പോക്കോ F8 അൾട്രാ ലോഞ്ച് ഉടനെ ഉണ്ടായേക്കും; ഫോൺ ഗീക്ബെഞ്ചിൽ
Photo Credit: Poco
പോക്കോ F8 അൾട്രാ ഗീക്ബെഞ്ചിൽ കണ്ടു; ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള സൂചനകൾ പറയുന്നു
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി, തങ്ങളുടെ പോക്കോ ബ്രാൻഡിന് കീഴിൽ താങ്ങാനാവുന്ന വിലയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. വരാനിരിക്കുന്ന പോക്കോ F8 സീരീസിൽ പോക്കോ F8 പ്രോ, F8 അൾട്രാ എന്നിങ്ങനെ രണ്ടു മോഡലുകൾ ഉൾപ്പെടും. ഈ രണ്ടു ഫോണുകളും ഇതിനകം തന്നെ വിവിധ രാജ്യങ്ങളിലെ ഒന്നിലധികം സർട്ടിഫിക്കേഷൻ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതു ഫോണുകളുടെ ലോഞ്ച് അടുത്തിരിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. അടുത്തിടെ, പോക്കോ F8 അൾട്രാ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറങ്ങിയ റെഡ്മി K90 പ്രോ മാക്സിനു സമാനമായ ഡിസൈനും ഫീച്ചറുകളും ഇതിലുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗീക്ബെഞ്ച് ലിസ്റ്റിങ്ങ് കാണിക്കുന്നു. താങ്ങാനാവുന്ന വിലയിൽ ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിനും മികച്ച ഫീച്ചറുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനുമാണ് ഷവോമി ലക്ഷ്യമിടുന്നതെന്ന് ഈ നീക്കം സൂചിപ്പിക്കുന്നു. റെഡ്മി K90 പ്രോ മാക്സിന് സമാനമായ ശക്തമായ പ്രോസസ്സിംഗ് പവറും നൂതന ഹാർഡ്‌വെയർ സവിശേഷതകളും F8 അൾട്രായിൽ ഉണ്ടാകുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.
25102PCBEG എന്ന മോഡൽ നമ്പറുള്ള പോക്കോ F8 അൾട്രാ, ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലിസ്റ്റിംഗ് അനുസരിച്ച്, ഈ ഫോണിന് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസറാണ് കരുത്തു നൽകുക, കൂടാതെ 16GB റാമും ഇതിലുണ്ടാകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഷവോമിയുടെ ഹൈപ്പർഒഎസ് 3 ഇന്റർഫേസിലാണ് ഈ ഫോൺ പ്രവർത്തിക്കുക.
ഗീക്ക്ബെഞ്ച് ടെസ്റ്റുകളിൽ, സിംഗിൾ-കോർ ടെസ്റ്റിൽ പോക്കോ F8 അൾട്ര 3,327 പോയിന്റുകളും മൾട്ടി-കോർ ടെസ്റ്റിൽ 9,872 പോയിന്റുകളും നേടി. ഈ ടെസ്റ്റ് റിസൾട്ടുകൾ ഫോൺ ശക്തമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നുവെന്നും ആവശ്യപ്പെടുന്ന ആപ്പുകളും ഗെയിമുകളും സുഗമമായി കൈകാര്യം ചെയ്യുമെന്നും സൂചിപ്പിക്കുന്നു.
ഗീക്ക്ബെഞ്ചിൽ കണ്ടതിനാൽ ഷവോമി ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഫോണിന്റെ പെർഫോമൻസ് പരിശോധിക്കുന്നുണ്ടെന്ന് വ്യക്തമാകുന്നു. ഇത് കണക്കിലെടുക്കുമ്പോൾ, ഈ വർഷം അവസാനത്തോടെ പോക്കോ F8 സീരീസ് ലോഞ്ച് ചെയ്തേക്കാം. പോക്കോ ബ്രാൻഡിന് കീഴിൽ കൂടുതൽ താങ്ങാവുന്ന വിലയിൽ മികച്ച സവിശേഷതകളുള്ള ഒരു ഫ്ലാഗ്ഷിപ്പ് ലെവൽ സ്മാർട്ട്‌ഫോൺ ആരാധകർക്ക് പ്രതീക്ഷിക്കാം.
ചൈനയിൽ മാത്രം ലഭ്യമായ റെഡ്മി K90 പ്രോ മാക്‌സിനെ അടിസ്ഥാനമാക്കിയാണ് പോക്കോ F8 അൾട്രാ പുറത്തിറങ്ങുന്നത്. റെഡ്മി K90 പ്രോ മാക്‌സിൻ്റെ റീബ്രാൻഡഡ് വേർഷനുമായിരിക്കാം ഈ ഫോൺ. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഉപയോഗിക്കുന്നത്. ബാറ്ററി ഒഴികെ, റെഡ്മി K90 പ്രോ മാക്‌സിൻ്റെ എല്ലാ സവിശേഷതകളും F8 അൾട്രായിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. റെഡ്മി K90 പ്രോ മാക്‌സിൽ 7,500mAh ബാറ്ററിയുണ്ടെങ്കിൽ, പോക്കോ F8 അൾട്രായിൽ 6,500mAh ബാറ്ററി ആയിരിക്കുമെന്നു പറയപ്പെടുന്നു.
120Hz റിഫ്രഷ് റേറ്റും സ്‌ക്രീനിൽ തന്നെ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഉള്ള വലിയ 6.9 ഇഞ്ച് 2K ഒഎൽഇഡി ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിന് ഉണ്ടാവുക. 50 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഇതിലുണ്ടാകും. ക്യാമറ യൂണിറ്റിൽ മികച്ച സൂമിനായുള്ള പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു.
പോക്കോ F8 അൾട്രാ രണ്ട് റാം, സ്റ്റോറേജ് വേരിയൻ്റുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരു മോഡലും 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മറ്റൊരു മോഡലുമാണ് ഉണ്ടാക്കാൻ സാധ്യത. പ്രീമിയം ലുക്ക് ഉറപ്പു നൽകി ബ്ലാക്ക്, ഡെനിം ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലോഞ്ച് ചെയ്തേക്കാം.
പരസ്യം
പരസ്യം