ആമസോൺ ലിസ്റ്റിങ്ങിൽ സാംസങ്ങ് ഗാലക്സി M07; വിലയും സവിശേഷതകളും അറിയാം
Photo Credit: Samsung
സാംസങ് ഗാലക്‌സി M07 ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത് കറുപ്പ് നിറത്തിൽ ഇത് എത്തുമെന്നാണ്
ഔദ്യോഗിക ലോഞ്ചിങ്ങിനു മുൻപേ തന്നെ ആമസോണിൽ പ്രത്യക്ഷപ്പെട്ട് സാംസങ്ങിൻ്റെ പുതിയ ഫോണായ സാംസങ്ങ് ഗാലക്‌സി M07. ഇന്ത്യയിൽ സ്മാർട്ട്‌ഫോണിന്റെ വിലയും അതിന്റെ പ്രധാന സവിശേഷതകളും ലിസ്റ്റിംഗിൽ വ്യക്തമാക്കുന്നുണ്ട്. മികച്ച കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുന്ന ഒരു വലിയ 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് ഗാലക്‌സി M07 വരുന്നത്. മീഡിയടെക് ഹീലിയോ G99 പ്രോസസർ ഇതിന് കരുത്ത് പകരുന്നു. ഈ ഫോൺ ഒരു എൻട്രി ലെവൽ മോഡലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതുകൊണ്ടു തന്നെ നിരവധി ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഇതു ലഭ്യമാകും. ഗാലക്‌സി M07 ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിങ്ങാണു ഫോണിനുള്ളത്. 5,000mAh ബാറ്ററിയുള്ള ഈ ഫോണിൽ ആറ് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ടു സാംസങ്ങ് പുറത്തിറക്കുന്ന ഫോണിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
സാംസങ്ങ് ഗാലക്‌സി M07 6,999 രൂപയ്ക്കാണ് ആമസോൺ ഇന്ത്യ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. ഈ മോഡൽ കറുപ്പ് നിറത്തിലാണ് കാണിച്ചിരിക്കുന്നത്, മറ്റ് നിറങ്ങളെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.
ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഈ ഫോൺ വാങ്ങുമ്പോൾ 5% വരെ ക്യാഷ്ബാക്ക് ലഭിക്കും. എസ്‌ബിഐ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 325 രൂപ വരെ കിഴിവ് ലഭിക്കും. ഇഎംഐ ഓപ്ഷനുകൾ 339 രൂപ മുതൽ ആരംഭിക്കുന്നു. 6,600 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.
സാംസങ്ങ് ഇന്ത്യയുടെ വെബ്‌സൈറ്റിലും സാംസങ്ങ് ഗാലക്‌സി M07 ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ഫോണിന്റെ വിലയോ ലഭ്യതയോ കാണിക്കുന്നില്ല.
സാംസങ്ങ് ഗാലക്‌സി M07 ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ വൺ Ul 7.0-ൽ പ്രവർത്തിക്കുന്നു. ഇതിന് ആറ് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും പതിവ് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 720×1600 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 260ppi പിക്‌സൽ ഡെൻസിറ്റി എന്നിവ ഇതിനുണ്ട്. 4GB റാമും 64GB ഇന്റേണൽ സ്റ്റോറേജും ഉള്ള ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G99 പ്രോസസറാണ് ഫോണിനു കരുത്ത് നൽകുന്നത്.
ക്യാമറകളുടെ കാര്യത്തിൽ, ഗാലക്‌സി M07-ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. മെയിൻ ക്യാമറ f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ സെൻസറുള്ളതും, രണ്ടാമത്തേത് 2 മെഗാപിക്സൽ ഡെപ്ത് സെൻസറുള്ളതും ആണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.
ബ്ലൂടൂത്ത് 5.3, GPS, ഗ്ലോനാസ്, ബെയ്‌ഡൗ, ഗലീലിയോ, QZSS, വൈ-ഫൈ, USB ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഫോൺ പിന്തുണയ്ക്കുന്നു. പൊടി, വെള്ളത്തുള്ളികൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന കാര്യത്തിൽ IP54 റേറ്റിംഗ് ഇതിനുണ്ട്. ആക്‌സിലറോമീറ്റർ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ സെൻസറുകളും ഫോണിൽ ഉൾപ്പെടുന്നു.
25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഗാലക്‌സി M07-ൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 167.4×77.4×7.6 മില്ലിമീറ്റർ വലിപ്പവും 184 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം