ഇന്ത്യയിലേക്ക് വിവോ X300 സീരീസ് എത്തുന്നു; ആമസോൺ ടീസർ പുറത്തുവിട്ടു
Photo Credit: Vivo
ആമസോൺ പുറത്തിറക്കിയ ടീസർ പ്രകാരം വിവോ X300 സീരീസ് ഉടൻ ലോഞ്ച് ചെയ്യും
ഇന്ത്യൻ സ്മാർട്ട്‌ഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തി, പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ പുതിയ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. വിവോ X300, X300 പ്രോ എന്നിവ ഉൾപ്പെടുന്ന വരാനിരിക്കുന്ന സീരീസ്, ഒരു ഇ-കൊമേഴ്‌സ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആരാധകരുടെ ആവേശം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. മികച്ച ഫോട്ടോഗ്രാഫി പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിനായി സീസ്-ട്യൂൺ ചെയ്ത റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ ഫോണുകൾ എത്തുന്നത്. ആഗോളതലത്തിൽ, മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റിലാണ് ഈ സീരീസ് പ്രവർത്തിക്കുന്നത്. 16 ജിബി വരെ എൽപിഡിഡിആർ 5 എക്സ് അൾട്രാ റാമും 512 ജിബി യുഎഫ്എസ് 4.1 സ്റ്റോറേജും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം. സീസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ക്യാമറ സെറ്റപ്പും ടെലിഫോട്ടോ എക്സ്റ്റൻഡർ കിറ്റ് എന്നിവക്കു പുറമെ ശക്തമായ ഹാർഡ്‌വെയർ സവിശേഷതകളുമായി എത്തുന്ന വിവോ X300 സീരീസ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ വലിയ ഓളം സൃഷ്ടിക്കുമെന്നാണു കരുതപ്പെടുന്നത്.
വരാനിരിക്കുന്ന വിവോ X300 സീരീസിനായുള്ള ഒരു ടീസർ ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ കഴിഞ്ഞ ദിവസമാണു പ്രത്യക്ഷപ്പെട്ടത്. ടീസറിൽ ലോഞ്ച് തീയതി സ്ഥിരീകരിക്കുന്നില്ലെങ്കിലും, ഫോണുകൾ "ഉടൻ വരുന്നു" എന്നു കൃത്യമായി പരാമർശിക്കുന്നു. സീസ് ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റുകൾ ഉൾക്കൊള്ളുന്ന വിവോ X300 ഫോണുകളെ ടീസർ ചിത്രങ്ങളിൽ കാണിക്കുന്നുണ്ട്. ഇത് ഈ ആക്‌സസറികൾ ഇന്ത്യയിലും ലഭ്യമാകുമെന്ന് വ്യക്തമാക്കുന്നു. വിവോ X300 സീരീസിന്റെ പ്രധാന വിൽപ്പനക്കാരിൽ ഒന്നു തങ്ങളാണെന്നാണ് ലിസ്റ്റിംഗിലൂടെ ആമസോൺ സൂചിപ്പിക്കുന്നത്.
ആമസോണിന് പുറമേ, പുതിയ സ്മാർട്ട്‌ഫോണുകൾക്കായുള്ള ഒരു ഡെഡിക്കേറ്റഡ് മൈക്രോസൈറ്റ് ഫ്ലിപ്കാർട്ടിലും ലൈവ് ആയിട്ടുണ്ട്. വിശാലമായ ഓൺലൈൻ റിലീസ് ഉണ്ടാകുമെന്ന് ഇതു സൂചിപ്പിക്കുന്നു. ഫോണിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് ആമസോൺ ടീസർ ഒരു വിവരവും നൽകുന്നില്ലെങ്കിലും, ആഗോള മോഡലുകളിലുള്ള അതേ ഹാർഡ്‌വെയറും പെർഫോമൻസും ഇന്ത്യൻ വേരിയൻ്റിലും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിവോ X300 സീരീസിന്റെ ആഗോള പതിപ്പുകൾ ശക്തമായ 3nm മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറുമായാണു വരുന്നത്. മികച്ച ക്യാമറ പെർഫോമൻസിനായി മാലി G1-അൾട്രാ ജിപിയു, V3+ ഇമേജിംഗ് ചിപ്പ് എന്നിവയുമായി ഇതു ജോടിയാക്കിയിരിക്കുന്നു. 16 ജിബി വരെ എൽപിഡിഡിആർ 5 എക്സ് അൾട്രാ റാമും 512 ജിബി വരെ യുഎഫ്എസ് 4.1 ഇന്റേണൽ സ്റ്റോറേജും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
വിവോ X300-ന് 6.31 ഇഞ്ച് ഫ്ലാറ്റ് Q10+ എൽടിപിഒ അമോലെഡ് ഡിസ്പ്ലേയുണ്ട്, അതേസമയം X300 പ്രോയ്ക്ക് ഇതേ സവിശേഷതകളുള്ള വലിയ 6.78 ഇഞ്ച് സ്ക്രീനാണു നൽകിയിരിക്കുന്നത്. രണ്ട് ഡിസ്പ്ലേകളും 120Hz റിഫ്രഷ് റേറ്റ്, 452ppi പിക്സൽ ഡെൻസിറ്റി, 300Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയെ പിന്തുണയ്ക്കുന്നു.
ഫോട്ടോഗ്രാഫിക്കായി, വിവോ X300 പ്രോയിൽ 50 മെഗാപിക്സൽ മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 100x ഡിജിറ്റൽ സൂമിനെ പിന്തുണയ്ക്കുന്ന 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്നു. മറുവശത്ത്, വിവോ X300-ൽ 200 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ലെൻസ് എന്നിവയുണ്ടാകും. രണ്ട് ഫോണുകളിലും മുന്നിൽ ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ടാകും. വിവോ X300-ന് 5,360mAh ബാറ്ററിയും X300 പ്രോയ്ക്ക് അല്പം വലിയ 5,440 എംഎഎച്ച് ബാറ്ററിയുമാണ് ഉണ്ടാവുക. രണ്ടു ഫോണുകളും 90W വയർഡ്, 40W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം