സാംസങ്ങ് ഗ്യാലക്സി A06 പുറത്തിറങ്ങുന്നു, വിവരങ്ങൾ അറിയാം

സാംസങ്ങ് ഗ്യാലക്സി A06 പുറത്തിറങ്ങുന്നു, വിവരങ്ങൾ അറിയാം
ഹൈലൈറ്റ്സ്
  • 5000mAh ബാറ്ററിയാണ് സാംസങ്ങ് ഗ്യാലക്സി A06 ലുള്ളത്
  • ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഈ സ്മാർട്ട്ഫോൺ നൽകുന്നു
  • മീഡിയാടെക് ഹെലിയോ G85 SoC പ്രൊസസ്സറിലാണ് സാംസങ്ങ് ഗ്യാലക്സി A06 പ്രവർത്തി
പരസ്യം
സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ ഭൂരിഭാഗവും സാംസങ്ങ് ബ്രാൻഡിനെ ഏതെങ്കിലും തരത്തിൽ പരിഗണിച്ചിരിക്കും. തങ്ങൾ നൽകുന്ന പ്രൊഡക്റ്റിൻ്റെ ഗുണനിലവാരം ഏറ്റവും മികച്ചതാണെന്ന് ഉറപ്പു വരുത്തുന്നതു കൊണ്ടാണ് സാംസങ്ങ് പലർക്കും പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായി മാറിയത്. സാധാരണക്കാരനു താങ്ങാവുന്ന വിലക്കുള്ള സ്മാർട്ട്ഫോൺ മുതൽ വലിയ തുകയുടെ പ്രീമിയം ക്വാളിറ്റിയിലുള്ള സ്മാർട്ട്ഫോൺ വരെ അവർ നൽകുകയും ചെയ്യുന്നു.

ഏറെ ശ്രദ്ധിക്കപ്പെട്ട സാംസങ്ങ് ഗ്യാലക്സി A05 ൻ്റെ പിൻഗാമി ഉടനെ തന്നെ കളത്തിലിറങ്ങാനുള്ള എല്ലാ സാധ്യതയും തെളിയുന്നുണ്ട്. സാംസങ്ങ് ഗ്യാലക്സി A06 എന്ന പേരിലുള്ള സ്മാർട്ട്ഫോണിൻ്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടു നിരവധി അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. ഇതിൻ്റെ ഡിസൈൻ, പ്രധാന സവിശേഷതകൾ തുടങ്ങിയവ പലരും മുൻപു തന്നെ പുറത്തു വിട്ടിരുന്നു. കഴിഞ്ഞ ദിവസം ഈ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. നേരത്തെ ലീക്കായ കാര്യങ്ങൾ ശരി വെക്കുന്ന വിവരങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (മുൻപ് ട്വിറ്റർ) ഇവാൻ ബ്ലാസ് (@evleaks) എന്നയാളാണ് സാംസങ്ങ് ഗ്യാലക്സി A06 മായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടത്. നിരവധി ഡിസൈൻ വിവരങ്ങൾ അദ്ദേഹം പുറത്തു വിട്ടിരിക്കുന്നു. പുറത്തു വന്ന ചിത്രങ്ങളിൽ നിന്നും ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണു ഫോണിലുള്ളതെന്നു മനസിലാക്കാൻ കഴിയും. ക്യാമറ യൂണിറ്റിനോടു ചേർന്നു തന്നെ LED ഫ്ലാഷ്ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്. വട്ടത്തിലുള്ള രണ്ടു റിയർ ക്യാമറ യൂണിറ്റുകൾ ഒന്നിനു താഴെ ഒന്നെന്ന നിലയിൽ റിയർ പാനലിൻ്റെ മുകളിലെ ലെഫ്റ്റ് കോർണറിൽ സജ്ജീകരിച്ചിരിക്കുന്നു. റിയർപാനൽ സാംസങ്ങ് ഗ്യാലക്സി A05 പോലെ തന്നെയാണ്. ഗ്യാലക്സി A05 ലേതു പോലെത്തന്നെ റിയർ പാനലിൽ കുത്തനെയുള്ള വരകൾ സാംസങ്ങ് ഗ്യാലക്സി A06 ൻ്റെ ലീക്ക്ഡ് ഇമേജുകളിലും കാണാൻ കഴിയുന്നുണ്ട്.

ലീക്കായ ഡിസൈനുകളിൽ നിന്നും മനസിലാകുന്നത് വളരെ കനം കുറഞ്ഞ പുറംചട്ടയും ഫ്ലാറ്റ് ഡിസൈനുമാണ് ഈ ഫോണിനുള്ളതെന്നാണ്. ചിൻ ബോട്ടം കുറച്ചു കട്ടിയിൽ കാണപ്പെടുന്നു. സാംസങ്ങിൻ്റെ ഫോണുകളിൽ പൊതുവെ കാണപ്പെടാറുള്ളതു പോലെത്തന്നെ ഡിസ്പ്ലേയുടെ മുകൾഭാഗത്തായി, മധ്യത്തിൽ വെള്ളത്തുള്ളിയുടെ ആകൃതിയിൽ ഫ്രണ്ട് ക്യാമറ സെൻസറിനുള്ള സ്ഥലം ഒരുക്കിയിരിക്കുന്നു. സാംസങ്ങ് ഗ്യാലക്സി A55, സാംസങ്ങ് ഗ്യാലക്സി A35 എന്നീ ഫോണുകളിലേതു പോലെത്തന്നെയാണ് പവർ ബട്ടണും വോള്യം ബട്ടണുമുള്ള കീ ഐലൻഡ് ഒരുക്കിയിരിക്കുന്നത്. ഇതു ഫോണിൻ്റെ വലതുഭാഗത്തെ എഡ്ജിലായി കാണുന്നു. ബ്ലാക്ക്, സിൽവർ എന്നീ നിറങ്ങളിലാണ് പുറത്തു വന്ന ചിത്രങ്ങളിൽ സാംസങ്ങ് ഗ്യാലക്സി A06 കാണാൻ കഴിയുന്നത്.

സാംസങ്ങ് ഗ്യാലക്സി A06 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളും വിലയും:


നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ പറഞ്ഞത് സാംസങ്ങ് ഗ്യാലക്സി A06 സ്മാർട്ട്ഫോണിൽ മീഡിയാടെക് ഹെലിയേ G85 Soc പ്രോസസ്സറാണ് ഉണ്ടാവുകയെന്നാണ്. 6GB RAM ആണ് ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള യൂസർ ഇൻ്റർഫേസുള്ള സാംസങ്ങ് ഗ്യാലക്സി A06 ൽ 6.75 ഇഞ്ച് LCD സ്ക്രീൻ ആയിരിക്കും ഉണ്ടാവുകയെന്നു പ്രതീക്ഷിക്കുന്നു. 5000mAh ബാറ്ററിയാണ് സാംസങ്ങ് ഗ്യാലക്സി A06 ൽ ഉണ്ടാവുക. ഇത് 15W വയേർഡ് ചാർജിംഗിനെ പിന്തുണക്കുന്നു. 200 യൂറോയായിരിക്കും സാംസങ്ങ് ഗ്യാലക്സി A06 ൻ്റെ വിലയെന്നാണു മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ രൂപ ഏതാണ്ട് 18200 വരുന്ന സ്മാർട്ട്ഫോൺ ഉടനെ തന്നെ ലോഞ്ച് ചെയ്യപ്പെടുമെന്നും അതിനു ശേഷം വേഗത്തിൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Comments
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്
 
 

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »