ഓപ്പോ K13x ധൈര്യമായി വാങ്ങാം; പുതിയ വിവരങ്ങൾ പുറത്ത്

ഓപ്പോ K13x ഫോണിൻ്റെ ബിൽഡ്, ഡ്യൂറബിലിറ്റി എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്ത്.

ഓപ്പോ K13x ധൈര്യമായി വാങ്ങാം; പുതിയ വിവരങ്ങൾ പുറത്ത്

Photo Credit: Oppo

Oppo K13x 5G 360-ഡിഗ്രി ഡാമേജ്-പ്രൂഫ് ആർമർ ബോഡിയുമായി വരുമെന്ന് അവകാശപ്പെടുന്നു

ഹൈലൈറ്റ്സ്
  • 15,999 രൂപയാണ് ഈ ഫോണിന് ഇന്ത്യയിൽ വില വരുന്നത്
  • സ്പ്ലാഷ്, ഗ്ലവ് ടച്ച് മോഡുകളെ ഓപ്പോ K13x 5G ഫോണിൻ്റെ ഡിസ്പ്ലേ പിന്തുണയ്ക്
  • 360 ഡിഗ്രി ഡാമേജ് പ്രൂഫ് ആർമർ ബോഡി ഈ ഫോണിനുണ്ടാകും
പരസ്യം

ഓപ്പോ K13x 5G ഫോണിൻ്റെ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ. ജൂൺ അവസാനത്തോടെ ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഫോണുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ഓരോന്നായി കമ്പനി പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്. നേരത്തെ, ഫോൺ ഏതൊക്കെ കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നു കമ്പനി സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ, ഫോണിന്റെ ബിൽഡ് ക്വാളിറ്റിയെയും ഡിസൈനിനെയും കുറിച്ചുള്ള വിവരങ്ങൾ അവർ പങ്കുവെച്ചിട്ടുണ്ട്. K13x ഫോണിന് ഒരു സ്പെഷ്യൽ ഷോക്ക്-അബ്സോർബിംഗ് ബിൽഡ് ഉണ്ടായിരിക്കുമെന്ന് ഓപ്പോ വെളിപ്പെടുത്തി. കടൽ സ്‌പോഞ്ചുകളുടെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സ്‌പോഞ്ച് ബയോമിമെറ്റിക് ഷോക്ക് അബ്സോർപ്ഷൻ സിസ്റ്റവും ഇതിൽ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഫോണിനു കൂടുതൽ ഉറപ്പ് നൽകുന്നതിനും വീഴ്ചകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് ഇതു രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇതോടൊപ്പം, K13x ചില ഡ്യുറബിലിറ്റി സർട്ടിഫിക്കേഷനുകൾ പാസായിട്ടുണ്ടെന്നും ഓപ്പോ പരാമർശിച്ചു. ഇന്ത്യയിൽ 15,999 രൂപയിൽ താഴെയുള്ള വിലയ്ക്ക് ഈ ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഓപ്പോ K13x 5 G ഫോണിൻ്റെ ബിൽഡ്, ഡ്യുറബിലിറ്റി വിശദാംശങ്ങൾ:

ഉറപ്പിനു മുൻഗണന നൽകുന്ന നിരവധി പുതിയ സവിശേഷതകളോടെയാണ് ഓപ്പോ K13x 5G വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. കടൽ സ്പോഞ്ചിൻ്റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സ്പോഞ്ച് ബയോമിമെറ്റിക് ഷോക്ക് അബ്സോർപ്ഷൻ സിസ്റ്റമാണ് ഇതിൽ പ്രധാനം. വീഴ്ചയിൽ നിന്നും മറ്റുള്ള ആഘാതങ്ങളിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനായി മൃദുവായ, വഴക്കമുള്ള വസ്തുക്കൾ ഈ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻഗാമിയായ K12x 5G-യും ഇതുപോലെ ആയിരുന്നു.

പരമ്പരാഗത അലോയ്കളേക്കാൾ ഏകദേശം 10% ശക്തമാണെന്ന് ഓപ്പോ അവകാശപ്പെടുന്ന ശക്തമായ AM04 ഹൈ സ്ട്രങ്ങ്ത്ത് അലുമിനിയം അലോയ് ഇന്നർ ഫ്രെയിമാണ് ഫോണിൽ ഉള്ളത്. വീഴ്ചയെ കൂടുതൽ പ്രതിരോധിക്കുന്നതിന് ഈ ഫോൺ റീട്ടെയിൽ ബോക്സിനൊപ്പം ഒരു ആന്റി-ഡ്രോപ്പ് ഷീൽഡ് കേയ്സും നൽകും.

ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് കൊണ്ട് കവർ ചെയ്ത ഓപ്പോ K13x ഫോണിൻ്റെ ഡിസ്പ്ലേ പോറലുകളും പൊട്ടലുകളും പ്രതിരോധിക്കും. വിരലുകൾ നനഞ്ഞാലും എണ്ണമയമുള്ളതായാലും കയ്യുറകൾ ധരിച്ചാലും ഫോൺ പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സ്പ്ലാഷ് ടച്ച്, ഗ്ലോവ് ടച്ച് മോഡുകളെ ഈ ഫോൺ പിന്തുണയ്ക്കുന്നു. ഈ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത് K12x-ലാണ്.

ഫോണിൻ്റെ ഘടനാപരമായ പ്രതിരോധത്തിനായി, 360-ഡിഗ്രി ഡാമേജ്-പ്രൂഫ് ആർമർ ബോഡി ഇതിലുണ്ട്. SGS ഗോൾഡ് ഡ്രോപ്പ്-റെസിസ്റ്റൻസ്, SGS മിലിട്ടറി സ്റ്റാൻഡേർഡ്, MIL-STD-810H സർട്ടിഫിക്കേഷനുകൾ എന്നിവയുൾപ്പെടെ ഉറപ്പുമായി ബന്ധപ്പെട്ട നിരവധി മാനദണ്ഡങ്ങൾ ഈ ഫോൺ പാലിക്കുന്നു, ഇത് വീഴ്ചകൾ, ആഘാതങ്ങൾ, പാരിസ്ഥിതിക സമ്മർദ്ദം എന്നിവയെ പ്രതിരോധിക്കാനുള്ള ഫോണിൻ്റെ കഴിവിനെ സൂചിപ്പിക്കുന്നു. കൂടാതെ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP65 റേറ്റിംഗ് ഉണ്ട്.

പെർഫോമൻസും ക്യാമറയും സംബന്ധിച്ച വിശദാംശങ്ങൾ ഇപ്പോഴും പുറത്തു വന്നിട്ടില്ലെങ്കിലും മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് K13x-ന് കരുത്ത് പകരുന്നതെന്ന് ആദ്യകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓപ്പോ K13x 5G ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

ഓപ്പോ K13x 5G, മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് ഓപ്പോ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പുറത്തു വന്ന ഡിസൈൻ വിവരങ്ങൾ പ്രകാരം ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടാവുക. ഈ ഹാൻഡ്‌സെറ്റിനായി ഒരു പ്രത്യേക മൈക്രോസൈറ്റ് ഇതിനകം ഫ്ലിപ്കാർട്ടിൽ ലൈവ് ആയിട്ടുണ്ട്. ഇതിൽ നിന്നും ഫോൺ എവിടെയാണു ലഭ്യമാവുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്.

സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഓപ്പോ K13x 5G ജൂൺ അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ വില 15,999 രൂപയിൽ താഴെയായിരിക്കാനാണ് സാധ്യത. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ആകും ഫോണിലുണ്ടാവുക. 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒരു വലിയ 6,000mAh ബാറ്ററിയും ഇതിലുണ്ടായേക്കും. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, ഈ ഫോണിൽ 50.മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 40 മണിക്കൂർ പ്ലേടൈമുമായി ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് ഇന്ത്യയിലെത്തി; വില, സവിശേഷതകൾ അറിയാം
  2. വമ്പൻ ക്യാമറ അപ്ഗ്രേഡുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; മുഴുവൻ സവിശേഷതകളും പുറത്ത്
  3. വൺപ്ലസ് 15 സീരീസ് ഫോണുകൾ വമ്പൻ സവിശേഷതയുമായി എത്തും; ഒപി ഗെയിമിങ്ങ് കോർ ടെക്നോളജി അവതരിപ്പിക്കാൻ വൺപ്ലസ്
  4. ഡ്യുവൽ റിയർ ക്യാമറയുമായി ലാവ അഗ്നി 4 എത്തും; ബാറ്ററി സവിശേഷതകളും പുറത്തു വന്നു
  5. കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്
  6. ഐക്യൂ 15 നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും; ഫോണിൻ്റെ നിരവധി സവിശേഷതകളെ കുറിച്ച് സൂചനകൾ
  7. വമ്പൻ സവിശേഷതകളുമായി വിവോ X300 സീരീസ് ആഗോള വിപണിയിൽ എത്തി; വില, സവിശേഷതകൾ അറിയാം
  8. കളം വാഴാൻ ഐക്യൂവിൻ്റെ പുതിയ അവതാരമെത്തി; ഐക്യൂ നിയോ 11 ലോഞ്ച് ചെയ്തു
  9. മികച്ച പെർഫോമൻസും റിക്കോ ജിആർ ക്യാമറ യൂണിറ്റും; റിയൽമി GT 8 പ്രോ ഇന്ത്യയിൽ വിപണിയിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
  10. താങ്ങാനാവുന്ന വിലയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്റ്റ് ഇന്ത്യയിലെത്തി; കൂടുതൽ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »