെ പുതിയ ഫോൺ ഇന്ത്യയിലെ സാധാരണക്കാർക്കു വേണ്ടിയുള്ള ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഓപ്ഷൻ ആയിരിക്കും. ലിസ്റ്റിംഗ് അനുസരിച്ച്, പോക്കോ C85 5G-യിൽ സെൽഫി ക്യാമറക്കായി മുൻവശത്ത് ഒരു വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ടായിരിക്കും. കോളിംഗ്, ബ്രൗസിംഗ്, സോഷ്യൽ മീഡിയ തുടങ്ങിയ ദൈനംദിന ജോലികൾക്ക് മാന്യമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന മീഡിയാടെക് ഡൈമൻസിറ്റി 6100+ ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻട്രി ലെവൽ ഉപയോക്താക്കളെ ലക്ഷ്യമിടുന്നതിനാൽ ഒരു വലിയ ബാറ്ററി, ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ, ഭേദപ്പെട്ട ക്യാമറ സിസ്റ്റം എന്നിവയും ഇതിലുണ്ടായേക്കും. ഇന്ത്യയിൽ ഫോണിൻ്റെ ലോഞ്ചിങ്ങ് അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങ്ങിൽ പോക്കോ C85 5G:

ടെക് ഔട്ട്‌ലുക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ലോഞ്ച് ചെയ്യാനിരിക്കുന്ന പോക്കോ C85 5G-യുടെ ഇന്ത്യൻ വേരിയൻ്റിന്റെ മോഡൽ നമ്പർ 2508CPC2BI ആണ്. ഇതിലെ "I" എന്ന അക്ഷരം ഫോൺ ഇന്ത്യൻ വേരിയൻ്റ് ആണെന്നു സ്ഥിരീകരിക്കുന്നു. ഫോണിന്റെ ഇൻ്റെണൽ കോഡ്‌നെയിം "ടൊർണാഡോ" എന്നാണ്.

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് കാണിക്കുന്നത് പോക്കോ C85 5G, മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ്, ഇത് മോഡൽ നമ്പർ MT6835 ആണ്. ഈ പ്രോസസറിൽ 2.20GHz-ൽ പ്രവർത്തിക്കുന്ന രണ്ട് ആം കോർടെക്സ്-A76 കോറുകളും 2.00GHz-ൽ പ്രവർത്തിക്കുന്ന ആറ് ആം കോർട്ടെക്സ്-A55 കോറുകളും ഉള്ള ഒക്ടാ-കോർ സെറ്റപ്പുണ്ട്. 962MHz-ൽ പ്രവർത്തിക്കുന്ന ആം മാലി-G57 GPU, 4GB റാം എന്നിവ ഈ ഫോണിൽ ഉൾപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു, ഇത് സുഗമമായ പെർഫോമൻസ് നൽകും.

ഇന്ത്യൻ വേരിയന്റ് ആൻഡ്രോയിഡ് 16 ബീറ്റ (SDK 36) പ്രവർത്തിപ്പിക്കുന്നതായി കാണിക്കുന്നു. 720 x 1,600 പിക്സലുകളുടെ ഡിസ്പ്ലേ റെസല്യൂഷനും 320 xhdpi പിക്സൽ ഡെൻസിറ്റിയും ഇതിനുണ്ട്. ഇതിലൂടെ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഒരു HD+ സ്ക്രീൻ ആയിരിക്കും ഫോണിലുണ്ടാവുക എന്നു വ്യക്തമാക്കുന്നു.

ഡിസൈനിനെ കുറിച്ചും ലിസ്റ്റിങ്ങിൽ സൂചനകൾ:

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ പോക്കോ C85 5G-യുടെ ഡിസൈനിൻ്റെ അടിസ്ഥാന പ്രിവ്യൂവും കാണാൻ കഴിയും. മൂന്ന് വശങ്ങളിലും സ്ലിം ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേ ഫോണായിരിക്കും ഇതെന്നു വേണം കരുതാൻ. താഴത്തെ ബെസൽ അൽപ്പം കട്ടിയുള്ളതായാണ് കാണപ്പെടുന്നത്. മുൻവശത്ത്, സെൽഫി ക്യാമറയ്ക്കായി ഒരു വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ട്. പവർ, വോളിയം ബട്ടണുകൾ ഫോണിന്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നതായി തോന്നുന്നു, ഇടതുവശത്ത് ബട്ടണുകളില്ല.

ആഗോള പതിപ്പിനെ അപേക്ഷിച്ച് പോക്കോ C85 5G-യുടെ ഇന്ത്യൻ വേരിയന്റ് അല്പം വ്യത്യസ്തമായ സവിശേഷതകളോടെ വരാമെന്നും ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ഗ്ലോബൽ മോഡലിൽ മീഡിയടെക് ഹീലിയോ G81-അൾട്രാ ചിപ്‌സെറ്റ് ഉണ്ട്, കൂടാതെ മാലി-G52 MC2 GPU-വും ഉൾപ്പെടുന്നു. ഇത് 8 ജിബി വരെ LPDDR4X റാമും 256 ജിബി വരെ ഇഎംഎംസി 5.1 ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വൺപ്ലസ് രണ്ടും കൽപ്പിച്ചാണ്; 9,000mAh ബാറ്ററിയുള്ള വൺപ്ലസ് ഏയ്സ് 6 ടർബോ അണിയറയിൽ ഒരുങ്ങുന്നു
  2. ഓക്സിജൻഒഎസ് 16 അപ്ഡേറ്റ് വൺപ്ലസ് നോർദ് 4 ഫോണുകളിൽ; നിരവധി എഐ സവിശേഷതകൾ ഉൾപ്പെടും
  3. പോക്കോ C85 5G ഇന്ത്യയിലേക്ക് ഉടനെയെത്തും; ഗൂഗിൾ പ്ലേ കൺസോളിൽ ലിസ്റ്റ് ചെയ്ത ഫോണിൻ്റെ സവിശേഷതകൾ പുറത്ത്
  4. സർക്കിൾ ടു സെർച്ച് ഫീച്ചർ ഇനി എഐ മോഡും; പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ
  5. ചാറ്റ്ജിപിടിക്കു പിന്നാലെ കോപൈലറ്റും വാട്സ്ആപ്പ് വിടുന്നു; അടുത്ത വർഷം മുതൽ ലഭ്യമാകില്ലെന്നു സ്ഥിരീകരിച്ചു
  6. വാവെയ് വാച്ച് GT 6 പ്രോ, വാച്ച് GT 6 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
  7. വൺപ്ലസ് 15R, വൺപ്ലസ് പാഡ് ഗോ 2 എന്നിവ ഇന്ത്യയിലേക്ക് ഒരുമിച്ചെത്തും; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
  8. വൺപ്ലസിൻ്റെ പുതിയ കില്ലാഡി കളിക്കളത്തിൽ; ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ഏയ്സ് 6T-യുടെ സവിശേഷതകൾ അറിയാം
  9. വിപണിയിൽ ആധിപത്യം സൃഷ്ടിക്കാൻ രണ്ടു വമ്പന്മാർ കൂടി; ഹോണർ 500, ഹോണർ 500 പ്രോ എന്നിവയുടെ ലോഞ്ചിങ്ങ് പൂർത്തിയായി
  10. ഓപ്പോ A6 സീരീസ് ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഓപ്പോ A6x-ൻ്റെ സവിശേഷതകൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »