മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ ഓപ്പോ K13x 5G വരുന്നു

ഓപ്പോ K13 5G ഫോണിൻ്റെ ഡിസൈൻ, കളർ ഓപ്ഷൻസ് പുറത്തുവിട്ടു.

മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ ഓപ്പോ K13x 5G വരുന്നു

Photo Credit: Oppo

ഓപ്പോ K13x 5G മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് നിറങ്ങളിൽ ലഭ്യമാകും

ഹൈലൈറ്റ്സ്
  • 15,999 രൂപയിൽ താഴെയാണ് ഓപ്പോ K13x 5G ഫോണിനു വില വരുന്നത്
  • 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്
  • 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഓപ്പോ K13x 5G-യിലുണ്ടാകും
പരസ്യം

ഓപ്പോ K13 5G ഇന്ത്യൻ വിപണിയിൽ ശ്രദ്ധയാകർഷിച്ചു മുന്നേറുന്ന സാഹചര്യത്തിൽ തന്നെ മിഡ്-റേഞ്ച് വിഭാഗത്തിലുള്ള മമൊരു ഫോൺ കൂടി കമ്പനി പുറത്തിറക്കാൻ പോവുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഓപ്പോ K13x 5G എന്ന സ്മാർട്ട്‌ഫോണാണ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. ഇതിൻ്റെ കൃത്യമായ ലോഞ്ച് തീയതി ഓപ്പോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫോണിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ പങ്കിട്ടിരിക്കുന്നു. നേരത്തെ, ഓപ്പോ ഈ ഫോണിൻ്റെ ഷാഡോ ഡിസൈൻ പുറത്തു വിട്ടിരുന്നു. ഇപ്പോൾ, പിൻഭാഗത്തെ ഡിസൈൻ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തു വരികയും ഫോൺ ഏതൊക്കെ കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓപ്പോ K13x 5G ഫ്ലിപ്കാർട്ടിലൂടെയും ഒപ്പോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെയും വിൽപ്പനക്കായെത്തും. ലീക്കായ വിവരങ്ങൾ പ്രകാരം, ഓപ്പോ K13x 5G മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ മത്സരം സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ ഫോണിൽ 6000mAh ബാറ്ററി ഉണ്ടാകുമെന്നാണു കരുതേണ്ടത്.

ഓപ്പോ K13x 5G ഫോണിൻ്റെ ഡിസൈൻ, കളർ ഓപ്ഷൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ:

പുറത്തു വരാനിരിക്കുന്ന, ഏറ്റവും പുതിയ ഓപ്പോ K13x 5G സ്മാർട്ട്‌ഫോൺ മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകുമെന്ന് ഓപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് കമ്പനി ഈ വിവരം പങ്കുവെച്ചത്. ഇതിനൊപ്പം ഫോണിന്റെ പിൻഭാഗത്തിന്റെ ഡിസൈൻ വ്യക്തമാക്കുന്ന പ്രൊമോഷണൽ ഇമേജും ഓപ്പോ പുറത്തു വിട്ടിട്ടുണ്ട്.

ചിത്രത്തിൽ നിന്ന്, ഫോണിന്റെ റിയർ പാനലിന്റെ മുകളിൽ ഇടത് മൂലയിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന ഒരു എലിപ്റ്റിക്കൽ ക്യാമറ മൊഡ്യൂൾ ഉണ്ടെന്ന് നമുക്ക് കാണാൻ കഴിയും. ഈ മൊഡ്യൂളിനുള്ളിൽ, രണ്ട് ക്യാമറ സെൻസറുകളും ഒരു LED ഫ്ലാഷ് യൂണിറ്റും ഉണ്ട്, എല്ലാം ലംബമായുള്ള ഒരു ലൈനിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയെല്ലാം പ്രത്യേകമായ വൃത്താകൃതിയിലുള്ള സ്ലോട്ടുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറ ഏരിയയുടെ അടുത്തായി, ഓപ്പോ K13x 5G ഒരു AI- പവർ ക്യാമറ സിസ്റ്റവുമായി വരുമെന്ന് സൂചിപ്പിക്കുന്ന ചില വാചകങ്ങൾ നൽകിയിട്ടുണ്ട്. ഇതിനർത്ഥം AI ടൂളുകൾ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി, സ്മാർട്ട് ഇമേജ് എഡിറ്റിംഗ് തുടങ്ങിയ സവിശേഷതകളെ ഈ ഫോൺ പിന്തുണയ്ക്കുമെന്നാണ്.

കമ്പനി ഇതുവരെ ഈ ഫോണിൻ്റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇൻഡസ്ട്രി സോഴ്സുകളെ അടിസ്ഥാനമാക്കി ഡിജിറ്റ് പുറത്തു വിട്ട ഒരു സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത് ജൂൺ അവസാന വാരത്തിൽ ഓപ്പോ K13x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ്. ലോഞ്ചിങ്ങ് പൂർത്തിയായി കഴിഞ്ഞാൽ, ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വാങ്ങാൻ ലഭ്യമാകും. ഇതിനു പുറമെ ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഇത് വിൽപ്പനയ്‌ക്കെത്തിയേക്കാം.

ഓപ്പോ K13x 5G ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയും പ്രധാന സവിശേഷതകളും:

ഓപ്പോ K13x 5G ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുമ്പോൾ അതിൻ്റെ വില സംബന്ധിച്ച സൂചനകളും പുറത്തു വരുന്നുണ്ട്. മുൻ റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണിൻ്റെ വില 15,999 രൂപയിൽ താഴെയായിരിക്കും. റൗണ്ടഡ് എഡ്ജുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേയുമായി ഫോൺ വരാനാണ് സാധ്യത. ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തുന്നതിനായി സ്‌ക്രീനിന്റെ മുകളിൽ മധ്യഭാഗത്തായി ഒരു ഹോൾ-പഞ്ച് കട്ടൗട്ടും ഇതിൽ ഉണ്ടായിരിക്കാം.

നേരത്തെ ലീക്കായ വിവരങ്ങൾ പ്രകാരം, ഓപ്പോ K13x 5G-യിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ക്യാമറകളുടെ കാര്യത്തിൽ, ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആയിരിക്കും. ഇതിലെ പ്രധാന സെൻസർ 50 മെഗാപിക്സലാണ്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയും ഉണ്ടായിരിക്കാം.

ദീർഘനേരം ചാർജ് നിൽക്കുന്ന, ഒരു വലിയ 6,000mAh ബാറ്ററിയുമായി ഫോൺ വരാനുള്ള സാധ്യതയുമുണ്ട്. ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുകയും ചെയ്തേക്കാം. ഓപ്പോ ഈ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ലീക്കുകളും ആദ്യകാല റിപ്പോർട്ടുകളും ഓപ്പോ K13x 5G-യിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ഒരു നല്ല ധാരണ നൽകുന്നു. ഫോൺ പുറത്തു വരുമ്പോൾ ഇതിലും മികച്ച സവിശേഷതകൾ നൽകി ഓപ്പോ നമ്മളെ ഞെട്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഇന്ത്യൻ വിപണിയിലേക്ക് വിവോ T4 ലൈറ്റ് 5G-യുടെ എൻട്രിയുണ്ടാകും
  2. സ്റ്റാറ്റസിൽ പരസ്യം കാണിച്ചു തുടങ്ങാൻ വാട്സ്ആപ്പ്
  3. ബജറ്റ് ഫ്രണ്ട്ലി ഫോൺ വിപണിയിൽ മത്സരം കനക്കും; റിയൽമി നാർസോ 80 ലൈറ്റ് 5G ഇന്ത്യയിലെത്തി
  4. 3D കർവ്ഡ് ഡിസ്പ്ലേയുള്ള സ്ലിം ഫോൺ, വിവോ Y400 പ്രോ 5G ഇന്ത്യയിലെത്തുന്നു
  5. ചെന്നൈയിൽ നിർമിക്കുന്ന നത്തിങ്ങ് ഫോൺ 3 ഇന്ത്യൻ വിപണി കീഴടക്കാൻ ഒരുങ്ങുന്നു
  6. ഓപ്പോ K13x ധൈര്യമായി വാങ്ങാം; പുതിയ വിവരങ്ങൾ പുറത്ത്
  7. ഇനി മറ്റാർക്കുമിവിടെ സ്ഥാനമുണ്ടാകില്ല; വാവെയ് പ്യുറ 80 സീരീസ് എത്തി
  8. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ ഓപ്പോ K13x 5G വരുന്നു
  9. ഇനി മോട്ടറോളയാണു താരം; എഡ്ജ് 60 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  10. ഇതു സുവർണാവസരം; റിയൽമി GT 7, റിയൽമി GT 7T എന്നിവയ്ക്ക് വമ്പൻ വിലക്കുറവ്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »