റിയൽമി P3 ലൈറ്റ് 5G ഫോണിൻ്റെ വില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നു
Photo Credit: Realme
റിയൽമി പി3 ലൈറ്റ് 5ജി ലില്ലി വൈറ്റ്, പർപ്പിൾ ബ്ലോസം, മിഡ്‌നൈറ്റ് ലില്ലി നിറങ്ങളിൽ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചു
റിയൽമിയുടെ ഏറ്റവും പുതിയ ഫോണായ റിയൽമി P3 ലൈറ്റ് 5G സെപ്റ്റംബർ 13-നാണ് ഇന്ത്യയിൽ പുറത്തിറങ്ങാൻ പോകുന്നത്. ഔദ്യോഗിക റിലീസിന് തൊട്ടു മുൻപായി, ഫ്ലിപ്കാർട്ടിലെ ഒരു ലിസ്റ്റിംഗിലൂടെ ഈ ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിനും മറ്റുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 6300 5G പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 6,000mAh ബാറ്ററിയാണ് ഫോണിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. 6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയും റിയൽമി P3 ലൈറ്റ് 5G-യിൽ ഉണ്ടായിരിക്കും. ഹാൻഡ്‌സെറ്റിൽ 32 മെഗാപിക്സൽ പിൻ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ മുൻ ക്യാമറയും ഉണ്ട്. ഈ ഫോൺ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടു കൊണ്ടാണ് റിയൽമി P3 ലൈറ്റ് 5G ലോഞ്ച് ചെയ്യാൻ പോകുന്നതെന്ന് വിലയിൽ നിന്നും മനസിലാക്കാം.
സെപ്റ്റംബർ 13-ന് നടക്കുന്ന ലോഞ്ചിങ്ങിനു മുന്നോടിയായി ഫ്ലിപ്കാർട്ട് അവരുടെ വെബ്‌സൈറ്റിൽ റിയൽമി P3 ലൈറ്റ് 5G ലിസ്റ്റ് ചെയ്തിട്ടുണ്ട്. റാമും സ്റ്റോറേജ് ഓപ്ഷനുകളും സഹിതം ഇന്ത്യയിൽ ഈ ഫോണിൻ്റെ വില എത്രയാണെന്നു ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയുമാണ് വില.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഫ്ലിപ്കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകളിലൂടെ ഉപഭോക്താക്കൾക്ക് 5% വരെ ക്യാഷ്ബാക്ക് നേടാമെന്ന് ഫ്ലിപ്കാർട്ട് പ്രൊഡക്റ്റ് പേജിൽ പരാമർശിക്കുന്നു. നിലവിൽ "ഉടൻ വരുന്നു" എന്ന ടാഗോടെയാണ് പേജിൽ ഫോൺകാണിച്ചിരിക്കുന്നത്. സെപ്റ്റംബർ 13-ന് നടക്കുന്ന ഔദ്യോഗിക ലോഞ്ചിനിടെ വിൽപ്പന തീയതി കമ്പനി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റിയൽമി P3 ലൈറ്റ് 5G മൂന്ന് നിറങ്ങളിൽ ലഭ്യമാകും. ലില്ലി വൈറ്റ്, പർപ്പിൾ ബ്ലോസം, മിഡ്‌നൈറ്റ് ലില്ലി എന്നീ നിറങ്ങളിലാണ് ഇതു വിപണിയിലെത്തുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി Ul 6.0-യിൽ പ്രവർത്തിക്കുന്ന ഫോണിൽ 720×1,604 പിക്‌സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റ്, 625 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയെ പിന്തുണയ്ക്കുന്നു.
മികച്ച പെർഫോമൻസും 5G കണക്റ്റിവിറ്റിയും നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഉപകരണത്തിന് കരുത്ത് പകരുന്നത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, 32 മെഗാപിക്സൽ റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ മുൻ ക്യാമറയും ഫോണിൽ ഉൾപ്പെടും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗാണ് ഈ ഫോണിനുള്ളത്.
റിയൽമി P3 ലൈറ്റ് 5G ഫോണിൻ്റെ മറ്റൊരു പ്രധാന ആകർഷണം അതിന്റെ വലിയ 6,000mAh ബാറ്ററിയാണ്. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഈ ഫോൺ, ഫാസ്റ്റ് പവർ ടോപ്പ്-അപ്പുകളും 5W റിവേഴ്‌സ് ചാർജിംഗും അനുവദിക്കുന്നു. അതുകൊണ്ടു തന്നെ മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഒരു പവർബാങ്ക് പോലെ ഇത് ഉപയോഗിക്കാം. വലിയ ബാറ്ററി ഉണ്ടെങ്കിലും ഹാൻഡ്‌സെറ്റ് വളരെ മെലിഞ്ഞതാണ്, വെറും 7.94mm കനം മാത്രമാണ് ഇതിനുള്ളത്.
പരസ്യം
പരസ്യം