വിപണി കീഴടക്കാൻ ഓപ്പോ റെനോ 15 സീരീസ് വരുന്നു; ഇന്ത്യയിലെ ലോഞ്ച് തീയ്യതി, വില വിവരങ്ങൾ എന്നിവ പുറത്ത്

ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന തീയ്യതിയും വില വിവരങ്ങളും

വിപണി കീഴടക്കാൻ ഓപ്പോ റെനോ 15 സീരീസ് വരുന്നു; ഇന്ത്യയിലെ ലോഞ്ച് തീയ്യതി, വില വിവരങ്ങൾ എന്നിവ പുറത്ത്

Photo Credit: Oppo

2026 ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തുന്ന ഓപ്പോ റെനോ 15 സീരീസിന്റെ ചില പ്രധാന സവിശേഷത വിശദങ്ങൾ

ഹൈലൈറ്റ്സ്
  • ഇന്ത്യയിലെത്തുന്ന ഓപ്പോ റെനോ 15-ൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പായിരിക്കും
  • ഇതിൻ്റെ ചൈനീസ് വേരിയൻ്റിൽ മീഡിയടെക് ഡൈമൻസിറ്റി 8450 ചിപ്പാണുണ്ടാവുക
  • 6,500mAh ബാറ്ററിയും ഓപ്പോ റെനോ 15-ലുണ്ടാകും
പരസ്യം

ഇന്ത്യയിൽ ഓപ്പോ ഫോണുകൾ ജനപ്രിയമാകാൻ അവരുടെ റെനോ സീരീസ് വളരെയധികം സഹായിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങൾ നേടിയിട്ടുള്ള റെനോ സീരീസിലെ അടുത്ത ലൈനപ്പ് വരാനിരിക്കുന്നത് സ്മാർട്ട്ഫോൺ പ്രേമികളുടെ ആവേശം വർദ്ധിപ്പിക്കുന്നു. നവംബർ 17-ന് കമ്പനി ചൈനയിൽ പുതിയ റെനോ 15 സീരീസ് സ്മാർട്ട്‌ഫോണുകൾ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ചൈനയിലെ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഫോണുകളുടെ ഇൻ്റർനാഷണൽ വേരിയൻ്റുകളിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത്, റെനോ 15, റെനോ 15 പ്രോ എന്നിവയുടെ ഇന്ത്യൻ വേരിയൻ്റുകൾ വ്യത്യസ്തമായ ഡിസൈനും സവിശേഷതകളും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ ആരാധകർ ഈ പുതിയ ഫോണുകൾക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള തീയ്യതിയും ഷെഡ്യൂളും വില സംബന്ധിച്ച സൂചനകനും ഇതിനകം പുറത്തു വരികയും ചെയ്തിരിക്കുന്നു. ചൈനയിലെ ലോഞ്ച് കഴിഞ്ഞാലും ഏതാനും മാസങ്ങൾ ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കേണ്ടി വരുമെന്നാണു ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റെനോ 15 സീരീസിൻ്റെ ഇന്ത്യയിലെ ലോഞ്ച് തീയ്യതി, വില എന്നിവ സംബന്ധിച്ച സൂചനകൾ:

2026 ഫെബ്രുവരിയോടെ ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും എത്തുമെന്ന് ടിപ്‌സ്റ്ററായ യോഗേഷ് ബ്രാറിനെ (@heyitsyogesh) അടിസ്ഥാനമാക്കി സ്മാർട്ട്പ്രിക്‌സ് പുറത്തു വിട്ട ഒരു റിപ്പോർട്ട് പറയുന്നു. ഫോണിൻ്റെ കൃത്യമായ വില ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ സാധാരണ റെനോ 15 മോഡലിന് ഏകദേശം 43,000 രൂപ വില വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

റെനോ 15 സീരീസിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

ചൈനീസ് വേരിയൻ്റിൽ ഉപയോഗിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്പിന് പകരം, ഓപ്പോ റെനോ 15-ന്റെ ഗ്ലോബൽ വേരിയൻ്റിന് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ കരുത്തു നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.

1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് OLED സ്‌ക്രീൻ ഫോണിൽ ഉണ്ടായിരിക്കാം. മുൻ മോഡലിന് സമാനമായ ഡിസ്‌പ്ലേ പ്രതീക്ഷിക്കുന്ന ഈ ഫോണുകളിൽ കൂടുതൽ വ്യക്തതയ്ക്കായി മെലിഞ്ഞ ബെസലുകൾ ആയിരിക്കും ഉണ്ടാവുക.

ക്യാമറകളുടെ കാര്യത്തിൽ, റെനോ 15-ൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടാവുക. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 3.5x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിലുൾപ്പെടുന്നു. സെൽഫികളും വീഡിയോ കോളുകളും കൈകാര്യം ചെയ്യാൻ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകും.

80W വയർഡ് സൂപ്പർവൂക് ചാർജിംഗുള്ള 6,500mAh ബാറ്ററിയും ഈ ഫോണിൽ ഉൾപ്പെട്ടേക്കാം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, വൈ-ഫൈ 7, എൻ‌എഫ്‌സി എന്നിവയും ഈ ഫോണിൻ്റെ മറ്റ് സവിശേഷതകളായി ഉണ്ടാകും.

ചൈനയിൽ, റെനോ 15 സ്റ്റാർലൈറ്റ് ബോ, അറോറ ബ്ലൂ, കനേൽ ബ്രൗൺ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. 12GB+256GB, 12GB+512GB, 16GB+256GB, 16GB+512GB, 16GB+1TB എന്നിങ്ങനെ അഞ്ചു മെമ്മറി ഓപ്ഷനുകളിലും ഈ ഫോൺ വരുന്നു. അതേസമയം, റെനോ 15 പ്രോ സ്റ്റാർലൈറ്റ് ബോ, കനേൽ ബ്രൗൺ, ഹണി ഗോൾഡ് എന്നീ നാല് നിറങ്ങളിലാണ് ചൈനീസ് വിപണിയിലുള്ളത്. 12GB+256GB, 12GB+512GB, 16GB+512GB, 16GB+1TB എന്നീ സ്റ്റോറേജ് ഓപ്ഷനുകളിലും ഈ ഫോൺ ലഭ്യമാകും.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പും 7,300mAh ബാറ്ററിയും; വൺപ്ലസ് 15 ഇന്ത്യൻ വിപണിയിലെത്തി
  2. 200 മെഗാപിക്സൽ പ്രൈമറി സെൻസർ; സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകളുടെ ക്യാമറ സവിശേഷതകൾ പുറത്ത്
  3. വെറും 7,299 രൂപയ്ക്കൊരു ഗംഭീര ഫോൺ; ഐടെൽ A90 ലിമിറ്റഡ് എഡിഷൻ 128 GB മോഡൽ ഇന്ത്യൻ വിപണിയിലെത്തി
  4. ഫ്ലാഗ്ഷിപ്പ് ഫോൺ താങ്ങാനാവുന്ന വിലയിൽ; പോക്കോ F8 അൾട്രാ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു
  5. വിപണി കീഴടക്കാൻ ഓപ്പോ റെനോ 15 സീരീസ് വരുന്നു; ഇന്ത്യയിലെ ലോഞ്ച് തീയ്യതി, വില വിവരങ്ങൾ എന്നിവ പുറത്ത്
  6. ഒരു രൂപ സർവീസ് ചാർജില്ലാതെ ഐക്യൂ ഫോണുകൾ അറ്റകുറ്റപ്പണി നടത്താം; സർവീസ് ഡേ പ്രഖ്യാപിച്ച് ഐക്യൂ
  7. ഏറ്റവും ഭാരമേറിയ ഐഫോൺ വരുന്നു; ഐഫോൺ 17 പ്രോ മാക്സിനേക്കാൾ വലിപ്പം ഐഫോൺ 18 പ്രോ മാക്സിനുണ്ടായേക്കും
  8. ഡിസ്പ്ലേയുടെ കാര്യത്തിൽ വൺപ്ലസ് വേറെ ലെവലിലേക്ക്; 240Hz ഡൈനാമിക് റിഫ്രഷ് റേറ്റ് സ്ക്രീനുമായി വൺപ്ലസ് 16 എത്തിയേക്കും
  9. സീസ് ബാക്ക്ഡ് ക്യാമറയും ടെലിഫോട്ടോ എക്സ്റ്റൻഡർ കിറ്റും; ഇന്ത്യയിൽ മാസ് എൻട്രി നടത്താൻ വിവോ X300 സീരീസ്
  10. 8,000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പും; റിയൽമി നിയോ 8-ൻ്റെ സവിശേഷതകൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »