ഐഫോൺ 18 പ്രോ മാക്സ് ഏറ്റവും ഭാരമേറിയ ഐഫോണായി മാറാൻ സാധ്യത
Photo Credit: Apple
ഐഫോൺ 18 പ്രോ മാക്സ് ഏറ്റവും ഭാരമേറിയ ഐഫോൺ മോഡലാകുമെന്നു റിപ്പോർട്ടുകൾ പറയുന്നു
സെപ്തംബർ 9-ന് ആഗോള തലത്തിൽ ലോഞ്ച് ചെയ്ത ഐഫോൺ 17 സീരീസിന് മൊത്തത്തിൽ മികച്ച പ്രതികരണമാണ് സ്മാർട്ട്ഫോൺ പ്രേമികളിൽ നിന്നും ലഭിച്ചത്. സീരീസിലെ മിക്ക മോഡലുകളും അവയുടെ പെർഫോമൻസ്, ഡിസൈൻ, പുതിയ ഫീച്ചറുകൾ എന്നിവയുടെ പേരിൽ പ്രശംസിക്കപ്പെട്ടു എങ്കിലും ഐഫോൺ 17 എയർ വിപണിയിൽ അത്ര മികച്ച പ്രകടനം കാഴ്ച വെച്ചില്ലെന്നു വേണം പറയാൻ. എന്തായാലും ഐഫോൺ 17 സീരീസ് ഉണ്ടാക്കിയ ഓളങ്ങൾ പതിയെ ആരാധകരുടെ ശ്രദ്ധ വരാനിരിക്കുന്ന ഐഫോൺ 18 സീരീസിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ട്. സമീപകാലത്തു പുറത്തു വന്ന ചില ലീക്കുകൾ പ്രകാരം, ഐഫോൺ 18 പ്രോ മാക്‌സ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ ഐഫോണായി മാറാനുള്ള സാധ്യതയുണ്ട്. ഒരുപക്ഷേ 240 ഗ്രാമിൽ കൂടുതൽ ഭാരവും ഐഫോൺ 17 പ്രോ മാക്സിനേക്കാൾ വണ്ണവും ഉള്ളതായിരിക്കും ഐഫോൺ 18 പ്രോ മാക്സ് എന്നാണു പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഭാരത്തിലും വലുപ്പത്തിലുമുള്ള ഈ വർദ്ധനവിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല.
ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേര്) വെയ്‌ബോയിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മാക്‌സ് നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലുകളേക്കാൾ കട്ടിയുള്ളതും ഭാരമേറിയതും ആയിരിക്കും. ഇതിന് 240 ഗ്രാമിൽ കൂടുതൽ ഭാരം പ്രതീക്ഷിക്കുന്നു. അങ്ങിനെയാണെങ്കിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഐഫോണായി ഇതു മാറും. 240 ഗ്രാം ഭാരമുള്ള ഐഫോൺ 14 പ്രോ മാക്‌സിന്റെ റെക്കോർഡ് ഇത് തകർക്കാൻ സാധ്യതയുണ്ട്.
താരതമ്യത്തിനായി, ടൈറ്റാനിയം ബോഡിയിൽ നിർമ്മിച്ച ഐഫോൺ 16 പ്രോ മാക്‌സിന്റെ ഭാരം 227 ഗ്രാം ആയിരുന്നു. പിന്നീട് പുറത്തിറങ്ങിയ ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിന് അലുമിനിയം ബിൽഡ് ആയതിനാൽ ഭാരം 233 ഗ്രാമായി വർദ്ധിച്ചു. അലൂമിനിയത്തിന്റെ ഉപയോഗവും വലിയ ബാറ്ററിയും കാരണമാണ് ഭാരം വർദ്ധിച്ചത്. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഐഫോൺ 18 പ്രോ മാക്‌സിൽ ഇതിലും വലിയ ബാറ്ററി ഉൾപ്പെട്ടേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത വർഷം എത്താൻ പോകുന്ന ടോപ്പ്-എൻഡ് ഐഫോൺ മോഡലിൽ ഭാരത്തിലും കനത്തിലും വർദ്ധനവുണ്ടാകാനുള്ള പ്രധാന കാരണം ഇതായിരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
ഐഫോൺ 18 പ്രോ മോഡലുകൾ പുതിയ, മെച്ചപ്പെട്ട ഡിസൈനുമായി വരുമെന്ന് ഇതേ ടിപ്സ്റ്റർ നേരത്തെ അവകാശപ്പെട്ടിരുന്നു. മാഗ്സേഫ് ചാർജിംഗ് കോയിലുകൾ പോലുള്ള ചില ആന്തരിക ഭാഗങ്ങൾ എടുത്തു കാണിക്കുന്ന, അല്പം സുതാര്യമായ ബാക്ക് പാനൽ ഇതിലുൾപ്പെടുത്താൻ ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഐഫോൺ 17 പ്രോയിലും ഐഫോൺ 17 പ്രോ മാക്സിലും ഉപയോഗിച്ചതിന് സമാനമായ ഒരു സ്റ്റെയിൻലെസ്-സ്റ്റീൽ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഈ ഫോണുകളിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഡിസൈൻ മാറ്റങ്ങൾക്കൊപ്പം, ഫോട്ടോകളിലെ ലൈറ്റിംഗിൽ മികച്ച കൺട്രോൾ അനുവദിക്കുന്ന ഒരു വേരിയബിൾ അപ്പർച്ചർ ക്യാമറ ഫീച്ചറിനെയും പ്രോ മോഡലുകൾ പിന്തുണയ്ക്കും. ഇതിനു പുറമെ ഫ്രണ്ട് ക്യാമറയ്ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉൾപ്പെടുത്തുമെന്നും അഭ്യൂഹമുണ്ട്. നിലവിൽ, ഫ്രണ്ട് ക്യാമറ സെൻസറുകൾ മറയ്ക്കാൻ പിൽ ആകൃതിയിലുള്ള ഡൈനാമിക് ഐലൻഡ് ഡിസൈൻ ആണ് ആപ്പിൾ ഉപയോഗിക്കുന്നത്. ഈ ഡൈനാമിക് ഐലൻഡ് ഡിസൈൻ പൂർണ്ണമായും നീക്കം ചെയ്യുന്നതിനു പകരം, അതിന്റെ വലുപ്പം കുറച്ച് വരാനിരിക്കുന്ന ഐഫോൺ 18 പ്രോ ലൈനപ്പിൻ്റെ സ്‌ക്രീൻ കൂടുതൽ വിശാലവും ആധുനികവുമാക്കാൻ ആപ്പിൾ ശ്രമിക്കുന്നുണ്ട് എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹59,909
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999