റിയൽമി 15 5G ഇന്ത്യൻ വിപണിയിലേക്ക് ഉടനെയെത്തും.
                Photo Credit: Realme
Realme 14 5G (ചിത്രത്തിൽ) ഒരു Snapdragon 6 Gen 4 SoC ഉണ്ട്, അതിന്റെ പിൻഗാമിയുടെ ലോഞ്ച് ഉടൻ തന്നെ നടക്കും
ഡ്യുറബിലിറ്റിയുടെ കാര്യത്തിൽ നിരവധി പേരുടെ വിശ്വാസ്യത നേടിയെടുത്ത സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി അവരുടെ റിയൽമി 14 5G എന്ന മോഡലിനു ശേഷമുള്ള അടുത്ത ഫോണായി റിയൽമി 15 5G ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി ഇതുവരെ ഔദ്യോഗികമായി ഫോൺ പുറത്തിറക്കുന്ന വിവരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്തിടെ ലീക്കായി പുറത്തു വന്ന വാർത്തകളിൽ ഈ ഫോണിനെ സംബന്ധിച്ച ചില പ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ലീക്കുകൾ പറകുന്നതു പ്രകാരം, റിയൽമി 15 5G മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമായേക്കും. നാല് വ്യത്യസ്ത റാമിലും സ്റ്റോറേജ് വേരിയന്റുകളിലും ഇത് ലോഞ്ച് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ടോപ്പ്-എൻഡ് മോഡലിന് 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യാൻ കഴിയുന്നുണ്ടാകും. മുൻഗാമിയായ റിയൽമി 14 5G-യെ അപേക്ഷിച്ച് സുഗമമായ പ്രകടനവും മികച്ച കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുകയെന്നും അഭ്യൂഹമുണ്ട്.
പേര് വെളിപ്പെടുത്താത്ത റീട്ടെയിൽ സ്രോതസ്സുകളെ ഉദ്ധരിച്ച് 91Mobiles ഹിന്ദി റിപ്പോർട്ട് ചെയ്യുന്നത് റിയൽമി 15 5G ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ മോഡൽ നമ്പർ RMX5106 ആയിരിക്കുമെന്ന് പറയപ്പെടുന്നു. റിയൽമി ഔദ്യോഗികമായി ഒന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും ഇന്ത്യൻ വിപണി അതിന്റെ വരവിനുള്ള തയ്യാറെടുപ്പുകൾ എടുത്തു കഴിഞ്ഞുവെന്നു വ്യക്തമാണ്.
റിയൽമി 15 5G ഫോണിൽ നാല് വ്യത്യസ്ത റാമും സ്റ്റോറേജ് കോമ്പിനേഷനുകളും ഉണ്ടാകുമെന്ന് ഈ റിപ്പോർട്ട് അവകാശപ്പെടുന്നു. 8GB റാം + 128GB സ്റ്റോറേജ്, 8GB റാം + 256GB സ്റ്റോറേജ്, 12GB റാം + 256GB സ്റ്റോറേജ് എന്നിവയ്ക്കു പുറമെ 12GB റാം + 512GB സ്റ്റോറേജുള്ള ഒരു ടോപ്പ്-എൻഡ് വേരിയൻ്റും ഇതിൽ ഉൾപ്പെടുന്നു. ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുക തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്ന് ഇതിലൂടെ റിയൽമി തെളിയിക്കുന്നു.
റിയൽമി 15 5G ഫോണിന് 18,000 മുതൽ 20,000 രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ്-റേഞ്ച് വിഭാഗത്തിലുള്ള ഫോണുകളിൽ താൽപര്യമുള്ള ആളുകൾക്ക് ഇതൊരു മികച്ച ഓപ്ഷൻ ആയിരിക്കും.
ഫ്ലോയിംഗ് സിൽവർ, സിൽക്ക് പിങ്ക്, വെൽവെറ്റ് ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് റിപ്പോർട്ടുണ്ട്. ഒന്നിലധികം കോൺഫിഗറേഷനുകളും കളർ ചോയ്‌സുകളും നൽകുന്നതിലൂടെ, ഇന്ത്യയിലെ മിഡ്-റേഞ്ച് 5G സ്മാർട്ട്‌ഫോൺ വിപണിയിൽ വലിയൊരു മത്സരം റിയൽമി 15 5G സൃഷ്ടിച്ചേക്കാം.
വരാനിരിക്കുന്ന റിയൽമി 15 5G, മുൻഗാമിയായ റിയൽമി 14 5G-യെ അപേക്ഷിച്ച് അപേക്ഷിച്ച് മെച്ചപ്പെട്ട പെർഫോമൻസ് വാഗ്ദാനം ചെയ്യുമെന്നുറപ്പിക്കാൻ കഴിയുന്ന തരത്തിൽ ഇതിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ആകുമെന്നാണ് റിപ്പോർട്ടുകൾ. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,300mAh ബാറ്ററിയും ഇതിലുണ്ടാകുമെന്നു പറയപ്പെടുന്നു.
120Hz റിഫ്രഷ് റേറ്റുള്ള ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യക്തമായ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ മെയിൻ സെൻസറുമായി വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഇതിൽ ഉണ്ടാവുക. സെൽഫികൾക്കായി, ഈ ഫോണിൽ 32മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും.
മാർച്ചിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ അവതരിപ്പിച്ച റിയൽമി 14 5G ഫോണിനെ അപേക്ഷിച്ച് റിയൽമി 15 5G നിരവധി അപ്‌ഗ്രേഡുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി 14 5G യിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ, 50 മെഗാപിക്സൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 12 ജിബി റാമുള്ള സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റ് എന്നിവയെല്ലാം ഉണ്ടായിരുന്നു. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയും ഇതിനുണ്ട്.
പരസ്യം
പരസ്യം
                            
                            
                                Samsung Galaxy S26 Series Price Hike Likely Due to Rising Price of Key Components: Report