Photo Credit: Redmi
നിരവധി ബ്രാൻഡുകളുടെയും അവ പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളുടെയും കുത്തൊഴുക്കിൽ പഴയ ആധിപത്യം നഷ്ടമായെങ്കിലും ഇപ്പോഴും സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന പേരുകളിൽ ഒന്നാണ് റെഡ്മി. കഴിഞ്ഞ ദിവസം കമ്പനി അവരുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി A4 5G ഇന്ത്യയിൽ അനാവരണം ചെയ്തിരുന്നു. ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണിൽ ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്‌സെറ്റ് അരങ്ങേറ്റം നടത്തുന്നത് ഈ ഫോണിലൂടെയാണ്. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2024 ഇവൻ്റിലാണ് ഇതിൻ്റെ പ്രഖ്യാപനം നടന്നത്. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന 5G സ്മാർട്ട്‌ഫോണുകളിലൊന്നായി സ്ഥാനം പിടിച്ചിരിക്കുന്ന റെഡ്മി A4 5G യുടെ വില 10000 രൂപയിൽ താഴെയായിരിക്കും. ഇത്രയും കുറഞ്ഞ വിലക്ക് ലഭ്യമായതിനാൽ തന്നെ വിപണിയിൽ മത്സരം വലിയ മത്സരം സൃഷ്ടിക്കാൻ ഈ ഫോണിനു കഴിയും. ഇന്ത്യയിൽ ഉടനെ തന്നെ ഇതു വാങ്ങാൻ ലഭ്യമായി തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.
റെഡ്മി A4 5G സ്മാർട്ട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില 10000 രൂപയിൽ താഴെയാണ്. ഷവോമിയുടെ അനുബന്ധ സ്ഥാപനമായ റെഡ്മി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കുമെന്ന് കമ്പനി സൂചിപ്പിച്ചു. എന്നാൽ റിലീസിനായി അവർ ഇതുവരെ ഔദ്യോഗിക തീയതിയൊന്നും നൽകിയിട്ടില്ല. ഐഎംസി 2024 ലെ റെഡ്മിയുടെ ലോഞ്ച് ഇവൻ്റിൽ ഫോൺ ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണു പ്രദർശിപ്പിച്ചിരുന്നത്.
റെഡ്മി A4 5G സ്മാർട്ട്‌ഫോണിൻ്റെ മുഴുവൻ വിശദാംശങ്ങളും ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ ഫോണായിരിക്കും ഇത്. എട്ടു കോറുകളുള്ള ഈ പ്രോസസർ നൂതനമായ 4nm സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ്, കൂടാതെ 2GHz വരെ വേഗത കൈവരിക്കാനും കഴിയും. ഇത് LPDDR4x RAM പിന്തുണയുള്ളതാണ്. സ്‌നാപ്ഡ്രാഗൺ 4s Gen 2 5G മോഡം-RF സിസ്റ്റവുമായി വരുന്ന ഈ ഫോൺ 1Gbps വരെ 5G നെറ്റ്‌വർക്ക് വേഗത നൽകും.
90Hz റീഫ്രഷ് റേറ്റുമായി ഫുൾ HD+ സ്‌ക്രീനുകൾ പവർ ചെയ്യാനും ഈ ചിപ്പിന് കഴിയും. ക്യാമറകളുടെ കാര്യത്തിൽ, ഈ പ്രോസസറിന് രണ്ട് 13 മെഗാപിക്സൽ ക്യാമറകളോ അല്ലെങ്കിൽ ഒരു 25 മെഗാപിക്സൽ ക്യാമറയോ കൈകാര്യം ചെയ്യാൻ കഴിയും, കൂടാതെ ഫോട്ടോകളിലും വീഡിയോകളിലും മങ്ങൽ കുറയ്ക്കാൻ സഹായിക്കുന്നതിന് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) പോലുള്ള സവിശേഷതകളുമുണ്ടാകും. ഐഎംസി 2024 ഇവൻ്റിൽ കാണിച്ചിരിക്കുന്നതുപോലെ റെഡ്മി A4 5G ഫോണിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറയാണുണ്ടാവുക.
സ്‌നാപ്ഡ്രാഗൺ 4s Gen 2 ചിപ്പിൻ്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഡ്യുവൽ ഫ്രീക്വൻസി GPS (L1+L5), ഇന്ത്യയുടെ NavIC സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്നിവയ്ക്കുള്ള പിന്തുണയും ഉൾപ്പെടുന്നു. വയർലെസ് കണക്റ്റിവിറ്റിക്കായി ഡ്യുവൽ-ബാൻഡ് വൈഫൈ 5, ബ്ലൂടൂത്ത് 5.1, NFC എന്നിവയെയും ഇത് പിന്തുണയ്ക്കുന്നു. USB 3.2 Gen 1 വേഗതയിലുള്ള (5Gbps വരെ) ഡാറ്റാ കൈമാറ്റവും ചിപ്പ് അനുവദിക്കുന്നു. കൂടാതെ ഫയലുകളിലേക്കുള്ള വേഗത്തിലുള്ള ആക്‌സസ്സിന് UFS 3.1 സ്റ്റോറേജ് സപ്പോർട്ടും ഇതിനുണ്ട്
പരസ്യം
പരസ്യം