സോണി LYT-901 മൊബൈൽ ക്യാമറ സെൻസർ ലോഞ്ച് ചെയ്തു; വിശേഷങ്ങൾ അറിയാം
സോണി LYT-901 മൊബൈൽ ക്യാമറ സെൻസർ ഔദ്യോഗികമായി പുറത്തിറക്കി.
കുറച്ചു കാലമായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരുന്ന തങ്ങളുടെ ആദ്യത്തെ 200MP സ്മാർട്ട്‌ഫോൺ ക്യാമറ സെൻസറായ LYT-901 സോണിയുടെ LYTIA ഡിവിഷൻ ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ റെസല്യൂഷനിൽ സോണി പുറത്തിറക്കുന്ന ആദ്യത്തെ സെൻസറാണിത്. 2026-ൽ പ്രതീക്ഷിക്കുന്ന പ്രീമിയം സ്മാർട്ട്‌ഫോണുകളുടെ അടുത്ത തരംഗത്തിനു വേണ്ടിയാണ് ഇതു രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നേരത്തെ IMX09E എന്ന ഇൻ്റേണൽ നെയിമിൽ അറിയപ്പെട്ടിരുന്ന LYT-901, മറ്റ് ബ്രാൻഡുകൾ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിൽ ഇതിനകം ഉപയോഗിക്കുന്ന 200MP സെൻസറുകൾക്കുള്ള സോണിയുടെ മറുപടി കൂടിയാണ്. പുതിയ സെൻസറിൽ നൂതനമായ AI-പവർഡ് ഇമേജ് പ്രോസസ്സിംഗും സോണിയുടെ ഹൈബ്രിഡ് ഫ്രെയിം-HDR ടെക്നോളജിയും ഉണ്ട്. 4K വീഡിയോകൾ റെക്കോർഡു ചെയ്യുമ്പോൾ പോലും 4x ലോസ്ലെസ്-ക്വാളിറ്റി സൂം നൽകാനുള്ള കഴിവാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. ക്യാമറ സവിശേഷതകൾ കൂടുതൽ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മുൻനിര സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെയാണ് സോണി ഈ സെൻസറിലൂടെ ലക്ഷ്യമിടുന്നത്. 2026 മുതലുള്ള ടോപ് എൻഡ് ഫോൺ മോഡലുകളിൽ ഈ സെൻസർ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
LYT-901 ഒരു വലിയ 1/1.12-ഇഞ്ച് സെൻസറിനെ ചുറ്റിപ്പറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്. ചില പ്രീമിയം ഫോണുകളിൽ ഉപയോഗിക്കുന്ന 1 ഇഞ്ച് സെൻസറുകളെ അപേക്ഷിച്ച് ഇതൽപ്പം ചെറുതാണെങ്കിലും അതിനു തൊട്ടടുത്തു തന്നെ നിൽക്കുന്നു. കൂടാതെ ഇതു നാലിരട്ടി റെസല്യൂഷനും വാഗ്ദാനം ചെയ്യുന്നു. സെൻസർ 0.7μm നേറ്റീവ് പിക്സലുകളാണ് ഉപയോഗിക്കുന്നത്, ഇത് മറ്റ് പല 200MP സെൻസറുകളിലെയും സാധാരണ പിക്സൽ സൈസ് തന്നെയാണ്. മിക്ക ഹൈ റെസല്യൂഷൻ സെൻസറുകളെയും പോലെ, മികച്ച ഇമേജ് ക്വാളിറ്റിയുള്ള, വലിയ പിക്സൽ വലുപ്പമുള്ള ഫോട്ടോകൾ സൃഷ്ടിക്കുന്നതിന് സമീപത്തുള്ള പിക്സലുകളെ ഇത് സംയോജിപ്പിക്കുന്നു.
സോണി LYT-901-ൽ പിക്സൽ-ബിന്നിംഗ് മോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൻസറിന് അതിന്റെ 200MP ഡാറ്റയെ 2x2 പിക്സൽ ബിന്നിംഗ് ഉപയോഗിച്ച് ഹൈ ക്വാളിറ്റി 50MP ചിത്രങ്ങളാക്കി മാറ്റാൻ കഴിയും. അതല്ലെങ്കിൽ 4x4 പിക്സൽ ബിന്നിംഗ് ഉപയോഗിച്ച് 12.5MP ചിത്രങ്ങളാക്കി മാറ്റാൻ കഴിയും. കുറഞ്ഞ വെളിച്ചത്തിൽ ഫോട്ടോകൾ മെച്ചപ്പെടുത്താനും കൂടുതൽ വ്യക്തതയുള്ള സൂം-ഇൻ ഷോട്ടുകൾക്കും ഈ മോഡുകൾ സഹായിക്കുന്നു. വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങളിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്താനും ഇതു സെൻസറിനെ സഹായിക്കുന്നു.
200 ദശലക്ഷം പിക്സലുകളിൽ നിന്ന് വരുന്ന വമ്പിച്ച ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി, സോണി LYT-901 സെൻസറിനുള്ളിൽ ഡയറക്റ്റ് AI പ്രോസസ്സിംഗ് ചേർത്തിട്ടുണ്ട്. ഫോണിന്റെ പ്രധാന പ്രോസസ്സറിൽ എത്തുന്നതിനു മുമ്പ് ഉയർന്ന റെസല്യൂഷൻ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഈ ബിൽറ്റ്-ഇൻ AI സഹായിക്കുന്നു. സാംസങ്ങിന്റേത് പോലുള്ള മറ്റ് 200MP സെൻസറുകളെക്കുറിച്ചുള്ള പൊതുവായ പരാതികളിലൊന്നായ സ്ലോ ഷട്ടർ സ്പീഡും ഇത് പരിഹരിച്ചേക്കാം.
മികച്ച ബ്രൈറ്റ്നസും ഡീറ്റെയിൽസും പകർത്തുന്നതിന്, ഡ്യുവൽ കൺവേർഷൻ ഗെയിൻ HDR-നൊപ്പം സോണിയുടെ അഡ്വാൻസ്ഡ് ഹൈബ്രിഡ് ഫ്രെയിം-HDR (HF-HDR) ടെക്നോളജി LYT-901 സെൻ സർ ഉപയോഗിക്കുന്നു. ഈ സിസ്റ്റങ്ങൾ ഒരുമിച്ച് 100dB-യിൽ കൂടുതൽ ഹൈ ഡൈനാമിക് റേഞ്ച് നൽകുന്നു, ഇത് ഏകദേശം 17 സ്റ്റോപ്പുകൾക്ക് തുല്യമാണ്. ഒഴിവായി പോകുന്ന ഹൈലൈറ്റുകൾ ലഭിക്കുന്നതിനും വളരെ ബ്രൈറ്റ്നസുള്ള പ്രദേശങ്ങളിൽ ഡീറ്റയിൽസ് സൂക്ഷിക്കുന്നതിനും ഈ സെൻസർ വേഗത്തിൽ ഒരു എക്സ്ട്രാ ഫ്രെയിം പിടിച്ചെടുക്കുന്നു. ഇതിലൂടെ വേഗത്തിൽ നീങ്ങുന്ന സീനുകളിൽ മോഷൻ ബ്ലറും ഗോസ്റ്റിങ്ങും കുറയ്ക്കുകയും കൂടുതൽ വൃത്തിയുള്ള റിസൾട്ടുകൾ ലഭിക്കുകയും ചെയ്യുന്നു.
LYT-901 സെൻസറിന്റെ ഒരു പ്രധാന സവിശേഷത അതിനുള്ള ശക്തമായ സൂമിക്ക് കഴിവാണ്. സെൻസർ-ഇൻ-സൂം (ISZ) എന്ന രീതി ഉപയോഗിച്ച് ഇത് 4x വരെ "ഹൈ ക്വാളിറ്റി" സൂമിനെ പിന്തുണയ്ക്കുന്നു. ഇതുപയോഗിച്ച്, ഫോണിന് സെൻസറിൽ നിന്ന് നേരിട്ട് ചിത്രം ക്രോപ്പ് ചെയ്യാനും വൃത്തിയുള്ളതും വിശദവുമായ ഒരു സ്ട്രീമായി അയയ്ക്കാനും അധിക സൂം ലെൻസ് ആവശ്യമില്ലാതെ തന്നെ ഒരു "വെർച്വൽ ടെലിഫോട്ടോ" ഇഫക്റ്റ് സൃഷ്ടിക്കാനും കഴിയും. 4x ഹാർഡ്‌വെയർ സൂം ഉപയോഗിക്കുമ്പോൾ പോലും സെൻസറിന് 30fps-ൽ 4K വീഡിയോകൾ റെക്കോർഡുചെയ്യാനും കഴിയും, ഇത് വ്യക്തമായ സൂം-ഇൻ ഫൂട്ടേജ് ആവശ്യമുള്ള ക്രിയേറ്റേഴ്സിനു വളരെയധികം ഗുണം ചെയ്യും.
പുതിയ സോണി LYT-901 സെൻസർ ഉപയോഗിക്കുന്ന ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ അടുത്ത വർഷം ലോഞ്ച് ചെയ്യാനിരിക്കുന്ന ഓപ്പോ ഫൈൻഡ് X9 അൾട്രാ, വിവോ X300 അൾട്രാ എന്നിവ ആയിരിക്കുമെന്നു റിപ്പോർട്ടുകൾ പറയുന്നു.
പരസ്യം
പരസ്യം
Honor Magic 8 Pro Launched Globally With Snapdragon 8 Elite Gen 5, 7,100mAh Battery: Price, Specifications