Samsung Galaxy Unpacked 2025

Samsung Galaxy Unpacked 2025 - ख़बरें

  • കിടിലൻ ഫോണുകളുമായി സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ് ജൂലൈയിൽ
    നിരവധി പേർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവന്റിനായി സാംസങ്ങ് തയ്യാറെടുക്കുകയാണ്. ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ അടക്കം നിരവധി പ്രൊഡക്റ്റുകൾ ഈ പരിപാടിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പേരുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഗാലക്‌സി Z ഫോൾഡ് 7 ഉൾപ്പെടെയുള്ള നെക്സ്റ്റ് ജനറേഷൻ ഫോൾഡബിളുകൾ സാംസങ്ങ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാലക്‌സി Z ഫോൾഡ് 7 ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോൾഡബിൾ ഫോണായിരിക്കുമെന്ന് സാംസങ്ങ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് മുമ്പത്തേക്കാൾ കൂടുതൽ പ്രീമിയം അനുഭവം ഇതിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയും.
  • സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025-ൻ്റെ തീയ്യതി വന്നിട്ടുണ്ടേ
    സാംസങ് അതിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവൻ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ജനുവരി 22-ന് കാലിഫോർണിയയിലെ സാൻ ജോസിൽ 10 AM PT/1 PM ET (10:30 PM IST) മണിക്ക് ചടങ്ങ് ആരംഭിക്കും. Samsung.com, Samsung Newsroom അല്ലെങ്കിൽ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ചടങ്ങ് തത്സമയം കാണാൻ കഴിയും. ഉപഭോക്താക്കൾക്ക് അവരുടെ ഇടം 1,999 രൂപ നൽകി മുൻകൂട്ടി റിസർവ് ചെയ്ത് ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസ് നേടാൻ അവസരമുണ്ട്. ഈ പാസിൽ പുതിയ ഗാലക്‌സി ഫോണുകൾ വാങ്ങുമ്പോൾ ഇ-സ്റ്റോർ വൗച്ചർ വഴി 5,000 രൂപയുടെ ആനുകൂല്യം നേടാനാകും. കൂടാതെ, 50,000 രൂപ വിലമതിക്കുന്ന ഒരു ഗിവ്എവേയിൽ പങ്കാളികളാകാനും അവസരമുണ്ട്
പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »