8,000mAh ബാറ്ററിയുമായി റിയൽമി 8 നിയോ എത്തും; പ്രധാന സവിശേഷതകൾ പുറത്ത്
Photo Credit: Realme
റിയൽമി 8 നിയോയുടെ പ്രധാന സവിശേഷതകൾ ടിപ്സ്റ്റർ പുറത്തുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു
2024 ഡിസംബറിൽ ചൈനയിൽ പുറത്തിറങ്ങിയ റിയൽമി നിയോ 7-ൻ്റെ പിൻഗാമിയായ ഫോൺ മോഡലായ റിയൽമി നിയോ 8 ഉടൻ തന്നെ കമ്പനി പുറത്തിറക്കിയേക്കാം. വരാനിരിക്കുന്ന ഫോൺ ബാറ്ററിയുടെ കാര്യത്തിൽ വലിയ അപ്‌ഗ്രേഡുമായി വരുമെന്ന് സമീപകാലത്തു ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നു. പ്രശസ്തനായ ഒരു ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, റിയൽമി നിയോ 8-ൽ 8,000mAh സിലിക്കൺ-കാർബൺ ബാറ്ററി ഉണ്ടായേക്കാം. മുൻഗാമിയായ റിയൽമി നിയോ 7-മായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു വലിയ കുതിച്ചുചാട്ടമാണ്. ശക്തമായ ബാറ്ററിയ്‌ക്കൊപ്പം, ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പുതിയ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റും സ്മാർട്ട്‌ഫോണിൽ ഉൾപ്പെട്ടേക്കാം. ലീക്കായ മറ്റു വിശദാംശങ്ങളിൽ പെർഫോമൻസ്, ക്യാമറ സെറ്റപ്പ്, ഡിസ്‌പ്ലേ ക്വാളിറ്റി എന്നിവയിലെ മെച്ചപ്പെടുത്തലുകളും പരാമർശിക്കുന്നുണ്ട്. ഈ ഫോണിൻ്റെ ലോഞ്ചുമായി ബന്ധപ്പെട്ടു യാതൊരു വിവരവും റിയൽമി ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും മികച്ച സവിശേഷതകൾ ഉള്ള, കരുത്തുറ്റ ഒരു ഫോണായിരിക്കും ഇതെന്നാണ് ലീക്കായി പുറത്തു വന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ വരാനിരിക്കുന്ന ഒരു സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനാണു പങ്കിട്ടത്. ഗിസ്‌മോചിന റിപ്പോർട്ട് ചെയ്യുന്നത് ഈ സവിശേഷതകൾ റിയൽമി നിയോ 8-ൻ്റെത് ആണെന്നാണ്.
ലീക്കുകൾ നൽകുന്ന വിവരങ്ങൾ ശരിയാണെങ്കിൽ, ഫോണിനു കരുത്തു നൽകുന്നത് ക്വാൽകോമിന്റെ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് ആയിരിക്കും, കരുത്തുറ്റ 8,000mAh സിലിക്കൺ-കാർബൺ ബാറ്ററി ഇതിലുണ്ടാകാനും സാധ്യതയുണ്ട്. റിയൽമി നിയോ 8-ന് 1.5K റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ഫ്ലാറ്റ് LTPS ഡിസ്‌പ്ലേ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സുരക്ഷിതമായ അൺലോക്കിംഗിനായി 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനറുമായി ഇത് വന്നേക്കാം. ക്യാമറകളുടെ കാര്യത്തിൽ, സ്മാർട്ട്‌ഫോണിൽ 50 മെഗാപിക്‌സൽ മെയിൻ റിയർ സെൻസറും ഉണ്ടാകാം.
നേരത്തെ സൂചിപ്പിച്ചതു പോലെ, ചൈനയിൽ 2024 ഡിസംബറിൽ ലോഞ്ച് ചെയ്ത റിയൽമി നിയോ 7-ന്റെ പിൻഗാമി ആയിരിക്കും റിയൽമി നിയോ 8. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള റിയൽമി നിയോ 7-ൻ്റെ അടിസ്ഥാന മോഡലിന് CNY 2,099 (ഏകദേശം 26,000 രൂപ) മുതൽ വില ആരംഭിക്കുന്നു. 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള ഏറ്റവും ഉയർന്ന വേരിയന്റിന് CNY 3,299 (ഏകദേശം 41,000 രൂപ) ആയിരുന്നു വില.
റിയൽമി നിയോ 7-ന് 1.5K (1,264x2,780 പിക്സലുകൾ) റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 6,000nits പീക്ക് ബ്രൈറ്റ്നസ്, 2,600Hz ടച്ച് സാമ്പിൾ റേറ്റ്, 93.9% സ്ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുള്ള 6.78 ഇഞ്ച് 8T LTPO ഡിസ്പ്ലേ ഉണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 9300+ പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിന് 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും 12 ജിബി വെർച്വൽ റാം സപ്പോർട്ടും ഉണ്ട്.
ഫോട്ടോകൾക്കായി, 50 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും മുൻവശത്തെ ഹോൾ-പഞ്ച് കട്ടൗട്ടിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഫോണിലുണ്ട്. 7,700 ചതുരശ്ര എംഎം വിസി കൂളിംഗ് സിസ്റ്റവും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി ഈ ഫോൺ വരുന്നു.
21 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും 14 മണിക്കൂർ വീഡിയോ കോളിംഗും വാഗ്ദാനം ചെയ്യുന്ന 7,000mAh ബാറ്ററിയാണ് ഉപകരണത്തിന് കരുത്ത് പകരുന്നത്. ഇത് 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68, IP69 റേറ്റിംഗുകളാണ് ഇതിനുള്ളത്.
പരസ്യം
പരസ്യം