Samsung Galaxy Unpacked

Samsung Galaxy Unpacked - ख़बरें

  • സാംസങ്ങ് ഗാലക്സി S25 സീരീസ് ഫോണുകളുടെ വിലയറിയണ്ടേ
    സാമൂഹ്യമാധ്യമമായ എക്സ് (മുമ്പ് ട്വിറ്റർ) ഉപയോക്താവ് തരുൺ വാട്ട്‌സ് (@tarunvats33) അടുത്തിടെ പുറത്തു വിട്ട വിവരങ്ങളിൽ വരാനിരിക്കുന്ന സാംസങ് ഗാലക്‌സി S25 സീരീസിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില എത്രയാണെന്നു വെളിപ്പെടുത്തി. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന ഗാലക്‌സി S25 മോഡലിന് 84,999 രൂപയും 12 ജിബി + 512 ജിബി വേരിയൻ്റിന് 94,999 രൂപയും വില വരുമെന്ന് ലീക്കുകൾ വ്യക്തമാക്കുന്നു.
  • സാംസങ്ങ് ഗാലക്സി സീരീസിലെ പുതിയ കില്ലാഡികൾ എത്തുന്നു
    ആൻഡ്രോയിഡ് ഹെഡ്‌ലൈൻസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, മുഴുവൻ ഗാലക്‌സി S25 സീരീസ് ഫോണുകളിലും ക്വാൽകോമിൻ്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറും 12 ജിബി റാമും സ്റ്റാൻഡേർഡായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും ഇത് എല്ലാ പ്രദേശങ്ങളിലും ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. എല്ലാ മോഡലുകളും ഡ്യുവൽ സിം (ഇസിം പിന്തുണ ഉൾപ്പെടെ), വൈഫൈ 7, ബ്ലൂടൂത്ത് 5.3, 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയോടെയാണ് വരുന്നതെന്ന് പറയപ്പെടുന്നു. ഒക്ടോബറിൽ പ്രഖ്യാപിച്ച ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7-ൽ ഈ ഫോണുകൾ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുണ്ട്
  • സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025-ൻ്റെ തീയ്യതി വന്നിട്ടുണ്ടേ
    സാംസങ് അതിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവൻ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ജനുവരി 22-ന് കാലിഫോർണിയയിലെ സാൻ ജോസിൽ 10 AM PT/1 PM ET (10:30 PM IST) മണിക്ക് ചടങ്ങ് ആരംഭിക്കും. Samsung.com, Samsung Newsroom അല്ലെങ്കിൽ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ചടങ്ങ് തത്സമയം കാണാൻ കഴിയും. ഉപഭോക്താക്കൾക്ക് അവരുടെ ഇടം 1,999 രൂപ നൽകി മുൻകൂട്ടി റിസർവ് ചെയ്ത് ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസ് നേടാൻ അവസരമുണ്ട്. ഈ പാസിൽ പുതിയ ഗാലക്‌സി ഫോണുകൾ വാങ്ങുമ്പോൾ ഇ-സ്റ്റോർ വൗച്ചർ വഴി 5,000 രൂപയുടെ ആനുകൂല്യം നേടാനാകും. കൂടാതെ, 50,000 രൂപ വിലമതിക്കുന്ന ഒരു ഗിവ്എവേയിൽ പങ്കാളികളാകാനും അവസരമുണ്ട്
പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »