റിയൽമി നിയോ 8 ലോഞ്ച് ചെയ്തു; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Realme
റിയൽമിയുടെ സ്വന്തം നിയോ സീരീസ് സ്മാർട്ട്‌ഫോണായ റിയൽമി നിയോ8 ചൈനയിൽ അവതരിപ്പിച്ചു.
പെർഫോമൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്മാർട്ട്‌ഫോണുമായി റിയൽമി അവരുടെ നിയോ സീരീസ് വികസിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ചൈനയിലാണ് റിയൽമി നിയോ 8 എന്ന ഫോൺ ലോഞ്ച് ചെയ്തത്. ഉയർന്ന വിലയിലേക്കു പോകാതെ തന്നെ ഫ്ലാഗ്ഷിപ്പ് ലെവൽ പവർ, മികച്ച ബാറ്ററി ലൈഫ്, ഡ്യുറബിലിറ്റി എന്നിവ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫോൺ എത്തുന്നത്. റിയൽമി നിയോ 8-ന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ഭീമൻ 8,000mAh ബാറ്ററിയാണ്, ഇത് ഗെയിമിംഗ് സമയത്ത് മികച്ച തെർമൽ കൺട്രോളിങ്ങ് നൽകുന്നു, കൂടാതെ 80W ഫാസ്റ്റ് ചാർജിംഗിനെയും ബൈപാസ് ചാർജിംഗ് സാങ്കേതികവിദ്യയെയും പിന്തുണയ്ക്കുന്നു. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ 16GB വരെ റാമും 1TB ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുഗമമായ സ്ക്രോളിംഗിനും ഗെയിമിംഗിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഉയർന്ന റിഫ്രഷ് റേറ്റുള്ള ഒരു വലിയ AMOLED ഡിസ്‌പ്ലേയും ഇതിലുണ്ട്.
നിരവധി റാം, സ്റ്റോറേജ് വേരിയന്റുകളുമായി റിയൽമി നിയോ 8 ചൈനയിൽ പുറത്തിറങ്ങി. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന അടിസ്ഥാന മോഡലിന്റെ വില 2,399 യുവാൻ ആണ്, ഇത് ഏകദേശം 33,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.
16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,699 യുവാൻ (ഏകദേശം 35,000 രൂപ) ആണ് വില. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ള ഉപയോക്താക്കൾക്ക്, റിയൽമി 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റും വാഗ്ദാനം ചെയ്യുന്നു, ഇതിന്റെ വില 2,899 യുവാൻ (ഏകദേശം 38,000 രൂപ) ആണ്. മറ്റൊരു ഓപ്ഷൻ 16 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലാണ്, ഇതിനു 3,199 യുവാൻ (ഏകദേശം 41,000 രൂപ) വില വരുന്നു.
16 ജിബി റാം + 1 ടിബി സ്റ്റോറേജ് വേരിയന്റാണ് ഈ ലൈനപ്പിൽ ഏറ്റവും മുകളിൽ, ഇതിനു വില CNY 3,699 (ഏകദേശം 48,000 രൂപ) വരും. സൈബർ പർപ്പിൾ, മെക്ക് ഗ്രേ, ഒറിജിൻ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ ചൈനയിൽ ലഭ്യമാണ്. ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും ഫോണിന്റെ ലഭ്യതയെക്കുറിച്ച് റിയൽമി ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല.
ഡ്യുവൽ സിം ഫോണായ റിയൽമി നിയോ 8 ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ റിയൽമി UI 7.0-യിൽ പ്രവർത്തിക്കുന്നു. 1,272 x 2,772 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഗെയിമിംഗിലും സ്ക്രോളിംഗിലും സുഗമമായ അനുഭവം നൽകുന്നതിന് 165Hz റിഫ്രഷ് റേറ്റിനെയും 360Hz ടച്ച് സാമ്പിൾ റേറ്റിനെയും ഡിസ്പ്ലേ പിന്തുണയ്ക്കുന്നു. ഡിസ്പ്ലേയ്ക്ക് 3,800nits വരെ പീക്ക് ബ്രൈറ്റ്നസ് നൽകാൻ കഴിയുമെന്നും സാംസങ് M14 മെറ്റീരിയലുകൾ ഉപയോഗിക്കുമെന്നും റിയൽമി അവകാശപ്പെടുന്നു. 16GB വരെ LPDDR5x റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റാണ് ഉപകരണത്തിന് കരുത്ത് പകരുന്നത്.
റിയൽമി നിയോ 8 ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണു വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, OlS ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, വീഡിയോ കോളുകൾക്കും സെൽഫ് പോർട്രെയ്റ്റുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ടാകും.
സുരക്ഷയ്ക്കായി അൾട്രാസോണിക് 3D ഫിംഗർപ്രിന്റ് സെൻസർ ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ സ്ക്രാച്ച് ആൻഡ് ഡ്രോപ്പ് പ്രതിരോധത്തിനായി ക്രിസ്റ്റൽ ആർമർ ഗ്ലാസ് ഉപയോഗിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 6.0, USB ടൈപ്പ്-സി എന്നിവയും GPS, GLONASS പോലുള്ള ഒന്നിലധികം സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളും ഉൾപ്പെടുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇൻഫ്രാറെഡ് റിമോട്ട് കൺട്രോളും ഈ ഫോണിലുണ്ട്.
80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 8,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇതിന് 8.30mm കനവും 215 ഗ്രാം ഭാരവുമുണ്ട്. നിയോ 8-ന് മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചു.
ces_story_below_text
പരസ്യം
പരസ്യം