Photo Credit: Vivo
സ്മാർട്ട്ഫോൺ വിപണിയിൽ സമീപകാലത്തു വളരെ മുന്നേറ്റമുണ്ടാക്കിയ ബ്രാൻഡുകളിൽ ഒന്നാണു വിവോ. ഇപ്പോൾ മറ്റൊരു ഗംഭീര സ്മാർട്ട്ഫോണുമായി അവർ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. 30000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ തേടുന്നവർക്ക് വിശ്വസിച്ചു വാങ്ങാവുന്ന മോഡലാണ് വിവോയിൽ നിന്നും എത്തിയിരിക്കുന്നത്. വിവോ T3 പ്രോ എന്ന മോഡൽ ഇന്ത്യയിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് ലോഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്. ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്പ്സെറ്റുമായി വരുന്ന ഈ സ്മാർട്ട്ഫോൺ 8GB RAM വേരിയൻ്റുകളിൽ ലഭ്യമാണ്. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയുള്ള ഈ വിവോ T3 പ്രോയിൽ 5500mAh ബാറ്ററിയാണു നൽകിയിരിക്കുന്നത്. ഇതിനു പുറമെ 6.77 ഇഞ്ചിൻ്റെ 3D കെർവ്ഡ് AMOLED സ്ക്രീനുള്ള ഈ സ്മാർട്ട്ഫോൺ വിവോയുടെ T3 5G സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ കൂടിയാണ്.
മുപ്പതിനായിരത്തിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ അന്വേഷിച്ചു നടക്കുന്ന വ്യക്തിയാണു നിങ്ങളെങ്കിൽ വിവോ T3 പ്രോ 5G മികച്ചൊരു ചോയ്സ് ആയിരിക്കും. ഈ ഹാൻഡ്സെറ്റിൻ്റെ 8GB RAM + 128GB ഓൺ ബോർഡ് സ്റ്റോറേജ് വേരിയൻ്റിന് ഇന്ത്യയിൽ 24999 രൂപയാണു വില വരുന്നത്. അതേസമയം 8GB RAM + 256GB ഓൺ ബോർഡ് സ്റ്റോറേജുമായി വരുന്ന മോഡലിന് 26999 രൂപയാണു വില.
ഇന്ത്യയിൽ സെപ്തംബർ 3 ന് ഉച്ചക്ക് 12 മണി മുതൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനക്കെത്തും. ICICI, HDFC എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 3000 രൂപ ഡിസ്കൗണ്ട് കമ്പനി ഓഫർ ചെയ്തിട്ടുണ്ട്. ഫ്ലിപ്കാർട്ടിലൂടെയും വിവോ ഇന്ത്യയുടെ വെബ്സൈറ്റിലൂടെയുമാണ് വിവോ T3 പ്രോ 5G വിൽപ്പന നടത്തുന്നത്. എമറാൾഡ് ഗ്രീൻ, സാൻഡ്സ്റ്റോൺ ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാവുക. സാൻഡ്സ്റ്റോൺ ഓറഞ്ച് നിറത്തിലുള്ള വേരിയൻ്റിന് വീഗൻ ലെതർ ഫിനിഷിങ്ങ് ഉണ്ടായിരിക്കും.
120Hz റീഫ്രഷ് റേറ്റ്, 4500nits പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുള്ള 6.77 ഇഞ്ചിൻ്റെ ഫുൾ HD+ (1080 x 2392 pixels) 3D കേർവ്ഡ് AMOLED സ്ക്രീനാണ് വിവോയുടെ പുതിയ മോഡൽ സ്മാർട്ട്ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്പ്സെറ്റുള്ള ഇതിൽ 8GB LPDDR4X RAM ഉം 256GB വരെയുള്ള UFS 2.2 ഓൺബോർഡ് സ്റ്റോറേജും നൽകിയിട്ടുണ്ട്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14 ലാണ് ഇതു പ്രവർത്തിക്കുന്നത്.
ക്യാമറ യൂണിറ്റിൻ്റെ കാര്യമെടുത്താൽ വിവോ T3 പ്രോ 5G സ്മാർട്ട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OlS) പിന്തുണയുള്ള 50 മെഗാപിക്സലിൻ്റെ സോണി IMX882 പ്രൈമറി സെൻസറും 8 മെഗാപിക്സലുള്ള അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു. സെൽഫി, വീഡിയോ കോൾ എന്നിവക്കായി 16 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും ഈ സ്മാർട്ട്ഫോണിലുണ്ട്.
80W വയേർഡ് ചാർജിംഗിനെ പിന്തുണക്കുന്ന 5500mAh ബാറ്ററിയാണ് വിവോ T3 പ്രോ 5G സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 5G, 4G LTE, വൈഫൈ 6, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ് സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഈ സ്മാർട്ട്ഫോൺ സെക്യൂരിറ്റിക്കായി ഇൻ ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസറും നൽകുന്നു. പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. ഏതു നിറത്തിലുള്ള സ്മാർട്ട്ഫോണാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നതനുസരിച്ച് അതിൻ്റെ വലിപ്പവും ഭാരവും വ്യത്യാസപ്പെട്ടിരിക്കും.
പരസ്യം
പരസ്യം