Photo Credit: Realme
റിയൽമി ജിടി 7 നൊപ്പം റിയൽമി ജിടി 7 ടിയും അനാച്ഛാദനം ചെയ്യും
നടക്കും. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, ഫോണിന്റെ ചില ചിത്രങ്ങൾ ഓൺലൈനിലൂടെ ലീക്കായി പുറത്തു വന്നിരുന്നു. ഫോണിൻ്റെ ഡിസൈൻ എങ്ങനെയായിരിക്കുമെന്ന് ഇതിൽ നിന്നും മനസിലാക്കാം. ഈ ചിത്രങ്ങൾ ഫോണിന്റെ കളർ ഓപ്ഷനുകളും വെളിപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, റിയൽമി GT 7T-യിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഡിസ്‌പ്ലേയാകും ഉണ്ടാവുക. മീഡിയടെക് ഡൈമെൻസിറ്റി 8400 മാക്സ് പ്രോസസർ ഫോണിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി GT 7T ഫോണിൻ്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ബാറ്ററിയാണ്. 7,000mAh ബാറ്ററിയുമായി ഫോൺ വരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും. ബാറ്ററി വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് ഇതിലൂടെ ഉറപ്പിക്കാം. മെയ് 27-ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ റിയൽമി GT 7T സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രശസ്ത ടിപ്‌സ്റ്ററായ സുധാൻഷു അംബോർ (@Sudhanshu1414) വരാനിരിക്കുന്ന റിയൽമി GT 7T സ്മാർട്ട്‌ഫോണിന്റെ ചില ലീക്കായ ചിത്രങ്ങൾ സാമൂഹ്യമാധ്യമമായ എക്സിലൂടെ പങ്കിട്ടു. ഫോണിന്റെ എല്ലാ വശങ്ങളെയും കാണിക്കുന്ന ഈ ചിത്രങ്ങൾ അതിന്റെ ഡിസൈൻ വ്യക്തമായി വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
റിയൽമി GT 7T ബ്ലാക്ക്, ബ്ലൂ, യെല്ലോ എന്നീ മൂന്ന് നിറങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നിൽ കറുത്ത വരകൾ ഉള്ളതിനാൽ യെല്ലോ വേരിയൻ്റ് വേറിട്ടു നിൽക്കുന്നതാണ്. ഫോണിൻ്റെ പിൻഭാഗത്ത് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ട്. ഈ മൊഡ്യൂളിൽ രണ്ട് ക്യാമറ സെൻസറുകളും റിംഗ് ആകൃതിയിലുള്ള ഒരു LED ഫ്ലാഷും ഉൾപ്പെടുന്നു.
മുൻവശത്ത്, ഫോണിന് വളരെ നേർത്ത ബെസലുകളുള്ള ഒരു ഡിസ്‌പ്ലേയും മധ്യഭാഗത്ത് ഫ്രണ്ട് ക്യാമറക്കായി ഒരു ഹോൾ-പഞ്ച് കട്ടൗട്ടും ഉണ്ട്.
റിയൽമി GT 7T ഉടനെ തന്നെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. അടുത്തിടെ വന്ന ഒരു റിപ്പോർട്ട് ഈ ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതു നേരത്തെ പുറത്തു വന്ന അഭ്യൂഹങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ഈ ഫോൺ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. 1,280 x 2,800 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.8 ഇഞ്ച് AMOLED ഡിസ്പ്ലേ ഇതിലുണ്ടാകാം. റിയൽമി GT 7T ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 8400 മാക്സ് ചിപ്‌സെറ്റ് കരുത്തു നൽകുമെന്നും പ്രതീക്ഷിക്കുന്നു.
GT 7T-യിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആകുമെന്ന് പറയപ്പെടുന്നു. ഇതിൽ f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രധാന സെൻസർ, OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) എന്നിവ ഉൾപ്പെടുന്നു, ഇത് ഫോട്ടോകളിലും വീഡിയോകളിലുമുള്ള മങ്ങൽ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനൊപ്പം, f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉണ്ടായിരിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, മുൻവശത്ത്, f/2.4 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ ക്യാമറയാകും ഫോണിൽ ഉണ്ടാവുക.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ റിയൽമി GT 7T-ക്ക് IP68 റേറ്റിംഗ് പ്രതീക്ഷിക്കുന്നു.
കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഫോൺ ബ്ലൂടൂത്ത് 6.0, NFC, Wi-Fi 6 എന്നിവയെ പിന്തുണയ്ക്കും, ഒരു USB ടൈപ്പ്-സി പോർട്ടും ഇതിൽ ഉണ്ടായിരിക്കും. ഈ ഫോണിന് ഏകദേശം 162.42 x 75.97 x 8.25mm വലുപ്പവും 202 ഗ്രാം ഭാരവും ഉണ്ടാകും.
GT 7T വലിയ 7,000mAh ബാറ്ററിയുമായി വരുമെന്ന് റിയൽമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് 120W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കും എന്നതിനാൽ ഫോൺ വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും.
മെയ് 27-ന് ഇന്ത്യ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ആഗോള വിപണികളിൽ റിയൽമി GT 7T ലോഞ്ച് ചെയ്യാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. രണ്ട് ഫോണുകളും ആമസോണിലൂടെയും റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും വാങ്ങാൻ ലഭ്യമാകും.
പരസ്യം
പരസ്യം