നിരവധി മികച്ച ഓഫറുകളുമായി ഐക്യൂ നവംബറിലെ സർവീസ് ഡേ പ്രഖ്യാപിച്ചു
Photo Credit: iQOO
ഐക്യൂ നവംബറിൽ സൗജന്യ സർവീസ് ഡേയും ആക്സസറികളും പ്രഖ്യാപിച്ചു
ഇന്ത്യയിലുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നായി ഐക്യൂ മാറിയതിനു പിന്നിലെ ഒരു പ്രധാന കാരണം അവർ കരുത്തുറ്റ ഫോണുകളും മികച്ച വിൽപ്പനാനന്തര സേവനവും നൽകുന്നുണ്ട് എന്നതിനാലാണ്. നവംബർ 26-ന് കമ്പനിയുടെ പുതിയ ഫോണായ ഐക്യൂ 15 ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഗാഡ്‌ജെറ്റ്‌സ് 360-യുടെ റിപ്പോർട്ട് അനുസരിച്ച്, പുതിയ ഫോണിന് ഏകദേശം 60,000 രൂപ വില പ്രതീക്ഷിക്കുന്നു, ആകർഷകമായ ലോഞ്ച് ഓഫറുകളും കൂടെയുണ്ടാകും. ഇതോടൊപ്പം, നവംബർ 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ തങ്ങളുടെ പ്രതിമാസ സർവീസ് ഡേ ആയിരിക്കുമെന്നു പ്രഖ്യാപിച്ച് നിലവിലെ ഉപയോക്താക്കൾക്ക് മികച്ച സേവനം കമ്പനി ഉറപ്പു നൽകുന്നു. ഈ സർവീസ് ഡേ സമയത്ത്, ഇന്ത്യയിലുടനീളമുള്ള ഏത് ഐക്യൂ സർവീസ് സെന്ററും സന്ദർശിച്ച് സൗജന്യമായി ഉപയോക്താക്കൾക്ക് ഫോണിൻ്റെ അറ്റകുറ്റപ്പണികൾ നടത്താം. സീറോ ലേബർ ചാർജസ്, ഫ്രീ ഹാൻഡ്‌സെറ്റ് ക്ലീനിംഗ്, സാനിറ്റൈസേഷൻ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, ചില ഫ്രീ ആക്‌സസറികൾ എന്നിവയും ഐക്യൂ തങ്ങളുടെ കസ്റ്റമേഴ്സിനായി വാഗ്ദാനം ചെയ്യുന്നു.
ഐക്യൂവിൻ്റെ പ്രതിമാസ സർവീസ് ഡേ നവംബർ 14 മുതൽ നവംബർ 16 വരെ നടക്കുമെന്ന് കമ്പനി സാമൂഹ്യമാധ്യമായ എക്‌സിൽ (പഴയ ട്വീറ്റർ) പ്രഖ്യാപിച്ചു. ഈ മൂന്ന് ദിവസങ്ങളിൽ, ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള ഏത് ഐക്യൂ സർവീസ് സെന്ററിൽ നിന്നും സൗജന്യമായി അറ്റകുറ്റപ്പണി സേവനങ്ങൾ ആസ്വദിക്കാം. ഫ്രീ ഹാൻഡ്‌സെറ്റ് ക്ലീനിംഗ്, സാനിറ്റൈസേഷൻ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, ഫ്രീ ആക്‌സസറികൾ എന്നിവയ്‌ക്കൊപ്പം കമ്പനി സീറോ ലേബർ ചാർജുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ലഭ്യതയെ ആശ്രയിച്ച് ഉപയോക്താക്കൾക്ക് സൗജന്യമായി ബാക്ക് കേയ്സും പ്രൊട്ടക്റ്റീവ് ഫിലിമും ലഭിക്കുകയും ചെയ്യും.
എല്ലാ മാസവും 14 മുതൽ 16 വരെ ഐക്യൂ തങ്ങളുടെ സർവീസ് ഡേ ആചരിക്കുന്നു. ഇത് ഉപഭോക്താക്കളുടെ സംതൃപ്തിയിലും വിൽപ്പനാനന്തര സേവനത്തിലുമുള്ള ബ്രാൻഡിന്റെ ശ്രദ്ധ കാണിക്കുന്നു. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഐക്യൂ സർവീസ് സെന്റർ കണ്ടെത്താൻ, ഉപയോക്താക്കൾക്ക് ഐക്യൂവിൻ്റെ ആപ്പ് പരിശോധിക്കാം. എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, അല്ലെങ്കിൽ സപ്പോർട്ട് വേണമെങ്കിൽ ഉപഭോക്താക്കൾക്ക് 1800-572-4700 അല്ലെങ്കിൽ 8527033881 എന്ന നമ്പറിൽ ഇന്ത്യൻ സമയം രാവിലെ 8-നും രാത്രി 8-നും ഇടയിൽ വിളിക്കുകയോ icare@iqoo.com എന്ന വിലാസത്തിൽ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.
ഗാഡ്‌ജെറ്റ്‌സ് 360 തന്നെ സമീപകാലത്തു പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, പ്രത്യേക ലോഞ്ച് ഓഫറുകൾ ഉൾപ്പെടെ ഏകദേശം 60,000 രൂപ എന്ന വിലയിൽ ഐക്യൂ 15 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഓഫറുകൾ ഇല്ലാതെ ഫോണിന്റെ വില ഇതിലും കൂടുതലായിരിക്കും എന്നാണ് ഇതിനർത്ഥം. കമ്പനി പരിമിതകാലത്തേക്കുള്ള ഈ കിഴിവുകൾ നൽകിയാൽ, ലോഞ്ചിനു ശേഷം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ് ഫീച്ചർ ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള സ്മാർട്ട്‌ഫോണായി ഐക്യൂ 15 മാറിയേക്കാം. എന്നിരുന്നാലും, ഈ വിലക്കുറവ് തുടക്കത്തിലുള്ള ഓഫർ കാലയളവിൽ മാത്രമേ ലഭ്യമാകൂ. പ്രമോഷൻ അവസാനിച്ചു കഴിഞ്ഞാൽ, ഫോണിന്റെ വില വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ വളരെ പ്രതീക്ഷയോടെയാണ് ഐക്യൂ 15 ലോഞ്ചിനായി കാത്തിരിക്കുന്നത്.
പരസ്യം
പരസ്യം