ഒടുവിൽ കാത്തിരുന്ന സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 അൾട്രാ പുറത്തിറങ്ങുന്നു
Photo Credit: Samsung
Samsung’s Galaxy Z Fold 6 is available in India starting at Rs. 1,64,999
ഈ വർഷം ഫെബ്രുവരി മുതൽ തന്നെ അഭ്യൂഹങ്ങൾ ആരംഭിച്ച സ്മാർട്ട്ഫോണാണ് സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 അൾട്രാ. ജൂലൈയിൽ സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 പുറത്തിറങ്ങുന്നതിന് മുമ്പു തന്നെ ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. എന്നാൽ ജൂലൈയിൽ സാംസങ്ങിൻ്റെ ഫോൾഡബിൾസ് ഇവൻ്റിൽ ഗാലക്സി Z ഫോൾഡ് 6 അൾട്രാ പ്രഖ്യാപിച്ചിരുന്നില്ല. ഇതിനു പുറമെ ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതിൽ നിന്നു സാംസങ് താൽക്കാലികമായി പിൻവാങ്ങിയത് ലോഞ്ചിംഗ് വൈകാൻ കാരണമാകുമെന്നു റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്തായാലും സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 അൾട്രാ ഉടനെ തന്നെ പുറത്തിറങ്ങാൻ പോവുകയാണ്. നിലവിൽ വിപണിയിലുള്ള സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്മാർട്ട്ഫോണിൻ്റെ കനം കുറഞ്ഞതും വലിപ്പം കൂടിയതുമായ പതിപ്പായിരിക്കും ഇതെന്നാണു പ്രതീക്ഷിക്കുന്നത്. ഒക്ടോബർ മാസത്തിൽ ഇതിൻ്റെ ലോഞ്ചിംഗ് ഉണ്ടാകുമെന്നു പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒരു കൊറിയൻ റീട്ടെയിലർ സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ എന്ന പേരിലുള്ള ഒരു ഫോൾഡബിൾ സ്മാർട്ട്ഫോണിൻ്റെ ലോഞ്ച് തീയതിയും പ്രീ-ഓർഡർ വിശദാംശങ്ങളും സൂചിപ്പിക്കുന്ന ഒരു പോസ്റ്റർ പങ്കിട്ടതായി റിപ്പോർട്ടുകളുണ്ട്. ലിസ്‌റ്റിംഗ് വെബ്സൈറ്റിൽ ഇപ്പോൾ ദൃശ്യമല്ലെങ്കിലും, സാമൂഹ്യമാധ്യമായ എക്സിൽ @negativeonehero എന്ന അക്കൗണ്ടിൽ നിന്നുമാണ് പോസ്റ്റർ പങ്കിട്ടിരിക്കുന്നത്. അതിൽ അൾട്രായുടെ അതേ മോഡൽ നമ്പർ ഉൾപ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്.
പോസ്റ്റർ അനുസരിച്ച്, സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്പെഷ്യൽ എഡിഷൻ ഒക്ടോബർ 25 നാണ് ലോഞ്ച് ചെയ്യുക, സാംസങ്ങിൻ്റെ ഹോം മാർക്കറ്റായ ദക്ഷിണ കൊറിയയിൽ ഒക്ടോബർ 18 മുതൽ ഒക്ടോബർ 24 വരെ ഇതു പ്രീ-ഓർഡർ ചെയ്യാൻ കഴിയും. പോസ്റ്ററിൽ ഒരു ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് സാംസങ്ങിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള ഗാലക്സി Z ഫോൾഡ് 6 (ക്രാഫ്റ്റഡ് ബ്ലാക്ക് വേരിയൻ്റ്) ഫോണിലേക്കാണു നയിക്കുന്നത്. പിന്നിൽ കാർബൺ-ഫൈബർ വീവ് പാറ്റേൺ ഫീച്ചർ ചെയ്യുന്ന ക്രാഫ്റ്റഡ് ബ്ലാക്ക് വേരിയൻ്റ് ലോഞ്ചിംഗിനു ശേഷം സ്പെഷ്യൽ കളറായി ഇന്ത്യയിൽ ലഭ്യമാണ്. സാംസങ്ങിൻ്റെ വെബ്‌സൈറ്റിൽ നിന്ന് മാത്രമേ ഇത് വാങ്ങാൻ കഴിയൂ.
ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്ത വ്യക്തി രണ്ട് ലിങ്കുകൾ പങ്കിട്ടെങ്കിലും അതിലൊന്ന് നീക്കം ചെയ്തു. ഒരു ടി സ്റ്റോർ ഇവൻ്റിലേക്ക് പോകുന്ന രണ്ടാമത്തെ ലിങ്കിൻ്റെ URL-ൽ മോഡൽ നമ്പർ "f958" എന്നുണ്ട്.
ഗാലക്സി Z ഫോൾഡ് 6 അൾട്രായെക്കുറിച്ചു നേരത്തെ ലീക്കായ വിവരങ്ങളിൽ SM-F958 എന്ന മോഡൽ നമ്പർ ഉണ്ടായിരുന്നു. SM-F958N മോഡൽ മാത്രമാണ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഇത് കൊറിയയിൽ മാത്രമേ പുറത്തിറക്കാൻ കഴിയൂ എന്നും അതേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അപ്‌ഗ്രേഡ് ചെയ്‌ത ഫോണിന് വലിയ 8 ഇഞ്ച് മെയിൻ സ്‌ക്രീനും മടക്കിയാൽ 10.6mm കനവും ഉണ്ടെന്ന് പറയപ്പെടുന്നു.
ഒരു കൊറിയൻ റീട്ടെയ്‌ലറുടെ വെബ്‌സൈറ്റിൽ ഇത് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും, സാംസങ് ഔദ്യോഗികമായി ലോഞ്ച് പ്രഖ്യാപിക്കുന്നത് വരെ ഈ വാർത്ത വിശ്വസിക്കുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
പരസ്യം
പരസ്യം
Clair Obscur: Expedition 33 Gets New 'Thank You' Update After Winning at The Game Awards