9,999 രൂപയ്ക്കൊരു ഗംഭീര 5G ഫോൺ; വിവോ T4 ലൈറ്റ് 5G ഇന്ത്യയിലെത്തി

ബജറ്റ് സ്മാർട്ട്ഫോണായ വിവോ T4 ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

9,999 രൂപയ്ക്കൊരു ഗംഭീര 5G ഫോൺ; വിവോ T4 ലൈറ്റ് 5G ഇന്ത്യയിലെത്തി

Photo Credit: Vivo

വിവോ ടി4 ലൈറ്റ് 5ജി പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്.

ഹൈലൈറ്റ്സ്
  • 5 മെഗാപിക്സൽ സെൽഫി ഷൂട്ടറാണ് വിവോ T4 ലൈറ്റ് 5G ഫോണിലുണ്ടാവുക
  • Al ഫോട്ടോ എൻഹാൻസ്, Al ഇറേസ് തുടങ്ങിയ ഫീച്ചറുകളെ ഈ ഫോൺ പിന്തുണയ്ക്കുന്നു
  • വിവോ T4 ലൈറ്റ് 5G ഫോണിൻ്റെ സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാൻ കഴിയും
പരസ്യം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ബജറ്റ് നിരക്കിലുള്ള സ്മാർട്ട്ഫോണുകൾ ആധിപത്യം സ്ഥാപിക്കുന്നുണ്ടെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. കുറഞ്ഞ വിലയിലുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഇക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് വിവോ T4 ലൈറ്റ് 5G എന്ന ഫോൺ. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി എത്തുന്ന ഈ ഫോൺ ഇന്ത്യയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിൻ്റെ പ്രധാന ക്യാമറ 50 മെഗാപിക്സലാണ്, സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. വിവോ T4 ലൈറ്റ് 5G-ക്ക് 6nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ആണു കരുത്തു നൽകുന്നത്. 6,000mAh ബാറ്ററിയും ഇതിലുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP64 റേറ്റിങ്ങുള്ള ഈ ഫോൺ SGS 5-സ്റ്റാർ ആന്റി-ഫാൾ പ്രൊട്ടക്ഷനുമായി വരുന്നു. കൂടാതെ MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി ടെസ്റ്റുകളിലും ഇതു വിജയിച്ചിട്ടുണ്ട്. ഇന്ത്യയിൽ, വിവോ T4 സീരീസിൻ്റെ ഭാഗമായ മറ്റു ഫോണുകൾക്കൊപ്പം വിവോ T4 ലൈറ്റ് 5G-യും ചേരും.

വിവോ T4 ലൈറ്റ് 5G ഫോണിൻ്റെ ഇന്ത്യയിലെ വില, ലഭ്യത മുതലായ വിവരങ്ങൾ:

ജൂലൈ 2 മുതലാണ് ഇന്ത്യയിൽ വിവോ T4 ലൈറ്റ് 5G വിൽപ്പനയ്‌ക്കെത്തുക. ഉപയോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്കനുസരിച്ച് മൂന്ന് വ്യത്യസ്ത സ്റ്റോറേജ്, റാം കോമ്പിനേഷനുകളിൽ ഇത് ലഭ്യമാകും. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 9,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ ഓപ്ഷന് 10,999 രൂപ വില വരുന്നു. കൂടുതൽ പെർഫോമൻസും സ്പേസും ആവശ്യമുള്ള ഉപയോക്താക്കൾക്ക്, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് വേരിയൻ്റുണ്ട്, ഇതിനു 12,999 രൂപയാണ് വില.

വിവോ ഇന്ത്യയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും ഫ്ലിപ്കാർട്ട് വഴിയും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും സ്മാർട്ട്‌ഫോൺ വാങ്ങാൻ കഴിയും. വാങ്ങുന്നവർക്ക് പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് എന്നിങ്ങനെ രണ്ട് സ്റ്റൈലിഷ് കളർ ഓപ്ഷനുകളിൽ ഫോൺ സ്വന്തമാക്കാം.

വിവോ T4 ലൈറ്റ് 5G ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

മികച്ച പെർഫോമൻസും ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്ന, കമ്പനിയുടെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലിയായ സ്മാർട്ട്‌ഫോണാണ് വിവോ T4 ലൈറ്റ് 5G. 6.74 ഇഞ്ച് HD+ സ്‌ക്രീനും 90Hz റിഫ്രഷ് റേറ്റും 1,000nits വരെ (എച്ച്‌ബി‌എം) വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും ഇതിനുണ്ട്. വിവോ നൽകിയിട്ടുള്ള സെക്യൂരിറ്റി ഫീച്ചറുകളും മികച്ചതാണ്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫോണിന് IP64 റേറ്റിംഗാണു ലഭിച്ചിരിക്കുന്നത്. കൂടാതെ SGS ഫൈവ്-സ്റ്റാർ ആന്റി-ഫാൾ സർട്ടിഫിക്കേഷനും മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റിയും (MIL-STD-810H) ഇതിനുണ്ട്. പരുക്കനായ ഉപയോഗത്തെയും വീഴ്ചകളെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ ഇതിനു കഴിയുമെന്നർത്ഥം.

6nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമുള്ള ഈ ഫോണിൽ വെർച്വൽ റാമായി 8 ജിബി വരെ കൂട്ടിച്ചേർക്കാനും കഴിയും. നിങ്ങൾക്ക് 128 ജിബി മുതൽ 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷൻ തിരഞ്ഞെടുക്കാം. മൈക്രോSD കാർഡ് ഉപയോഗിച്ച് ഇത് 2TB വരെ വികസിപ്പിക്കാൻ കഴിയും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ലാണ് ഇത് പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ വാഗ്ദാനം ചെയ്യുന്നു. ഈ വിലയ്ക്ക് ഇതു മികച്ചൊരു ഡീലാണ്.

ബാറ്ററി ലൈഫ് പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. 6,000mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 70 മണിക്കൂർ വരെ മ്യൂസിക്ക് പ്ലേ ചെയ്യാനും 22 മണിക്കൂർ വരെ വീഡിയോകൾ സ്ട്രീം ചെയ്യാനും കഴിയുമെന്ന് വിവോ പറയുന്നു. 15W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ ഈ ഫോൺ പിന്തുണയ്ക്കുന്നു. 1,600 ഫുൾ ചാർജിങ്ങ് സൈക്കിളുകൾക്ക് ശേഷവും, ബാറ്ററി അതിന്റെ ഒറിജിനൽ ഹെൽത്തിൻ്റെ 80% നിലനിർത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഫോട്ടോകൾക്കായി, ഫോണിന് രണ്ട് റിയർ ക്യാമറകളുണ്ട് - 50MP സോണി AI പ്രധാന ക്യാമറയും 2MP ഡെപ്ത് സെൻസറും. മുൻവശത്ത്, സെൽഫികൾക്കായി 5MP ക്യാമറയാണുള്ളത്. അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള AI ഇറേസ്, ഇമേജ് ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള AI ഫോട്ടോ എൻഹാൻസ്, സ്കാനർ പോലെ പ്രവർത്തിക്കുന്ന AI ഡോക്യുമെന്റ് മോഡ് തുടങ്ങിയ ചില ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളും വിവോ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 4,000 ലുമൻസ് എൽഇഡി പ്രൊജക്റ്റർ പതിനായിരത്തിൽ കുറഞ്ഞ വിലയ്ക്ക്; പോർട്രോണിക്സ് ബീം 540 ഇന്ത്യയിലെത്തി
  2. ആമസോണിലും ഫ്ലിപ്കാർട്ടിലും ഐഫോൺ 16-ന് വമ്പൻ വിലക്കുറവ്
  3. വൺപ്ലസ് 13 സീരീസ് ഫോണുകളിൽ തകർപ്പൻ അപ്ഡേറ്റ്; പ്ലസ് മൈൻഡ് ഫീച്ചർ എത്തും
  4. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി സാംസങ്ങിൻ്റെ കയ്യിലാകും; സാംസങ്ങ് ഗാലക്സി F36 5G ഇന്ത്യയിലേക്ക്
  5. ടോപ് ക്ലാസ് ഫീച്ചറുകളുമായി വിവോ X200 FE ഇന്ത്യയിലെത്തി
  6. വിവോയുടെ പുതിയ അവതാരം; വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  7. ഫ്ലിപ് ഫോണുമായി സാംസങ്ങ്; ഗാലക്സി Z ഫ്ലിപ് 7 ഇന്ത്യയിലെത്തി
  8. ഫോൾഡബിൾ ഫോണുകളിലെ രാജാവ്; സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. മടിച്ചു നിൽക്കേണ്ട; സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ചൊരു അവസരമില്ല
  10. ഐഫോൺ ബാറ്ററികളിലെ തലതൊട്ടപ്പനുമായി ഐഫോൺ 17 പ്രോ മാക്സ് എത്തുന്നു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »