സാംസങ് രണ്ട് പുതിയ 5G സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സാംസങ്ങ് ഗാലക്സി M16 5G, ഗാലക്സി M06 5G എന്നീ ഫോണുകൾ ഇന്ത്യയിലേക്ക് വരുന്നതിനെ കുറിച്ച് കമ്പനി അതിൻ്റെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ സൂചന നൽകി. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫോണുകൾ എപ്പോൾ ലഭ്യമാകുമെന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങൾ കമ്പനി പങ്കിടുകയുണ്ടായി. ഈ ഫോണുകളുടെ ഡിസൈനിനെ കുറിച്ച്, പ്രത്യേകിച്ച് റിയർ ക്യാമറ സെറ്റപ്പിനെ കുറിച്ചുള്ള സൂചനയും കമ്പനി നൽകിയിട്ടുണ്ട്. നേരത്തെ, ഗാലക്സി M16 5G, ഗാലക്സി M06 5G എന്നിവയുടെ ചില സവിശേഷതകളും വിശദാംശങ്ങളും സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിലൂടെയും വിവിധ റിപ്പോർട്ടുകളിലൂടെയും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പുതിയ മോഡലുകൾ വഴി, സാംസങ് അതിൻ്റെ ഗാലക്‌സി M സീരീസ് ലൈനപ്പ് ശക്തിപ്പെടുത്താനും ബഡ്ജറ്റ് നിരക്കിലുള്ള സ്മാർട്ട്‌ഫോണുകൾക്കായി തിരയുന്ന ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാനും ലക്ഷ്യമിടുന്നു. ഈ ഫോണിൻ്റെ സവിശേഷതകൾ, വില, ലഭ്യത എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സാംസങ്ങ് ഗാലക്സി M16 5G, ഗാലക്സി M06 5G എന്നീ ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് സംബന്ധിച്ച വിവരങ്ങൾ:
സാംസങ്ങ് ഗാലക്സി M16 5G,
ഗാലക്സി M06 5G സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാംസങ്ങ് ഒരുങ്ങുന്നു. സാമൂഹ്യമാധ്യമമായ എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ കമ്പനി ഈ വാർത്ത പങ്കിട്ടു, എന്നാൽ അവർ ഇതുവരെ കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. ഈ ഫോണുകൾ തങ്ങളുടെ ഇ-കൊമേഴ്‌സ് സൈറ്റിൽ വാങ്ങാൻ ലഭ്യമാകുമെന്ന് ആമസോണിൻ്റെ ഒരു പ്രൊമോഷണൽ പോസ്റ്ററും സൂചിപ്പിക്കുന്നു.
സാംസങ്ങ് ഗാലക്സി M16 5G, ഗാലക്സി M06 5G എന്നീ ഫോണുകളുടെ സവിശേഷതകൾ:
പ്രൊമോഷണൽ പോസ്റ്റുകൾ രണ്ട് ഫോണുകളുടെയും റിയർ ക്യാമറ ഡിസൈനുകളുടെ ഒരു ഏകദേശ രൂപം നൽകുന്നുണ്ട്. ക്യാപ്സ്യൂൾ ആകൃതിയിലുള്ള മൊഡ്യൂളിൽ ലംബമായി ക്രമീകരിച്ചിരിക്കുന്ന മൂന്ന് റിയർ ക്യാമറകളാണ് ഗാലക്‌സി M16 5G ഫോണിലുള്ളത്. രണ്ട് സെൻസറുകൾ ഒരു വലിയ കട്ട്ഔട്ടിലും, മൂന്നാമത്തെ സെൻസർ ചെറിയ സ്ലോട്ടിലും സജ്ജീകരിച്ചിരിക്കുന്നു. ക്യാമറ മൊഡ്യൂളിന് പുറത്ത് വൃത്താകൃതിയിലുള്ള എൽഇഡി ഫ്ലാഷുമുണ്ട്. ഈ ഡിസൈൻ മുൻപ് ലീക്കായി പുറത്തു വന്ന ഫോണിൻ്റെ റെൻഡറുകളുമായി പൊരുത്തപ്പെടുന്നു.
മറുവശത്ത്, ഗാലക്‌സി M06 5G രണ്ട് സെൻസറുകളുള്ള, ലംബമായ ക്യാപ്സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ അവതരിപ്പിക്കുന്നു. ഗാലക്‌സി M16 5G പോലെ, റിയർ പാനലിൻ്റെ മുകളിൽ ഇടത് കോണിലാണ് മൊഡ്യൂൾ സ്ഥാപിച്ചിരിക്കുന്നത്, അതിനടുത്തായി ഒരു എൽഇഡി ഫ്ലാഷും ഉണ്ട്.
നേരത്തെ, ഗാലക്സി M06 5G (മോഡൽ നമ്പർ SM-M166P) ആണെന്നു വിശ്വസിക്കപ്പെടുന്ന ഒരു ഫോൺ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ, 8 ജിബി റാം എന്നിവയുള്ള ഫോൺ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിൻ്റെ വൺ UI 6-ലാണ് റൺ ചെയ്യുകയെന്നും ലിസ്റ്റിംഗ് സൂചന നൽകി.