Photo Credit: Realme
Realme GT 7 ആറ് മണിക്കൂർ സ്ഥിരതയുള്ള 120FPS BGMI ഗെയിംപ്ലേയെ പിന്തുണയ്ക്കുമെന്ന് അവകാശപ്പെടുന്നു
ആഗോളതലത്തിൽ പുറത്തിറങ്ങുന്നതിനൊപ്പം മെയ് 27-ന് റിയൽമി GT 7 ഇന്ത്യയിലും ലോഞ്ച് ചെയ്യും. 7,000mAh ബാറ്ററിയുമായാണ് ഈ സ്മാർട്ട്‌ഫോൺ എത്തുകയെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യും. ചിപ്‌സെറ്റ്, ഡിസ്‌പ്ലേ സവിശേഷതകൾ എന്നിവയുൾപ്പെടെ വരാനിരിക്കുന്ന റിയൽമി GT 7 ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. മികച്ച ഒരു പ്രോസസർ തന്നെയായിരിക്കും ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഫോണിനും കരുത്ത് പകരുക. റിയൽമി GT 7-നൊപ്പം, റിയൽമി GT 7T എന്ന മറ്റൊരു മോഡലും കമ്പനി പുറത്തിറക്കും. ഈ വർഷം ആദ്യം, റിയൽമി GT 7 ചൈനയിൽ ലോഞ്ച് ചെയ്തു. ആ പതിപ്പ് മീഡിയടെക് ഡൈമെൻസിറ്റി 9400+ പ്രോസസറും അൽപ്പം വലിയ 7,200mAh ബാറ്ററിയുമായാണ് വരുന്നത്. ഇത് 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നു. പക്ഷേ ഇന്ത്യൻ പതിപ്പ് 120W എന്ന കൂടുതൽ വേഗതയേറിയ ചാർജിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്.
വരാനിരിക്കുന്ന റിയൽമി GT 7 സ്മാർട്ട്‌ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9400e ചിപ്‌സെറ്റ് ഉപയോഗിക്കുമെന്ന് റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ പുതിയ പ്രോസസ്സറിൽ ഒരു X4 പ്രൈം കോർ ഉണ്ട്. കൂടാതെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റിന്റെ അതേ നൂതന നിർമ്മാണ പ്രക്രിയ ഉപയോഗിച്ചാണ് ഈ ചിപ്പും നിർമ്മിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ പ്രകടനം വിലയിരുത്തുന്ന AnTuTu ബെഞ്ച്മാർക്ക് പരിശോധനയിൽ 2.45 ദശലക്ഷത്തിലധികം സ്‌കോർ റിയൽമി GT 7 നേടിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
ഫോണിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന GT ബൂസ്റ്റ് മോഡ് എന്ന പ്രത്യേക സവിശേഷത GT 7 ഫോണിൽ ഉൾപ്പെടുത്തുമെന്നും റിയൽമി വെളിപ്പെടുത്തി. സുഗമമായ ഗെയിമിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന BGMI (ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ) ആറ് മണിക്കൂർ വരെ 120 ഫ്രെയിംസ് പെർ സെക്കൻഡിൽ (FPS) സ്ഥിരതയോടെ പ്രവർത്തിപ്പിക്കാനുള്ള കഴിവാണ് ഇതിൻ്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്.
ഫോൺ അതിന്റെ പെർഫോമൻസ് കൈകാര്യം ചെയ്യുന്നതിൽ മില്ലിസെക്കൻഡ് ലെവൽ കൃത്യതയോടെയാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു, അതായത് സാഹചര്യത്തെ അടിസ്ഥാനമാക്കി ഊർജ്ജവും വിഭവങ്ങളും എങ്ങനെ ഉപയോഗിക്കണമെന്ന് വേഗത്തിൽ ക്രമീകരിക്കാൻ ഇതിന് കഴിയും. ഇത് സുഗമമായ ഗെയിംപ്ലേ, മികച്ച പവർ എഫിഷ്യൻസി, മെച്ചപ്പെട്ട ഹീറ്റ് കണ്ട്രോൾ എന്നിവ അനുവദിക്കുന്നു. നീണ്ട ഗെയിമിംഗ് സെഷനുകളിൽ പോലും ഉപകരണം തീരെ ചൂടാകില്ലെന്ന് ഉറപ്പാക്കുന്നു.
6,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്ന ഡിസ്‌പ്ലേയായിരിക്കും വരാനിരിക്കുന്ന റിയൽമി GT 7-ലെന്ന് റിയൽമി ഔദ്യോഗികമായി വെളിപ്പെടുത്തി. അതേസമയം, ഫോണിന്റെ ചൈനീസ് പതിപ്പിൽ 144Hz റിഫ്രഷ് റേറ്റും 6,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.78 ഇഞ്ച് OLED ഡിസ്‌പ്ലേ ആയിരിക്കും.
10 ശതമാനം സിലിക്കൺ ആനോഡ് മെറ്റീരിയൽ ഉൾപ്പെടുന്ന ഒരു വലിയ 7,000mAh ബാറ്ററിയാണ് റിയൽമി GT 7-ന് കരുത്ത് പകരുന്നത്, ഇത് ബാറ്ററി പെർഫോമൻസും കാലാവധിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. അതു കൂടാതെ കമ്പനിയുടെ അഭിപ്രായത്തിൽ, വെറും 15 മിനിറ്റിനുള്ളിൽ ഫോൺ 1% മുതൽ 50% വരെ ചാർജ് ചെയ്യാൻ കഴിയും. ഫോൺ 7.5W റിവേഴ്‌സ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു, ഇത് ഫോൺ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
റിയൽമി GT 7-ന്റെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന് ബാറ്ററി മാനേജ്‌മെന്റിനായി ഒരു പ്രത്യേക ചിപ്പ് ഉണ്ട് എന്നതാണ്. ഈ ചിപ്പ് ഓവർ ഹീറ്റിങ്ങ് 95 ശതമാനം വരെ കുറയ്ക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ ബാറ്ററിയുടെ ആയുസ്സ് മൂന്ന് മടങ്ങ് വരെ വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
ഡിസൈനിൻ്റെ കാര്യത്തിൽ, റിയൽമി GT 7 ഐസ്സെൻസ് ബ്ലാക്ക്, ഐസ്സെൻസ് ബ്ലൂ എന്നിങ്ങനെ രണ്ട് സ്റ്റൈലിഷ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. മികച്ച ചൂട് നിയന്ത്രണത്തിനായി ഐസ്സെൻസ് ഗ്രാഫീൻ സാങ്കേതികവിദ്യയും ഈ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇത് കനത്ത ഉപയോഗത്തിനിടയിലും ഫോൺ ചൂടാകില്ലെന്ന കാര്യം ഉറപ്പു വരുത്തുന്നു.
കൂടാതെ, റിയൽമി GT 7T വേരിയന്റും ഇതിനൊപ്പം പുറത്തിറക്കും. ഈ മോഡൽ ബ്ലാക്ക്, ബ്ലൂ, യെല്ലോ എന്നീ നിറങ്ങളിൽ വരും, ഇത് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ വൈവിധ്യമാർന്ന ഓപ്ഷൻ നൽകുന്നു.
പരസ്യം
പരസ്യം