റിയൽമി 15 5G, റിയൽമി 15 പ്രോ 5G എന്നിവ ഇന്ത്യയിലെത്തി
Photo Credit: Realme
Realme 15 5G സീരീസ് ഫോണുകൾ IP66+IP68+IP69 പൊടി, ജല പ്രതിരോധ റേറ്റിംഗുകൾ പാലിക്കുമെന്ന് അവകാശപ്പെടുന്നു
ഇന്ത്യയിൽ നിരവധി പേരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ റിയൽമി രണ്ടു കരുത്തുറ്റ ഫോണുകൾ ലോഞ്ച് ചെയ്തു. റിയൽമി 15 പ്രോ 5G, റിയൽമി 15 5G എന്നീ ഫോണുകൾ വ്യാഴാഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. രണ്ട് സ്മാർട്ട്‌ഫോണുകളും 7,000mAh ബാറ്ററികളോടെ വരുന്നു, കൂടാതെ ഇവ 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. റിയൽമി 15 5G-ക്ക് മീഡിയടെക് ഡൈമെൻസിറ്റി 7300+ പ്രോസസറാണ് കരുത്തു നൽകുന്നത്. അതേസമയം റിയൽമി 15 പ്രോ 5G കൂടുതൽ നൂതനമായ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റിൽ പ്രവർത്തിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി രണ്ട് മോഡലുകളിലും 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും ഇതിലുണ്ട്. മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് AI- അടിസ്ഥാനമാക്കിയുള്ള ഇമേജിംഗ് ഫീച്ചറുകളും റിയൽമി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിയൽമി 15 പ്രോ 5G-യുടെ മുൻ, പിൻ ക്യാമറകൾ 60fps-ൽ 4K റെക്കോർഡിങ്ങിനെ പിന്തുണയ്ക്കും.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റിയൽമി 15 പ്രോ 5G-ക്ക് ഇന്ത്യയിൽ 31,999 രൂപ മുതൽ വില ആരംഭിക്കുന്നു. 8 ജിബി + 256 ജിബി മോഡലിന് 33,999 രൂപ, 12 ജിബി + 256 ജിബി പതിപ്പിന് 35,999 രൂപ, 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഏറ്റവും ഉയർന്ന വേരിയന്റിന് 38,999 രൂപ എന്നിങ്ങനെയാണു വില.
റിയൽമി 15 5G-യുടെ 8 ജിബി + 128 ജിബി പതിപ്പിന് 25,999 രൂപയാണു വില. 8 ജിബി + 256 ജിബി മോഡലിന് 27,999 രൂപയും 12 ജിബി + 256 ജിബി പതിപ്പിന് 30,999 രൂപയും വിലയുണ്ട്.
റിയൽമി 15 5G സീരീസിലെ രണ്ട് ഫോണുകളും ജൂലൈ 30 മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. റിയൽമി ഇന്ത്യ വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോണുകൾ വാങ്ങാം.
റിയൽമി 15 പ്രോ 5G വാങ്ങുന്ന ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകൾ വഴി 3,000 രൂപ വരെ കിഴിവ് ലഭിക്കും. റിയൽമി 15 5G-ക്ക്, ചില ബാങ്ക് ഡീലുകൾ വഴി 2,000 രൂപ വരെയും കിഴിവ് ലഭ്യമാണ്. രണ്ട് മോഡലുകളിലും എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്.
ഫ്ലോയിംഗ് സിൽവർ, വെൽവെറ്റ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിൽ ഫോണുകൾ വരുന്നു. എന്നാൽ റിയൽമി 15 5G-യിൽ സിൽക്ക് പിങ്ക് ഓപ്ഷനും റിയൽമി 15 പ്രോ 5G-യിൽ സിൽക്ക് പർപ്പിൾ ഓപ്ഷനുമുണ്ട്.
റിയൽമി 15 5G, റിയൽമി 15 പ്രോ 5G എന്നിവയിൽ 2800×1280 പിക്സൽ (1.5K) റെസല്യൂഷനുള്ള 6.8 ഇഞ്ച് AMOLED ഡിസ്പ്ലേകളുണ്ട്. ഇവ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്നു. റിയൽമി 15 5G മീഡിയടെക് ഡൈമെൻസിറ്റി 7300+ ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. അതേസമയം 15 പ്രോ 5G-യിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാണുള്ളത്. രണ്ട് ഫോണുകളും 12GB വരെ LPDDR4X റാമും 512GB വരെ UFS 3.1 സ്റ്റോറേജും ഉൾക്കൊള്ളുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6-ൽ ആണ് ഇവ പ്രവർത്തിക്കുന്നത്.
ഒരു സോണി IMX896 മെയിൻ സെൻസറും 50MP അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടെ റിയൽമി 15 പ്രോ 5G-യിൽ രണ്ട് 50MP റിയർ ക്യാമറകളുണ്ട്. റിയൽമി 15 5G-യിൽ 50MP സോണി IMX882 മെയിൻ സെൻസറും 8MP അൾട്രാവൈഡ് ലെൻസുമാണുള്ളത്. രണ്ട് ഫോണുകളിലും 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറകളുണ്ട്.
രണ്ട് മോഡലുകളിലും 7,000mAh ബാറ്ററികളുണ്ട്, ഇവ 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP66, IP68, IP69 റേറ്റിംഗുകൾ ഇവക്കുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G, Wi-Fi, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
പരസ്യം
പരസ്യം