കാത്തിരിപ്പിനവസാനം, വിവോ T3 അൾട്രാ ഇന്ത്യയിലെത്തുന്നു

കാത്തിരിപ്പിനവസാനം, വിവോ T3 അൾട്രാ ഇന്ത്യയിലെത്തുന്നു

Photo Credit: Vivo

Vivo T3 Ultra is teased in a green colourway

ഹൈലൈറ്റ്സ്
  • വിവോ 40 സീരീസിനു സമാനമായ ഡിസൈനാണു വിവോ T3 അൾട്രായുടെയും
  • 80W വയേർഡ് ഫ്ലാഷ് ചാർജിംഗിനെ ഈ സ്മാർട്ട്ഫോൺ പിന്തുണക്കുന്നു
  • മീഡിയാടെക് ഡൈമൻസിറ്റി 9200+ ചിപ്പ്സെറ്റാണ് ഈ ഫോണിലുള്ളത്
പരസ്യം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വളരെയധികം മുന്നേറ്റമുണ്ടാക്കിയ കമ്പനികളിൽ ഒന്നാണു വിവോ. അവരുടെ സബ് ബ്രാൻഡായ ഐക്യൂ ഇന്ത്യൻ വിപണിയിലെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. വിവോയുടെ സ്മാർട്ട്ഫോണുകളും മാർക്കറ്റിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ T3 അൾട്രായുടെ ഇന്ത്യയിലെ ലോഞ്ചിംഗിനായി കാത്തിരിക്കുന്നവർ ആഗ്രഹിച്ച വാർത്ത എത്തിയിട്ടുണ്ട്. സെപ്തംബർ മാസത്തിൽ തന്നെ വിവോ T3 അൾട്രായുടെ ലോഞ്ചിംഗ് ഉണ്ടാകുമെന്നാണു കമ്പനി വ്യക്തമാക്കുന്നത്. പുതിയ മോഡൽ സ്മാർട്ട്ഫോണിൻ്റെ ലോഞ്ചിംഗ് തീയ്യതിക്കു പുറമെ ഡിസൈൻ, മറ്റു സവിശേഷതകൾ തുടങ്ങിയവയും പുറത്തു വന്നിരിക്കുന്നു. ഇതിനു പുറമേ ഈ ഫോണിൻ്റെ ലഭ്യത എങ്ങിനെയാകുമെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. വിവോ T3 സീരീസിൻ്റെ ഭാഗമായി പുറത്തിറങ്ങിയ വിവോ T3 പ്രോ, വിവോ T3 5G, വിവോ T3 ലൈറ്റ് 5G, വിവോ T3x 5G എന്നിവക്കൊപ്പം പുതിയ മോഡലും ചേരും.

ഇന്ത്യയിൽ വിവോ T3 അൾട്രായുടെ ലോഞ്ച് തീയ്യതിയും ഡിസൈൻ വിവരങ്ങളും:

സാമൂഹ്യമാധ്യമമായ എക്സിലൂടെ കമ്പനി സ്ഥിരീകരിച്ചതു പ്രകാരം സെപ്തംബർ 12ന് വിവോ T3 അൾട്രാ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫ്ലിപ്കാർട്ടിൽ ഈ ഫോൺ ലഭ്യമാകുമെന്ന കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ വിവോ ഇന്ത്യയുടെ ഇ സ്റ്റോർ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും.

വിവോ T3 അൾട്രായുടെ ഡിസൈനും ഇതിനൊപ്പം കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഓഗസ്റ്റിൽ പുറത്തിറങ്ങിയ വിവോ V40 സീരീസിനു സമാനമായ ക്യാമറ മൊഡ്യൂളാണ് ഇതിനുമെന്നാണു ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കുറച്ച് ഉയർന്നു നിൽക്കുന്ന ഗുളികയുടെ ആകൃതിയിലുള്ള ക്യാമറ ഐലൻഡിൽ രണ്ടു റിയർ ക്യാമറ യൂണിറ്റും ഒരു LED ഫ്ലാഷ്ലൈറ്റും സജ്ജീകരിച്ചിരിക്കുന്നു.

3D കേർവ്ഡ് ഡിസ്പ്ലേയുള്ള ഫ്രണ്ട് പാനലിൻ്റെ മുകളിൽ മധ്യഭാഗത്തായുള്ള സുഷിരത്തിൽ ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു. വലത് അരികിലാണ് വോള്യം ബട്ടണും പവർ ബട്ടണും ഘടിപ്പിച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള ഫോണാണു ദൃശ്യങ്ങളിൽ കാണുന്നത്.

വിവോ T3 അൾട്രാ സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:

മീഡിയാടെക് ഡൈമൻസിറ്റി 9200+ SoC ഈ ഫോണിനു കരുത്തു നൽകുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 12GB വരെയുള്ള RAM + 256GB വരെയുള്ള സ്റ്റോറേജുമായാണ് വിവോ T3 അൾട്രാ എത്തുന്നത്. AnTuTu ബെഞ്ച്മാർക്ക് സൈറ്റിൽ ഈ സ്മാർട്ട്ഫോൺ 1600K+ സ്കോർ നേടിയിട്ടുണ്ട്. 120Hz റീഫ്രഷ് റേറ്റ്, 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ, HDR10+ എന്നിവയുള്ള 6.78 ഇഞ്ചിൻ്റെ 1.5K AMOLED 3D കേർവ്ഡ് ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്.

5500mAh ബാറ്ററിയാണ് വിവോ T3 അൾട്രാ സ്മാർട്ട്ഫോണിൽ ഉണ്ടാവുകയെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 80W വയേർഡ് ഫ്ലാഷ് ചാർജിനെ പിന്തുണക്കുന്ന ബാറ്ററിയാണിത്. 7.58mm ആണ് ഈ സ്മാർട്ട്ഫോണിൻ്റെ കനം. 5500mAh ബാറ്ററിയുള്ള ഏറ്റവും കനം കുറഞ്ഞ കേർവ്ഡ് ഡിസ്പ്ലേ ഫോൺ ഇതാണെന്ന് കമ്പനി അവകാശപ്പെടുന്നു. പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗുള്ള വിവോ T3 അൾട്രായിൽ സോണിയുടെ റിയർ ക്യാമറ യൂണിറ്റാണു വരുന്നത്. ക്യാമറ യൂണിറ്റുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ സെപ്തംബർ 9 നു പുറത്തു വിടുമെന്നാണു കമ്പനി അറിയിച്ചത്.

Comments
കൂടുതൽ വായനയ്ക്ക്: Vivo T3 Ultra, Vivo T3 series, Vivo T3 Ultra India Launch
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്
 
 

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ബഡ്ജറ്റ് 5G സ്മാർട്ട്ഫോൺ ലാവ ബ്ലേസ് 3 5G ഇന്ത്യയിലെത്തി
  2. 108 മെഗാപിക്സൽ ക്യാമറയുമായി എച്ച്എംഡി സ്കൈലൈൻ ഇന്ത്യയിൽ
  3. 13 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി 14R ലോഞ്ച് ചെയ്തു
  4. ബഡ്ജറ്റ് ഉൽപന്നങ്ങളുടെ ആശാൻ ഇൻഫിനിക്സിൻ്റെ ആദ്യ ടാബ്‌ലറ്റ് ഇന്ത്യയിൽ
  5. വാട്സ്ആപ്പ് ഫോർ ആൻഡ്രോയ്ഡിൽ മെറ്റ Al വോയ്സ് മോഡ് ഫീച്ചർ വരുന്നു
  6. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഉടനെ ആരംഭിക്കും
  7. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്തംബർ 27 ന് ആരംഭിച്ചേക്കും
  8. കുറഞ്ഞ വിലക്ക് മികച്ചൊരു ഫോൺ, ജിയോഫോൺ പ്രൈമ 2 എത്തി
  9. ആപ്പിൾ വാച്ച് സീരീസ് 10 കണ്ണും പൂട്ടി വാങ്ങാം, ലോഞ്ചിംഗ് പൂർത്തിയായി
  10. ആപ്പിളിൻ്റെ ഗംഭീര ഐറ്റം, എയർപോഡ്സ് 4 ലോഞ്ചിങ്ങ് പൂർത്തിയായി
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »