വമ്പൻ ബാറ്ററിയുമായി പോക്കോ F7 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
Photo Credit: Poco
Poco F7 5G IP66+IP68+IP69 പൊടി, ജല പ്രതിരോധ റേറ്റിംഗുകൾ പാലിക്കുമെന്ന് അവകാശപ്പെടുന്നു
ഇപ്പോൾ വിപണിയിൽ എത്തുന്ന ഒട്ടുമിക്ക സ്മാർട്ട്ഫോണുകൾക്കും മികച്ച ബാറ്ററി കപ്പാസിറ്റിയാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. അതിനിടയിൽ ഇന്ത്യയിലെ ഏറ്റവും ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ പോക്കോ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. പോക്കോ F7 5G എന്ന സ്മാർട്ട്ഫോണാണ് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ലോഞ്ച് ചെയ്തിരിക്കുന്നത്. ശക്തമായ സവിശേഷതകളോടെ വരുന്ന ഈ സ്മാർട്ട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസറാണുള്ളത്. ഫോട്ടോഗ്രാഫിക്കായി, പോക്കോ F7 5G-യിൽ രണ്ട് റിയർ ക്യാമറകളുണ്ട്. പ്രധാന റിയർ ക്യാമറയിൽ 50 മെഗാപിക്സൽ സോണി IMX882 സെൻസർ ഉപയോഗിക്കുന്നു, മുൻവശത്ത്, സെൽഫികൾക്കായി 20 മെഗാപിക്സൽ ക്യാമറയുമുണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP66, IP68, IP69 റേറ്റിംഗ് ഈ ഫോണിനുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം ഇന്ത്യൻ, ഗ്ലോബൽ വേരിയൻ്റുകളിൽ ബാറ്ററിയുടെ വലുപ്പത്തിലും വ്യത്യാസമുണ്ട് എന്നതാണ്. ഇന്ത്യയിൽ എത്തിയ വേരിയന്റിന് 7,550mAh ബാറ്ററിയാണു നൽകിയിരിക്കുന്നത്, അതേസമയം ആഗോള മോഡലിന് അല്പം ചെറിയ 6,500mAh ബാറ്ററിയാണ് ഉള്ളത്.
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പോക്കോ F7 5G ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് മോഡലിന്റെ വില 31,999 രൂപ ആണ്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന പതിപ്പിന് 33,999 രൂപ നൽകണം.
ജൂലൈ 1 മുതൽ ഇന്ത്യയിൽ പോക്കോ F7 5G വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്കാർട്ടിലൂടെ മാത്രമാണ് ഇതു വാങ്ങാൻ കഴിയുക. സൈബർ സിൽവർ എഡിഷൻ, ഫ്രോസ്റ്റ് വൈറ്റ്, ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് പോക്കോ F7 5G ഇന്ത്യയിൽ ലഭ്യമാവുക. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന സ്റ്റൈലിഷും ആധുനികവുമായ ലുക്ക് നൽകുന്ന ഷേഡുകളാണ് ഇവ.
ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8s Gen 4 പ്രൊസസറാണ് പോക്കോ F7 5G ഫോണിനു കരുത്തു നൽകുന്നത്. 1.5K റെസല്യൂഷനും (1,280 x 2,772 പിക്‌സലുകൾ) 120Hz റിഫ്രഷ് റേറ്റും വളരെ സുഗമമായ കാഴ്ചാനുഭവവും വാഗ്ദാനം ചെയ്യുന്നതുമായ 6.83 ഇഞ്ച് AMOLED സ്‌ക്രീനും ഇതിനുണ്ട്.
90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന ശക്തമായ 7,550mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇന്ത്യയിലെത്തിയ ഫോണുകളിൽ ഏറ്റവും ഉയർന്ന ബാറ്ററി കപ്പാസിറ്റി ആണെങ്കിലും അതു വേഗത്തിൽ ചാർജ് ചെയ്യാൻ നിങ്ങൾക്കു കഴിയും. മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 22.5W റിവേഴ്‌സ് ചാർജിംഗും ഇതിലുണ്ട്.
ഫോട്ടോഗ്രാഫിക്കായി, പോക്കോ F7 5G-ക്ക് ഡ്യുവൽ റിയർ ക്യാമറകളാണുള്ളത്. 50 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഇതിലുൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
ഈടിൻ്റെ കാര്യത്തിൽ ഉറപ്പു നൽകി IP66, IP68, IP69 റേറ്റിംഗുകളുമായി ഉയർന്ന തലത്തിൽ പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ ഇവർക്കു കഴിയും. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, 5G, 4G നെറ്റ്‌വർക്കുകൾ, Wi-Fi 7, ബ്ലൂടൂത്ത് 6.0, GPS, NFC, USB ടൈപ്പ്-C പോർട്ട് എന്നിവയെ ഇതു പിന്തുണയ്ക്കുന്നു. പോക്കോ F7 5G യുടെ ഭാരം 222 ഗ്രാം ആണ്, 7.98mm മാത്രം കനമുള്ള സ്ലിം ഡിസൈനിൽ ആയതിനാൽ ഇത് എളുപ്പത്തിൽ കയ്യിലൊതുങ്ങും.
ചൂടിനെ നിയന്ത്രിക്കുന്നതിനായി, ഫോണിൽ പോക്കോയുടെ 3D ഐസ്‌ലൂപ്പ് കൂളിംഗ് സിസ്റ്റവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്ന വേപ്പർ ചേമ്പറും ഉൾപ്പെടുന്നു. മൊത്തത്തിലുള്ള ഗെയിമിംഗ് പ്രകടനം മെച്ചപ്പെടുത്തുന്ന വൈൽഡ്‌ബൂസ്റ്റ് ഒപ്റ്റിമൈസേഷൻ 3.0യും ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2.0-ലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ഈ ഫോണിന് നാല് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ നിരവധി AI സവിശേഷതകളെയും പോക്കോ F7 5G പിന്തുണയ്ക്കുന്നു. AI നോട്ട്സ്, AI ഇന്റർപ്രെറ്റർ, AI ഇമേജ് എൻഹാൻസ്‌മെന്റ്, AI ഇമേജ് എക്സ്പാൻഷൻ തുടങ്ങിയ നിരവധി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളും ഇതിലുണ്ടായും.
പരസ്യം
പരസ്യം
Amazon Demands Perplexity Stop AI Tool From Making Purchases