ജിയോഫൈബറുണ്ടെങ്കിൽ യുട്യൂബ് പ്രീമിയവുമുണ്ട്

ജിയോഫൈബറുണ്ടെങ്കിൽ യുട്യൂബ് പ്രീമിയവുമുണ്ട്

Photo Credit: Jio

2023 സെപ്റ്റംബറിൽ ജിയോ എയർഫൈബർ ഇന്ത്യയിൽ അവതരിപ്പിച്ചു

ഹൈലൈറ്റ്സ്
  • ഇതു ലഭ്യമാകാൻ ഉപയോക്താക്കൾ ഗൂഗിൾ അക്കൗണ്ട് ലിങ്ക് ചെയ്യണം
  • അൺലിമിറ്റഡ് ഡാറ്റ, ഫ്രീ വോയ്സ് കോളിങ്ങ്, OTT സൈറ്റ് ആക്സസ് എന്നിവയെല്ലാം
  • യുട്യൂബ് പ്രീമിയത്തിലൂടെ പരസ്യങ്ങൾ ഇല്ലാതെ ഉള്ളടക്കം കാണാം
പരസ്യം

റിലയൻസ് ജിയോ അവരുടെ ചില ജിയോഫൈബർ, ജിയോ എയർഫൈബർ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിന് കീഴിൽ, യോഗ്യതയുള്ള വരിക്കാർക്ക് രണ്ട് വർഷത്തേക്ക് സൗജന്യമായി യുട്യൂബ് പ്രീമിയം ആസ്വദിക്കാം. ചില പ്രത്യേക പ്ലാനുകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ജിയോഫൈബർ, എയർഫൈബർ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഈ ഓഫർ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾ അവരുടെ ഗൂഗിൾ അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടതുണ്ട്. കാഴ്ചാനുഭവം മെച്ചപ്പെടുത്തുന്ന നിരവധി ഫീച്ചറുകൾ യുട്യൂബ് പ്രീമിയത്തിലുണ്ട്. ഇത് വീഡിയോകളിലേക്ക് പരസ്യരഹിതമായ ആക്‌സസ് നൽകുകയും തടസ്സങ്ങളില്ലാതെ ഉള്ളടക്കം കാണാൻ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യുന്നു. സബ്‌സ്‌ക്രൈബർമാർക്ക് ബാക്ക്ഗ്രൗണ്ട് പ്ലേബാക്ക് ഫീച്ചറും ഉപയോഗിക്കാം. ഇതിലൂടെ മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴും യുട്യൂബ് ഓഡിയോ കേൾക്കാൻ കഴിയും. കൂടാതെ, യുട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് ഓഫ്‌ലൈനായി കാണുന്നതിനു വേണ്ടി വീഡിയോകളും മ്യൂസിക്കും ഡൗൺലോഡ് ചെയ്യാം. സബ്‌സ്‌ക്രിപ്‌ഷനിൽ യുട്യൂബ് മ്യൂസിക്ക് ഉൾപ്പെടുന്നു, അത് ഓഫ്‌ലൈനായും ആക്‌സസ് ചെയ്യാൻ കഴിയും.

യുട്യൂബ് പ്രീമിയം ആക്സസ് ലഭിക്കാൻ യോഗ്യതയുള്ള ജിയോഫൈബർ, ജിയോ എയർഫൈബർ പ്ലാനുകൾ:

റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫൈബർ, ജിയോ എയർഫൈബർ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് 24 മാസത്തെ യൂട്യൂബ് പ്രീമിയം സൗജന്യമായി നൽകുന്നതായി എക്സിലെ ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചത്. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പോസ്റ്റ്പെയ്ഡ് പ്ലാനുകളുള്ള, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാണ്.

888 രൂപ,1,199 രൂപ, 1,499 രൂപ, 2,499 രൂപ, 3,499 രൂപ പ്ലാനുകളുടെ വരിക്കാർക്ക് ഓഫർ ഉപയോഗിക്കാം. ഈ പ്ലാനുകൾ യഥാക്രമം 30Mbps, 100Mbps, 300Mbps, 500Mbps, 1Gbps എന്നിങ്ങനെ ഇൻ്റർനെറ്റ് വേഗത നൽകുന്നു.

ഈ പ്ലാനുകളിലെല്ലാം ഇതിനകം തന്നെ അൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയിസ് കോളുകൾ, നെറ്റ്ഫ്ലിക്സ് ബേസിക്, ആമസോൺ പ്രൈം ലൈറ്റ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5 എന്നിവയിലേക്കുള്ള ആക്സസ് ഉൾപ്പെടുന്നുണ്ട്.

ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് സൗജന്യ യൂട്യൂബ് പ്രീമിയം എങ്ങിനെ നേടിയെടുക്കാം:

യോഗ്യരായ ജിയോഫൈബർ, ജിയോ എയർഫൈബർ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് 24 മാസത്തേക്ക് സൗജന്യ യൂട്യൂബ് പ്രീമിയം ലഭിക്കും. ഇത് ക്ലെയിം ചെയ്യാൻ, MyJio ആപ്പിൽ ലോഗിൻ ചെയ്യുക അല്ലെങ്കിൽ Jio.com സന്ദർശിക്കുക, തുടർന്ന് ഇതെക്കുറിച്ചുള്ള ബാനറിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ലോഗിൻ ചെയ്‌ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ലിങ്ക് ചെയ്യുക. അക്കൗണ്ട് ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, വളരെ പെട്ടന്നു തന്നെ യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സജീവമാകും.

നിലവിൽ, വ്യക്തിഗത യൂട്യൂബ് പ്രീമിയം പ്ലാനിന് പ്രതിമാസം 149 രൂപ, വിദ്യാർത്ഥികളുടെ പ്ലാനിന് പ്രതിമാസം 89 രൂപ, ഫാമിലി പ്ലാൻ 299 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. യുട്യൂബ് പ്രീമിയം പരസ്യങ്ങളില്ലാതെ വീഡിയോ കാണാനുള്ള അവസരം നൽകുന്നു, ഇതിനു പുറമെ ഓഫ്‌ലൈനിൽ കാണുന്നതിന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും നിങ്ങൾക്കു കഴിയും. കൂടാതെ മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ വീഡിയോകൾ പശ്ചാത്തലത്തിൽ പ്ലേ ചെയ്യാനും ഇതു നിങ്ങളെ അനുവദിക്കുന്നു.

Comments
കൂടുതൽ വായനയ്ക്ക്: Jio AirFiber, Jio AirFiber postpaid plans, JioFiber
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »