Photo Credit: Vivo
Vivo T3 Ultra is expected to join the Vivo T3 Pro 5G (pictured) handset in the country
നിലവിൽ ഇന്ത്യൻ വിപണിയിൽ വിശ്വസ്തത നേടിയെടുത്ത സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വിവോ. സ്മാർട്ട്ഫോൺ പ്രേമികൾക്ക് വൈവിധ്യമാർന്ന മോഡലിലും, വിലയിലുമെല്ലാം തങ്ങളുടെ ഉൽപന്നങ്ങൾ നൽകുന്ന വിവോ ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിവോ T3 എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. അതിൻ്റെ ചൂടാറും മുൻപ് വിവോയുടെ T സീരീസിലെ തന്നെ മറ്റൊരു മോഡലിൻ്റെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിവോ T3 അൾട്രാ എന്ന ഹാൻഡ്സെറ്റിൻ്റെ ഔദ്യോഗിക ലോഞ്ചിങ്ങ് തീയ്യതി ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ഗീക്ബെഞ്ചിൽ ഈ മോഡലെന്നു കരുതപ്പെടുന്ന സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 12GB RAM + 256GB വരെ ഓൺ ബോർഡ് സ്റ്റോറേജുമാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ ക്യാമറ യൂണിറ്റുമായി എത്തുന്ന വിവോ T3 അൾട്രായിൽ 5500mAh ബാറ്ററി ഉണ്ടാകുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
V2426 എന്ന മോഡൽ നമ്പറിൽ ഒരു വിവോ ഹാൻഡ്സെറ്റ് ഗീക്ബെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു വിവോ T3 അൾട്രാ ആണെന്നാണ് കരുതുന്നത്. സിംഗിൾ കോർ ടെസ്റ്റിൽ 1854 പോയിൻ്റും മൾട്ടി കോർ ടെസ്റ്റിൽ 5066 പോയിൻ്റുമാണ് ഈ മോഡൽ സ്കോർ ചെയ്തിരിക്കുന്നത്. 12GB RAM വേരിയൻ്റായ ഈ സ്മാർട്ട്ഫോൺ ആൻഡ്രോയ്ഡ് 14 OS ലാണ് പ്രവർത്തിക്കുന്നത്.
ലിസ്റ്റിങ്ങിൽ ഈ സ്മാർട്ട്ഫോണിൽ ഒക്ട കോർ ചിപ്സെറ്റാണ് ഉണ്ടാവുകയെന്നു വ്യക്തമാക്കിയിരിക്കുന്നു. ഇത് മീഡിയാടെക് ഡൈമൻസിറ്റി 9200+ SoC ആകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗീക്ബെഞ്ച് ലിസ്റ്റിങ്ങിൽ ഈ സ്മാർട്ട്ഫോണിൻ്റെ കൂടുതൽ വിവരങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും നിരവധി സവിശേഷതകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
6.77 ഇഞ്ചിൻ്റെ 1.5K 3D കർവ്ഡ് AMOLED ഡിസ്പ്ലേയാണ് വിവോ T3 അൾട്രായിൽ പ്രതീക്ഷിക്കുന്നതെന്നാണു മുൻപു പുറത്തു വന്ന റിപ്പോർട്ടുകൾ പറഞ്ഞത്. 12GB വരെ RAM + 256GB വരെ ഓൺബോർഡും ഉള്ള ഈ ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 9200+ ചിപ്പ്സെറ്റാണു സജ്ജീകരിച്ചിരിക്കുന്നത്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനെ പിന്തുണക്കുന്ന 50 മെഗാപിക്സൽ സോണി IMX921 പ്രൈമറി സെൻസറും 8 മെഗാപിക്സലിൻ്റെ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറുമാണ് ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിലുള്ളത്. 16 മെഗാപിക്സൽ സെൻസർ ഫ്രണ്ട് ക്യാമറക്കു നൽകിയിരിക്കുന്നു.
80W വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5500mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുണ്ടാവുക. വളരെ സ്ലിമ്മായ ഡിസൈനിലുള്ള ഈ ഫോണിന് പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68 റേറ്റിംഗാണുള്ളത്. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഡ്യൂവൽ സ്പീക്കറും ഈ ഫോണിനു നൽകിയിട്ടുണ്ട്.
വിവോ T3 അൾട്രായുടെ 8GB RAM + 128GB സ്റ്റോറേജ് വേരിയൻ്റിന് ഇന്ത്യൻ വിപണിയിൽ 30999 രൂപ വില വരുമെന്നാണു പ്രതീക്ഷിക്കുന്നത്. അതേസമയം 8GB RAM + 256GB വേരിയൻ്റിന് 32999 രൂപയും 12GB RAM + 256GB വേരിയൻ്റിന് 34999 രൂപയുമാകും. സെപ്തംബറിൻ്റെ പകുതിയോടെ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന ഫോൺ ഫ്രോസ്റ്റ് ഗ്രീൻ, ലൂണ ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും.
പരസ്യം
പരസ്യം