ഓപ്പോ ഫൈൻഡ് X9 അൾട്രായുടെ ഡിസൈൻ, മറ്റു പ്രധാന സവിശേഷതകൾ എന്നിവ ലീക്കായി പുറത്ത്
OPPO ഫൈൻഡ് X9 അൾട്രാ റെൻഡറുകൾ ബോൾഡ് ഡ്യുവൽ-ടോൺ വെളിപ്പെടുത്തുന്നു
പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയെ വീണ്ടും ഇളക്കിമറിക്കാൻ പ്രമുഖ ബ്രാൻഡായ ഓപ്പോ ഒരുങ്ങുകയാണ്. ഒരു ഇൻഡസ്ട്രി ഇൻസൈഡർ കഴിഞ്ഞ ദിവസം പുറത്തു വിട്ട വിവരങ്ങളും ഉയർന്ന നിലവാരമുള്ള റെൻഡറുകളും വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് X9 അൾട്ര എന്ന മോഡലിനെക്കുറിച്ച് ഒരു ഏകദേശ രൂപം നൽകുന്നു. ഇതുവരെ അറിഞ്ഞ കാര്യങ്ങളിൽ നിന്നും, ഓപ്പോ ഇത്തവണ കരുത്തിൽ മാത്രമല്ല, ഡിസൈനിലും ക്യാമറ മെച്ചപ്പെടുത്തലിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്നത്തെ മിക്ക ഫ്ലാഗ്ഷിപ്പ് ഫോണുകളിലും കാണുന്ന സാധാരണ പ്ലെയിൻ ഗ്ലാസ് ലുക്കിൽ നിന്നും മാറ്റവുമായി ഫൈൻഡ് X9 അൾട്ര എത്തുമെന്നാണു കരുതേണ്ടത്. പകരം, ക്ലാസിക് പോയിന്റ്-ആൻഡ്-ഷൂട്ട് ക്യാമറകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കൂടുതൽ റെട്രോ, റഗ്ഡ്, പ്രീമിയം സ്റ്റൈൽ ഓപ്പോ പരീക്ഷിക്കും എന്നു തോന്നുന്നു. ബോൾഡായ പുതിയ ഡിസൈൻ ലാങ്വേജിനൊപ്പം, നിലവാരമുള്ള ഫീച്ചറുകൾ, വലിയ ബാറ്ററി, ഒരു സ്മാർട്ട്‌ഫോണിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും നൂതനമായ ക്യാമറ സിസ്റ്റങ്ങളിലൊന്ന് എന്നിവയും ഈ ഫോൺ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഈ വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ചൈനയിൽ ഫൈൻഡ് X9 അൾട്രാ ലോഞ്ച് ചെയ്യാൻ ഓപ്പോ പദ്ധതിയിടുന്നു. അതായത് ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാം. മുൻപത്തെ ഫൈൻഡ് X അൾട്രാ മോഡലുകളെപ്പോലെ, ഈ ഫോൺ ലഭ്യമാകുന്ന ആദ്യത്തെ വിപണി ചൈനയായിരിക്കും.
എന്നാൽ, ഇത്തവണ ഓപ്പോ കൂടുതൽ വിപുലമായ ആഗോള റോൾഔട്ടിനു പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിൽ ഈ വർഷാവസാനം ഫൈൻഡ് X9 അൾട്രാ ലഭിക്കുമെന്ന് ഇൻഡസ്ട്രി സോഴ്സുകൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിലെ ലോഞ്ച് തീയതി ഇതുവരെ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഗ്ലോബൽ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ ഓപ്പോ കൂടുതൽ മത്സരം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിപുലമായ റിലീസ് സൂചന നൽകുന്നു.
ഫോണിൻ്റെ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇപ്പോഴും അജ്ഞാതമാണ്, എന്നാൽ ഹാർഡ്‌വെയറും ക്യാമറ സെറ്റപ്പും കണക്കിലെടുക്കുമ്പോൾ, ഫൈൻഡ് X9 അൾട്രാ അൾട്രാ പ്രീമിയം വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോൺ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ലീക്കായ റെൻഡറുകൾ കാണിക്കുന്നത് ഓപ്പോ ഡിസൈനിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ്. ഫൈൻഡ് X9 അൾട്രാ ഓൾ-ബ്ലാക്ക്, ഓറഞ്ച്, ബ്രൗൺ ഡ്യുവൽ-ടോൺ ഫിനിഷ് എന്നിങ്ങനെ കുറഞ്ഞത് മൂന്ന് നിറങ്ങളിൽ പുറത്തിറങ്ങും എന്നാണു റിപ്പോർട്ട്. ഗ്ലാസ്, മെറ്റൽ, ഫോക്സ് ലെതർ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഈ മികച്ച മോഡൽ ഫോണിന് പ്രീമിയം, റെട്രോ ക്യാമറ-ഇൻസ്പയേർഡ് ലുക്ക് നൽകുന്നു. സിംപിളായ സ്റ്റൈൽ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്കായി ഓപ്പോ ഒരു ട്രഡീഷണൽ ഓൾ-ഗ്ലാസ് വേർഷനും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സ്‌പെസിഫിക്കേഷനുകൾ നോക്കിയാൽ 120Hz റിഫ്രഷ് റേറ്റുള്ള വലിയ 6.82-ഇഞ്ച് 2K ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഇതിനു കരുത്തു നൽകുകയും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് 7,300mAh ബാറ്ററിയാണ്. വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഈ ഫോണിലുണ്ട്.
ക്യാമറകളെ സംബന്ധിച്ചിടത്തോളം, ഈ ഫോണിൽ 200MP സോണി LYT-901 പ്രധാന സെൻസർ, 50MP അൾട്രാ-വൈഡ് ക്യാമറ, ശക്തമായ ഡ്യുവൽ-ടെലിഫോട്ടോ സിസ്റ്റം എന്നിവ ഉൾപ്പെട്ടേക്കാം. ഇതിൽ 200MP 3X സൂം ലെൻസ്, 50MP 10X സൂം ക്യാമറ, 13.2X വരെ ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന ഒരു ടെലിഫോട്ടോ എക്സ്റ്റെൻഡർ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 50MP-യാണു പ്രതീക്ഷിക്കുന്നത്. ഈ ലീക്കുകൾ കൃത്യമാണെന്ന് തെളിഞ്ഞാൽ, ഓപ്പോ ഫൈൻഡ് X9 അൾട്ര ഈ വർഷത്തെ ഏറ്റവും ശക്തമായ ക്യാമറ ഫോണുകളിൽ ഒന്നായി മാറിയേക്കാം.
ces_story_below_text
പരസ്യം
പരസ്യം