Photo Credit: Samsung
സാംസങ് തങ്ങളുടെ ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവൻ്റ് ഈ മാസം അവസാനം കാലിഫോർണിയയിലെ സാൻ ജോസിൽ നടക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വാർഷിക ഇവൻ്റിൽ, കമ്പനി അതിൻ്റെ നെക്സ്റ്റ് ജനറേഷൻ ഗാലക്‌സി S സീരീസ് അനാവരണം ചെയ്യും. ഗാലക്‌സി S 25 സീരീസ് എന്ന പേരിലാകും ഇത് അറിയപ്പെടുക. സാംസങ് പറയുന്നതനുസരിച്ച്, ഈ പുതിയ സ്മാർട്ട്‌ഫോണുകൾ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സവിശേഷതകളിൽ വലിയ പുരോഗതി കൊണ്ടുവരും. ഇന്ത്യയിൽ ഗാലക്‌സി എസ് 25 സീരീസിനായുള്ള മുൻകൂർ റിസർവേഷനുകൾ കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഫോണുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങൾ ലഭിക്കും, ഇത് സ്വന്തം ഫോണുകൾ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമായി മാറുന്നു. സാംസങ്ങിൻ്റെ ഏറ്റവും വലിയ വാർഷിക ഷോകേസുകളിലൊന്നാണ് ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റ്.
സാംസങ് അതിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവൻ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ജനുവരി 22-ന് കാലിഫോർണിയയിലെ സാൻ ജോസിൽ 10 AM PT/1 PM ET (10:30 PM IST) മണിക്ക് ചടങ്ങ് ആരംഭിക്കും. Samsung.com, Samsung Newsroom അല്ലെങ്കിൽ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ചടങ്ങ് തത്സമയം കാണാൻ കഴിയും.
ഉപഭോക്താക്കൾക്ക് അവരുടെ ഇടം 1,999 രൂപ നൽകി മുൻകൂട്ടി റിസർവ് ചെയ്ത് ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസ് നേടാൻ അവസരമുണ്ട്. ഈ പാസിൽ പുതിയ ഗാലക്‌സി ഫോണുകൾ വാങ്ങുമ്പോൾ ഇ-സ്റ്റോർ വൗച്ചർ വഴി 5,000 രൂപയുടെ ആനുകൂല്യം നേടാനാകും. കൂടാതെ, 50,000 രൂപ വിലമതിക്കുന്ന ഒരു ഗിവ്എവേയിൽ പങ്കാളികളാകാനും അവസരമുണ്ട്.
ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റിൽ തങ്ങളുടെ പുതിയ ഗാലക്‌സി S സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുമെന്ന് സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പത്തെ ട്രെൻഡുകളെ അടിസ്ഥാനമാക്കി, കമ്പനി ഗാലക്സി S25, ഗാലക്സി S25+, ഗാലക്സി S25 അൾട്രാ എന്നീ മൂന്ന് മോഡലുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മോഡലുകളെല്ലാം ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസർ നൽകുന്നതായിരിക്കും. കൂടാതെ 12 ജിബി റാം സ്റ്റാൻഡേർഡായി ഈ ഫോണുകളിലുണ്ടാകും.
ഗാലക്സി S25 ഫോണിൽ 4,000mAh ബാറ്ററി ഉണ്ടായിരിക്കാം, അതേസമയം ഗാലക്സി S25+ ഫോണിൽ 4,900mAh ബാറ്ററിയാകും. ഗാലക്‌സി S25 അൾട്രായിൽ 5,000mAh ബാറ്ററി ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
സാംസങ്ങിൻ്റെ അൾട്രാ മോഡലുകളിൽ സാധാരണയായി കാണുന്ന ബോക്‌സി ഡിസൈനിൽ നിന്ന് മാറി ഗ്യാലക്‌സി S25 അൾട്രയ്ക്ക് വൃത്താകൃതിയിലുള്ള എഡ്ജുകൾ ഉണ്ടായിരിക്കാമെന്ന് ലീക്കായ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ഗാലക്‌സി S25, S25+ എന്നിവ അവയുടെ സാധാരണ ഡിസൈനിൽ തന്നെയാകും എത്തുകയെന്ന് പറയപ്പെടുന്നു.
ഗാലക്‌സി S25 സീരീസിന് പുറമേ, 2024 ഡിസംബറിൽ ആദ്യമായി പ്രഖ്യാപിച്ച പ്രൊജക്‌റ്റ് മൂഹൻ എന്ന പുതിയ എക്സ്റ്റൻഡഡ് റിയാലിറ്റി (എക്‌സ്ആർ) ഹെഡ്‌സെറ്റും സാംസങ് അവതരിപ്പിച്ചേക്കും. ഈ ഹെഡ്‌സെറ്റ് ഗൂഗിളിൻ്റെ ആൻഡ്രോയിഡ് XR പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കും, ഓഗ്‌മെൻ്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) എന്നീ സവിശേഷതകളെ ഈ ഫോൺ പിന്തുണക്കുന്നു. സാംസങ് ഗാലക്‌സി S25 മെലിഞ്ഞ ഡിസൈനിൽ ആയിരിക്കാമെന്ന് ഊഹമുണ്ട്, ഗാലക്‌സി S25 സ്ലിം എന്ന് ഇതിനെ വിളിക്കാനും സാധ്യതയുണ്ട്.
ഇവൻ്റിൽ സാംസങ് ഗാലക്‌സി റിംഗ് 2 അനാച്ഛാദനം ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ അപ്‌ഡേറ്റഡ് വെയറബിൾ രണ്ട് പുതിയ സൈസ്, മികച്ച ഹെൽത്ത് ട്രാക്കിംഗ് സെൻസറുകൾ, മെച്ചപ്പെടുത്തിയ AI സവിശേഷതകൾ, ആദ്യത്തെ ഗാലക്‌സി റിംഗിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം