ഇന്ത്യയിലേക്ക് റിയൽമി നാർസോ 90 സീരീസ് 5G ഫോണുകൾ ഉടനെയെത്തും; വിശേഷങ്ങൾ അറിയാം
Photo Credit: Amazon India
റിയൽമി നാർസോ 90 സീരീസ് 5G ഉടൻ ഇന്ത്യയിൽ; രണ്ടു മോഡലുകൾ, ശക്തമായ പ്രകടനം, വേഗ ചാർജിംഗ്, ആമസോണിൽ ലഭ്യത പ്രതീക്ഷ
ഈ വർഷം ഏപ്രിലിലാണ് റിയൽമി നാർസോ 80 സീരീസ് 5G ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇപ്പോൾ അതിൻ്റെ പിൻഗാമിയായി മറ്റൊരു ലൈനപ്പിനെ കൊണ്ടുവരാൻ ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള ബ്രാൻഡായ റിയൽമി ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പുറത്തിറക്കിയ പുതിയ ടീസർ റിയൽമി നാർസോ 90 സീരീസ് 5G ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന സൂചന നൽകുന്നു. ടീസർ ചിത്രത്തിൽ നിന്ന്, രണ്ട് വ്യത്യസ്ത മോഡലുകളാണ് ഇന്ത്യൻ വിപണിക്കായി തയ്യാറെടുക്കുന്നതെന്നു വേണം മനസിലാക്കാൻ. രണ്ടു മോഡലുകൾക്കും വ്യത്യസ്തമായ ബാക്ക് ഡിസൈനുകൾ ആയിരിക്കാനാണു സാധ്യത. ഇതിൽ നിന്നും റിയൽമി അല്പം വ്യത്യസ്തമായ യൂസർ ഗ്രൂപ്പുകളെയാണു ലക്ഷ്യം വയ്ക്കുന്നതെന്നു വേണം കരുതാൻ. കമ്പനി ഇതുവരെ ഒഫീഷ്യലായി ഫോണിൻ്റെ സവിശേഷതകൾ പങ്കിട്ടിട്ടില്ലെങ്കിലും, ആദ്യകാല റിപ്പോർട്ടുകൾ ഈ സീരീസിൽ റിയൽമി നാർസോ 90 പ്രോ 5G, റിയൽമി നാർസോ 90x 5G എന്നിങ്ങനെ രണ്ട് ഫോണുകൾ ഉണ്ടാകുമെന്നാണു സൂചന നൽകുന്നത്.
ഇന്ത്യയിൽ വരാനിരിക്കുന്ന റിയൽമി നാർസോ 90 സീരീസ് 5G-യുടെ ലോഞ്ചിനായി ആമസോൺ ഒരു പ്രത്യേക മൈക്രോസൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ പുതിയ ഫോണുകൾ "ആമസോൺ സ്പെഷ്യലുകൾ" ആയിരിക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചു, അതായത് അവ പ്രധാനമായും ആമസോൺ വഴിയാണ് വിൽക്കുക. മൈക്രോസൈറ്റിലെ ടീസർ ഒരു കോമിക്-സ്റ്റൈൽ ഡിസൈനാണ് ഉപയോഗിക്കുന്നത്. ഇതിൽ മികച്ച ക്യാമറ ലേഔട്ടുകളുള്ള രണ്ട് വ്യത്യസ്ത ഫോണുകൾ കാണിക്കുന്നു. സീരീസിൽ രണ്ട് മോഡലുകൾ ഉൾപ്പെടുമെന്ന് ഇതിലൂടെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
ഐഫോൺ 16 പ്രോ മാക്സിന് സമാനമായ ഒരു ക്യാമറ ഡിസൈൻ ഇതിലെ ഒരു ഫോണിലുണ്ട്. ഈ വർഷം ആദ്യം പുറത്തിറക്കിയ റിയൽമി നാർസോ 80 പ്രോ 5G-യുമായി ഈ സ്റ്റെൽ പൊരുത്തപ്പെടുന്നു. ഈ സമാനത കാരണം, പ്രസ്തുത മോഡൽ റിയൽമി നാർസോ 90 പ്രോ 5G ആയിരിക്കാമെന്ന് പലരും പ്രതീക്ഷിക്കുന്നു. ടീസറിൽ കാണിച്ചിരിക്കുന്ന രണ്ടാമത്തെ ഫോണിൽ ലംബമായി അടുക്കിയ ലെൻസുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ട്. ഈ ഡിസൈൻ റിയൽമി നാർസോ 80x 5G-യുടെ പിൻഭാഗത്തെ ലേഔട്ടിനോട് വളരെ അടുത്തു നിൽക്കുന്നു. അതിനാൽ ഈ ഫോൺ അതിന്റെ പിൻഗാമിയാകാമെന്നും ഒരുപക്ഷേ റിയൽമി നാർസോ 90x 5G എന്ന പേരിലാകും വരികയെന്നും സൂചന ലഭിക്കുന്നു.
വരാനിരിക്കുന്ന രണ്ട് ഫോണുകളും ഡിസൈനുമായി ബന്ധപ്പെട്ട റിയൽമിയുടെ ഏറ്റവും പുതിയ സമീപനം തന്നെ പിന്തുടരുന്നതായി തോന്നുന്നു. വൃത്തിയുള്ളതും കൂടുതൽ ആധുനികവുമായ രൂപത്തിനായി ഫ്ലാറ്റ് ഫ്രെയിമുകളും റൗണ്ടഡ് കോണുകളും ഇതിൽ ഉൾപ്പെടുന്നു.
റിയൽമി നാർസോ 90 സീരീസ് 5G ഫോണിൻ്റെ പ്രധാന സവിശേഷതകൾ ഇപ്പോഴും അജ്ഞാതമാണെങ്കിലും, ഉപയോക്താക്കൾക്ക് എന്ത് പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് മൈക്രോസൈറ്റ് ചില സൂചനകൾ നൽകുന്നുണ്ട്. "സൂപ്പർചാർജ്ഡ്", "പവർ മാക്സ്ഡ്" തുടങ്ങിയ പദപ്രയോഗങ്ങൾ അവർ ഉപയോഗിക്കുന്നുണ്ട്. ഇത് പുതിയ ഫോണുകൾ മികച്ച ബാറ്ററികളും ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും നൽകുമെന്ന് സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട ക്യാമറ പെർഫോമൻസിലേക്ക് വിരൽ ചൂണ്ടുന്ന "Snap Sharp" എന്ന വാചകവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന പീക്ക് ബ്രൈറ്റ്‌നസ് ഉള്ള ഡിസ്‌പ്ലേയെ സൂചിപ്പിക്കുന്ന "Glow Maxed" ആണ് മറ്റൊരു ഹൈലൈറ്റ്, ഇത് വ്യത്യസ്ത ലൈറ്റിംഗ് സാഹചര്യങ്ങളിൽ സ്‌ക്രീനിനെ കൂടുതൽ വ്യക്തവും തിളക്കവുമുള്ളതാക്കുന്നു.
പ്രമോഷണൽ കണ്ടൻ്റിൻ്റെ അവസാനം, "ഗിയർ അപ്പ് ഫോർ ഡിസംബർ 9. ദി പ്ലോട്ട് ഗെറ്റ്സ് തിക്കർ" എന്ന സന്ദേശവും ഉണ്ട്. റിയൽമി നാർസോ 90 സീരീസ് 5G ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിസംബർ 9-ന് പങ്കിടാൻ റിയൽമി പദ്ധതിയിടുന്നുവെന്നാണ് ഇത് കാണിക്കുന്നത്.
പരസ്യം
പരസ്യം
Starlink Executive Clarifies: India Pricing Was a 'Glitch', Still Awaiting Launch Approval
Honor Robot Phone to Enter Mass Production in H1 2026, Tipster Claims