ബജറ്റ് ഫോണായ ഐടെൽ A90 ലിമിറ്റഡ് എഡിഷൻ 128 GB മോഡൽ ഇന്ത്യൻ വിപണിയിലെത്തി
Photo Credit: Itel
ഐടെൽ A90 128GB മോഡൽ ₹6,999; 6.6″ ഡിസ്പ്ലേ, T7100 ചിപ്പ്, 5000mAh ബാറ്ററി
ബജറ്റിനുള്ളിൽ ഒതുങ്ങുന്ന വിലയിൽ മൊബൈൽ ഫോണുകൾ നിർമിച്ച് ഇന്ത്യൻ വിപണിയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ബ്രാൻഡായ ഐടെൽ, അവരുടെ എ സീരീസിൻ്റെ ഭാഗമായുള്ള ഐടെൽ A90 ലിമിറ്റഡ് എഡിഷന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. സെപ്റ്റംബറിൽ സ്റ്റാൻഡേർഡ് A90-ന്റെ ലിമിറ്റഡ് എഡിഷൻ വേരിയൻ്റായി പ്രത്യക്ഷപ്പെട്ടപ്പോൾ 64 ജിബി സ്റ്റോറേജ് ഉണ്ടായിരുന്ന ഈ ഫോണിൻ്റെ പുതിയ വേരിയൻ്റിൽ 128GB സ്റ്റോറേജാണുള്ളത്. സ്റ്റോറേജിൽ വർദ്ധനവ് ഉണ്ടാകുമെങ്കിലും മറ്റെല്ലാ സവിശേഷതകളും മുൻ മോഡലിന് സമാനമായി തുടരും. യൂണിസോക്ക് T7100 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ഇതിനു പുറമെ വലിയ 5,000mAh ബാറ്ററിയും ഇതിലുണ്ടാകും. ഈ ലോഞ്ചോടെ, ബജറ്റ്-ഫ്രണ്ട്ലി സ്മാർട്ട്‌ഫോണുകൾക്ക് മികച്ച അപ്ഡേറ്റുകൾ നൽകുന്നത് ഐടെൽ തുടരുന്നു. കൂടാതെ കുറഞ്ഞ വിലയ്ക്ക് മികച്ച സ്റ്റോറേജും മികച്ച പെർഫോമൻസുമുള്ള ഫോണുകൾ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്കായി കമ്പനി കൂടുതൽ ഡിവൈസുകൾ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയിൽ ഐടെൽ A90 ലിമിറ്റഡ് എഡിഷൻ 128GB-യുടെ വില 7,299 രൂപയാണ്. മുമ്പത്തെ 64GB പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ സ്റ്റോറേജുമായി പുതിയ വേരിയന്റ് വരുന്നു. സ്പേസ് ടൈറ്റാനിയം, സ്റ്റാർലിറ്റ് ബ്ലാക്ക്, അറോറ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഇത് വാങ്ങാം.
ആദ്യം വാങ്ങുന്നവർക്ക് കമ്പനി ചില ഓഫറുകളും നൽകുന്നുണ്ട്. വാങ്ങിയതിനു ശേഷമുള്ള ആദ്യ 100 ദിവസത്തിനുള്ളിൽ സൗജന്യ സ്ക്രീൻ റീപ്ലേസ്മെൻ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നു. വിലയുടെ താരതയും എടുത്തു നോക്കിയിൽ A90 ലിമിറ്റഡ് എഡിഷന്റെ 3GB RAM + 64GB സ്റ്റോറേജ് പതിപ്പിന് 6,399 രൂപയാണ് വില, അതേസമയം 4GB RAM + 64GB സ്റ്റോറേജ് വേരിയന്റിന് 6,899 രൂപയും വില വരുന്നു.
ഐടെൽ A90 ലിമിറ്റഡ് എഡിഷനിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് HD+ IPS LCD സ്‌ക്രീനാണുള്ളത്. ആപ്പിളിന്റെ ഡൈനാമിക് ഐലൻഡിന് സമാനമായ ഒരു ഡൈനാമിക് ബാർ ഫീച്ചറും ഇതിലുണ്ട്. ഒക്ടാ-കോർ യൂണിസോക്ക് T7100 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ 4GB വരെ റാമും 128GB വരെ ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്. ആൻഡ്രോയിഡ് 14 ഗോ വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ള ഐടെൽഒഎസ് 14-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറകൾക്കായി, ഐടെൽ A90 ലിമിറ്റഡ് എഡിഷനിൽ 13 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകും. ഡോക്യുമെന്റുകൾ വിവർത്തനം ചെയ്യുന്നതിനും, ഗാലറിയിൽ നിന്നുള്ള ചിത്രങ്ങൾക്കു വ്യാഖ്യാനം നൽകുന്നതിനും, വാട്ട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യുന്നതിനും, കണക്കിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്ന ഇന്റലിജന്റ് AI അസിസ്റ്റന്റായ Aivana 2.0 ഇതിലുണ്ട്. മികച്ച സൗണ്ട് ക്വാളിറ്റിക്കായി DTS ഓഡിയോ ടെക്നോളജിയും ഇതിലുണ്ട്.
ഈടിന്റെ കാര്യത്തിൽ, ഫോണിന് മിലിട്ടറി-ഗ്രേഡ് MIL-STD-810H സർട്ടിഫിക്കേഷനും പൊടി, ജലം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP54 റേറ്റിംഗും ഉണ്ട്. സുരക്ഷയ്ക്കായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണിന് 5,000mAh ബാറ്ററിയാണ് കരുത്ത് പകരുന്നത്, കൂടാതെ 15W വയർഡ് ചാർജിംഗിനെ ഇതു പിന്തുണയ്ക്കുകയും ചെയ്യുന്നു.
പരസ്യം
പരസ്യം