പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ; 5G സപ്പോർട്ടുമായി വിവോ Y31 ഇന്ത്യയിലേക്ക്

വിവോ Y31 5G ഇന്ത്യൻ വിപണിയിൽ ഉടനെ ലോഞ്ച് ചെയ്യും

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ; 5G സപ്പോർട്ടുമായി വിവോ Y31 ഇന്ത്യയിലേക്ക്

Photo Credit: Vivo

വിവോ Y30 5G (ചിത്രം) 2022 ജൂലൈയിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ പുറത്തിറങ്ങി

ഹൈലൈറ്റ്സ്
  • ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ പ്രൈംഒഎസ് 3.0-യിലാണ് പ്രൈംബുക്ക് നിയോ പ്രവർ
  • ഈ ലാപ്ടോപ് ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നും ആദ്യം വാങ്ങുന്ന 100 പേർക്ക് 1,000
  • മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഈ ലാപ്ടോപിൻ്റെ ഓൺബോർഡ് സ്റ്റോറേജ് 512GB വരെ
പരസ്യം

2021 ജനുവരിയിൽ ഇന്ത്യൻ വിപണികളിൽ ലോഞ്ച് ചെയ്ത ഫോണാണ് വിവോ Y31. 4G സപ്പോർട്ടുമായാണ് ഈ ഫോൺ ഇന്ത്യയിൽ എത്തിയത്. അതിനു ശേഷം Y30 5G എന്ന ഫോൺ 2022 ജൂലൈയിൽ ആഗോള വിപണികളിൽ അവതരിപ്പിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2021-ൽ പുറത്തിറങ്ങിയ വിവോ Y31 ഇന്ത്യയിലേക്കു വീണ്ടുമെത്തുകയാണ്. 4G പിന്തുണയ്ക്കു പകരം ഇത്തവണ 5G സപ്പോർട്ടുമായാണ് വിവോ Y31 വീണ്ടുമെത്തുന്നത്. വിവോ ഇതുവരെ ഫോൺ പുറത്തിറക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സമീപഭാവിയിൽ തന്നെ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. വിവോ Y31 5G വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മുൻപു പുറത്തിറങ്ങിയ വൈ-സീരീസ് മോഡലുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട സ്പെസിഫിക്കേഷനുകളും അപ്‌ഗ്രേഡ് ചെയ്ത ഫീച്ചറുകളും ഇതിൽ ലഭ്യമായേക്കാമെന്നും ഇതിനോടകം അഭ്യൂഹങ്ങളുണ്ട്. 5G നെറ്റ്‌വർക്കിനെ പിന്തുണയ്ക്കും എന്നതിനാൽ തന്നെ, മികച്ച പേർഫോമൻസും കണക്റ്റിവിറ്റിയും ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന്റെ സ്പെസിഫിക്കേഷനുകൾ, വില, ലഭ്യത എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ പുറത്തു വന്നേക്കും.

വിവോ Y31 5G ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്തേക്കും:

പാഷനേറ്റ് ഗീക്‌സിന്റെ റിപ്പോർട്ട് പ്രകാരം, വിവോ Y31 5G ഇന്ത്യയിൽ ഉടനെ തന്നെ പുറത്തിറങ്ങും. വിവോ ഇതുവരെ ഫോൺ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ബജറ്റ് ഫ്രണ്ട്ലി 5G സ്മാർട്ട്‌ഫോണായി ഇത് പുറത്തിറങ്ങാനാണു സാധ്യത.

ഇതിൻ്റെ മുൻഗാമിയായ വിവോ Y31 4G വേരിയൻ്റ് 2021 ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. 16,490 രൂപയായിരുന്നു ആ ഫോണിൻ്റെ വില. 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റുമായാണ് ഈ ഫോൺ ലോഞ്ച് ചെയ്തത്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 662 പ്രൊസസർ കരുത്തു നൽകിയിരുന്ന വിവോ Y31 4G ഫോണിൽ 5,000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. 48 മെഗാപിക്സൽ മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിനുണ്ടായിരുന്നു. 6.58 ഇഞ്ച് ഫുൾ HD+ IPS LCD ഡിസ്‌പ്ലേയും വശങ്ങളിൽ ഒരു ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിൽ ഉൾപ്പെടുത്തിയിരുന്നു.

വിവോ Y30 5G ഫോണിൻ്റെ സവിശേഷതകൾ:

ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ വിവോ Y30 5G-ക്ക് കരുത്തു നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ്. 5,000mAh ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു. 50 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമുണ്ട്.

വിവോ Y30 5G-യിൽ വ്യക്തമായ ദൃശ്യങ്ങൾ നൽകുന്ന 6.51 ഇഞ്ച് HD+ IPS സ്‌ക്രീൻ ഉണ്ട്. ഗെയിമർമാർക്ക് മികച്ച അനുഭവം നൽകുന്നതിന് 4D ഗെയിം വൈബ്രേഷനോടുകൂടിയ "അൾട്രാ ഗെയിം മോഡ് 2.0" ഇതിൽ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി, ഫോണിന്റെ വശത്തുള്ള പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സെൻസർറും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവോ Y400 വിപണിയിലേക്ക്:

അതിനിടയിൽ, വിവോ തങ്ങളുടെ Y സീരീസിൻ്റെ ഭാഗമായ മറ്റൊരു സ്മാർട്ട്‌ഫോൺ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വിവോ Y400 എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഓഗസ്റ്റ് 4-ന് ഇന്തോനേഷ്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

വിവോ Y400-ൽ ഫുൾ-എച്ച്ഡി+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകും. Y30 5G-യെക്കാൾ കൂടുതൽ ശക്തമായ 6,000mAh ബാറ്ററിയും ഫോണിലുണ്ടാകും. ഫോട്ടോഗ്രാഫിക്കായി വിവോ Y400 ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. പ്രധാന ക്യാമറയിൽ 50 മെഗാപിക്സൽ സോണി IMX852 സെൻസർ ആയിരിക്കും.

വിവോ Y400-ന്റെ ഒരു പ്രധാന സവിശേഷത അതിന്റെ ശക്തമായ ബിൽഡ് ആണ്. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇത് IP68, IP69 മാനദണ്ഡങ്ങൾ പാലിക്കുമെന്ന് പറയപ്പെടുന്നു. ഫോൺ 7.90mm കനമുള്ളതും ഏകദേശം 196 ഗ്രാം ഭാരമുള്ളതുമായിരിക്കും.

സോഫ്റ്റ്‌വെയർ ഫീച്ചർ എടുത്തു നോക്കിയാൽ, Y400 നിരവധി സ്മാർട്ട് AI സവിശേഷതകളെ പിന്തുണയ്ക്കും. ഗൂഗിളിന്റെ “സർക്കിൾ ടു സെർച്ച്” ടൂൾ, സംഭാഷണങ്ങൾ ടെക്സ്റ്റാക്കി മാറ്റുന്നതിനുള്ള “AI ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്”, നീണ്ട കുറിപ്പുകൾ ചെറുതാക്കാനുള്ള “AI നോട്ട്സ് സമ്മറി”, സബ്ടൈറ്റിലുകൾ സൃഷ്ടിക്കാൻ “AI ക്യാപ്ഷൻസ്”, ഡോക്യുമെന്റ് കൈകാര്യം ചെയ്യുന്നതിനായി “AI ഡോക്യുമെൻ്റ്സ്” എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫോണിനെ ഒരു വിൻഡോസ് പിസിയിലേക്ക് കണക്റ്റുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന “ലിങ്ക് ടു വിൻഡോസും” ഇതിലുണ്ടാകും.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 40 മണിക്കൂർ പ്ലേടൈമുമായി ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് ഇന്ത്യയിലെത്തി; വില, സവിശേഷതകൾ അറിയാം
  2. വമ്പൻ ക്യാമറ അപ്ഗ്രേഡുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; മുഴുവൻ സവിശേഷതകളും പുറത്ത്
  3. വൺപ്ലസ് 15 സീരീസ് ഫോണുകൾ വമ്പൻ സവിശേഷതയുമായി എത്തും; ഒപി ഗെയിമിങ്ങ് കോർ ടെക്നോളജി അവതരിപ്പിക്കാൻ വൺപ്ലസ്
  4. ഡ്യുവൽ റിയർ ക്യാമറയുമായി ലാവ അഗ്നി 4 എത്തും; ബാറ്ററി സവിശേഷതകളും പുറത്തു വന്നു
  5. കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്
  6. ഐക്യൂ 15 നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും; ഫോണിൻ്റെ നിരവധി സവിശേഷതകളെ കുറിച്ച് സൂചനകൾ
  7. വമ്പൻ സവിശേഷതകളുമായി വിവോ X300 സീരീസ് ആഗോള വിപണിയിൽ എത്തി; വില, സവിശേഷതകൾ അറിയാം
  8. കളം വാഴാൻ ഐക്യൂവിൻ്റെ പുതിയ അവതാരമെത്തി; ഐക്യൂ നിയോ 11 ലോഞ്ച് ചെയ്തു
  9. മികച്ച പെർഫോമൻസും റിക്കോ ജിആർ ക്യാമറ യൂണിറ്റും; റിയൽമി GT 8 പ്രോ ഇന്ത്യയിൽ വിപണിയിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
  10. താങ്ങാനാവുന്ന വിലയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്റ്റ് ഇന്ത്യയിലെത്തി; കൂടുതൽ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »