13 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി 14R ലോഞ്ച് ചെയ്തു

13 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി 14R ലോഞ്ച് ചെയ്തു

Photo Credit: Redmi

Redmi 14R (pictured) arrives as the successor to the Redmi 13R

ഹൈലൈറ്റ്സ്
  • 13 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് റെഡ്മി 14R സ്മാർട്ട്ഫോണിലുള്ളത്
  • 6.88 ഇഞ്ച് LCD സ്ക്രീനാണ് റെഡ്മി 14R സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്
  • 18W ചാർജിംഗിനെ പിന്തുണക്കുന്ന 5160mAh ബാറ്ററിയാണ് ഇതിലുള്ളത്
പരസ്യം

ഒരു കാലത്ത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി അടക്കി ഭരിച്ചിരുന്ന ബ്രാൻഡാണ് റെഡ്മി. ആ സമയത്ത് സ്മാർട്ട്ഫോൺ എടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആദ്യത്തെ ചോയ്സുകളിലൊന്നു റെഡ്മി ആയിരിക്കുമെങ്കിലും നിരവധി ബ്രാൻഡുകളുടെ കുത്തൊഴുക്കു സംഭവിച്ച ഇക്കാലത്ത് പഴയ പ്രതാപം അവർക്കില്ല. എങ്കിലും പുതിയ മോഡലുകൾ അവർ പുറത്തിറക്കി വിപണിയിൽ ചലനമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി റെഡ്മി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ 14R ലോഞ്ച് ചെയ്തിട്ടുണ്ട്. ചൈനയിൽ ലോഞ്ചിംഗ് നടന്ന റെഡ്മി 14R ബഡ്ജറ്റ് വിലക്കു ലഭിക്കുന്ന സ്മാർട്ട്ഫോൺ ആയിരിക്കും. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ്സെറ്റുമായി വരുന്ന ഈ സ്മാർട്ട്ഫോൺ 8GB വരെയുള്ള RAM, 256GB വരെയുള്ള ഓൺബോർഡ് സ്റ്റോറേജ് വേരിയൻ്റുകളിൽ ലഭ്യമാകും. 18W ചാർജിംഗിനെ പിന്തുണക്കുന്ന 5160mAh ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോണിൽ 13 മെഗാപിക്സൽ റിയർ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണുള്ളത്.

റെഡ്മി 14R സ്മാർട്ട്ഫോണിൻ്റെ വില, ലഭ്യത:

ചൈനയിൽ ലോഞ്ച് ചെയ്ത, 4GB RAM + 128GB ഓൺബോർഡ് സ്റ്റോറേജുള്ള റെഡ്മി 14R സ്മാർട്ട്ഫോണിൻ്റെ അടിസ്ഥാന മോഡലിന് വില ആരംഭിക്കുന്നത് CNY 1099 (13000 ഇന്ത്യൻ രൂപയോളം) ആണ്. 6GB + 128GB, 8GB + 128GB വേരിയൻ്റുകൾക്ക് യഥാക്രമം CNY 1499 (17700 ഇന്ത്യൻ രൂപയോളം), CNY 1699 (20100 ഇന്ത്യൻ രൂപയോളം) എന്നിങ്ങനെയാണു വില വരുന്നത്. 8GB RAM + 256GB വേരിയൻ്റിന് CNY 1899 (22500 ഇന്ത്യൻ രൂപയോളം) വില വരുന്നു.

ചൈനയിലെ കമ്പനി വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം റെഡ്മി 14R ഡീപ് ഓഷ്യൻ ബ്ലൂ, ലാവണ്ടർ, ഒലീവ് ഗ്രീൻ, ഷാഡോ ബ്ലാക്ക് എന്നീ നാലു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഇന്ത്യ അടക്കമുള്ള ഗ്ലോബൽ മാർക്കറ്റുകളിൽ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ലോഞ്ച് ചെയ്യപ്പെടും എന്നാണു പ്രതീക്ഷിക്കുന്നത്.

റെഡ്മി 14R സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:

ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ HyperOS ലാണ് റെഡ്മി 14R സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 120Hz റീഫ്രഷ് റേറ്റും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസുമുള്ള 6.68 ഇഞ്ച് HD+ LCD സ്ക്രീനാണ് ഇതിലുള്ളത്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ്സെറ്റുള്ള ഈ റെഡ്മി 14R 8GB RAM വരെയുള്ള വേരിയൻ്റുകളിലാണു ലഭ്യമാവുന്നത്. ഡ്യുവൽ സിം (നാനോ) ഇതിൽ ഉപയോഗിക്കാൻ കഴിയും.

കമ്പനി നൽകുന്ന വിവരങ്ങൾ പ്രകാരം 13 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ സെൻസറാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഇതിനു പുറമെ ഒരു സെക്കൻഡറി സെൻസറും റിയർ ക്യാമറ യൂണിറ്റിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ സെൻസറുള്ള ഫ്രണ്ട് ക്യാമറയും റെഡ്മി 14R സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

5G, 4G LTE, വൈഫൈ, ബ്ലൂടൂത്ത്, GPS, USB ടൈപ്പ് സി പോർട്ട്, 3.5mm ഹെഡ്ഫോൺ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ റെഡ്മി 14R സ്മാർട്ട്ഫോണിലുണ്ട്. ഇതിനു പുറമെ ഒരു വശത്ത് ബയോമെട്രിക്ക് ഓതെൻ്റിക്കേഷനു വേണ്ടിയുള്ള ഫിംഗർപ്രിൻ്റ് സെൻസറും നൽകിയിരിക്കുന്നു. 18W ചാർജിംഗിനെ പിന്തുണക്കുന്ന 5160mAh ബാറ്ററിയാണ് റെഡ്മി 14R സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്.

Comments
കൂടുതൽ വായനയ്ക്ക്: Redmi 14R, Redmi 14R Price, Redmi 14R Specifications
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »