Photo Credit: Tecno
ബഡ്ജറ്റ് നിരക്കിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കി ശ്രദ്ധ പിടിച്ചു പറ്റിയ ബ്രാൻഡായ ടെക്നോ 2024 സെപ്റ്റംബറിൽ ടെക്നോ പോപ്പ് 9 5G എന്ന സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇത് 4GB റാമും 64GB, 128GB എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുമായാണ് വന്നത്. ഇപ്പോൾ, അപ്‌ഗ്രേഡ് ചെയ്ത റാം ഉള്ള ഫോണിൻ്റെ പുതിയ പതിപ്പ് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ മോഡലിൽ 128GB ഇൻ്റേണൽ സ്റ്റോറേജ് ഉൾപ്പെടുന്നതു കൂടാതെ വെർച്വൽ റാമിനെ വിപുലീകരിക്കാനുള്ള സവിശേഷതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 12GB വരെ റാം വർദ്ധിപ്പിക്കാൻ ഇതിനു കഴിയും. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ടെക്നോ പോപ് 9 5G ഫോണിനുള്ളത്. ഇത് സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ എടുക്കുന്നതിന് 48 മെഗാപിക്സൽ പ്രധാന ക്യാമറയും ഇതിലുണ്ട്. 2024 നവംബറിൽ ടെക്നോ പോപ്പ് 9 ഫോണിൻ്റെ 4G വേരിയൻ്റും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
8GB റാമും 128GB സ്റ്റോറേജുമുള്ള ടെക്നോ പോപ് 9 5G-യുടെ ഇന്ത്യയിലെ വില 10,999 രൂപയാണ്. ജനുവരി 8, ഉച്ചക്ക് 12 മണി മുതൽ ആമസോണിലൂടെ ഇതു വാങ്ങാൻ ലഭ്യമാകും. ഈ വിലയിൽ ബാങ്ക് ഓഫറുകളും ഉൾപ്പെടുന്നു.
4GB റാം + 64GB സ്റ്റോറേജും 4GB റാം + 128GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലുകൾക്ക് യഥാക്രമം 9,499 രൂപ, 9,999 രൂപ എന്നിങ്ങനെയാണ് വില. അറോറ ക്ലൗഡ്, അസുർ സ്കൈ, മിഡ്‌നൈറ്റ് ഷാഡോ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോൺ വരുന്നത്. പാക്കേജിൽ ഹാൻഡ്‌സെറ്റിനൊപ്പം രണ്ട് ഫോൺ സ്‌കിന്നുകളും സൗജന്യമായി ഉൾപ്പെടുന്നു.
ടെക്നോ പോപ് 9 5G ഫോണിന് 6.67 ഇഞ്ച് HD LCD സ്‌ക്രീനും 720 x 1600 പിക്‌സൽ റെസല്യൂഷനും 120Hz റീഫ്രഷ് റേറ്റുമാണ് ഉള്ളത്. 8 ജിബി റാമും 128 ജിബി വരെ ഇൻ്റേണൽ സ്റ്റോറേജും ജോടിയാക്കിയ 6nm മീഡിയാടെക് ഡൈമൻസിറ്റി 6300 ഒക്ടാ കോർ പ്രോസസറാണ് ഇതിനു കരുത്തു നൽകുന്നത്. റാം വിർച്വലി 12 ജിബിയായി ഉയർത്താം. ആൻഡ്രോയിഡ് 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറകളുടെ കാര്യത്തിൽ, എൽഇഡി ഫ്ലാഷോടുകൂടിയ 48 മെഗാപിക്സൽ സോണി IMX582 റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫീച്ചർ ചെയ്യുന്നുണ്ട്. ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുന്ന ഡ്യുവൽ സ്പീക്കറുകളോടെയാണ് ഫോൺ വരുന്നത്, കൂടാതെ ഇൻഫ്രാറെഡ് (ഐആർ) ട്രാൻസ്മിറ്ററും ഇതിൽ ഉൾപ്പെടുന്നു.
18W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ടെക്നോ പോപ് 9 5G ഫോണിൽ ഉള്ളത്. ഇത് NFC പിന്തുണയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP54 റേറ്റിംഗും ഉണ്ട്. ഫോണിന് 165 x 77 x 8 മില്ലിമീറ്റർ വലിപ്പവും 189 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം