കരുത്തുറ്റ ബാറ്ററിയുമായി ഓപ്പോ ഫൈൻഡ് X9 പ്രോ എത്തും
Photo Credit: Oppo
ഓപ്പോ X9 പ്രോയ്ക്ക് ഓപ്പോ ഫൈൻഡ് X8 പ്രോയേക്കാൾ കനം കുറഞ്ഞ ബെസലുകൾ ലഭിച്ചേക്കാം (ചിത്രത്തിൽ)
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഓപ്പോ ഇപ്പോൾ പുതിയൊരു സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള നീക്കത്തിലാണ്. ഓപ്പോ ഫൈൻഡ് X8 പ്രോയുടെ പിൻഗാമിയായി ഓപ്പോ ഫൈൻഡ് X9 പ്രോ എന്ന ഫോണാണ് ഓപ്പോ പുറത്തിറക്കാൻ പോകുന്നത്. മുൻഗാമിയെ അപേക്ഷിച്ച് ഓപ്പോ ഫൈൻഡ് X9 പ്രോ കൂടുതൽ കരുത്തുറ്റ ബാറ്ററിയുമായി വരുമെന്ന് ഒരു ടിപ്‌സ്റ്റർ വെളിപ്പെടുത്തി. ഇതോടൊപ്പം, ഫോണിന്റെ സ്‌പെസിഫിക്കേഷനുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഓൺലൈനിൽ ലീക്കായി പുറത്തു വന്നിട്ടുണ്ട്. ഈ ഫോണിൽ പ്രതീക്ഷിക്കുന്ന ചിപ്‌സെറ്റ്, വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ് (ഐപി റേറ്റിംഗ്), മറ്റ് സവിശേഷതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നേരത്തെ, ഓപ്പോ ഫൈൻഡ് X9 പ്രോയുടെ ക്യാമറയെയും ഡിസ്‌പ്ലേ ഫീച്ചറുകളെയും കുറിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ ചോർച്ച ആ റിപ്പോർട്ടുകളെ ശരി വെക്കുന്നതാണ്. 2024 ഒക്ടോബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് X8 പ്രോയ്ക്ക് ശേഷമുള്ള അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലായിരിക്കും ഓപ്പോ ഫൈൻഡ് X9 പ്രോ എന്ന് പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന ഓപ്പോ സ്മാർട്ട്‌ഫോണിൽ പ്രതീക്ഷിക്കുന്ന സ്‌പെസിഫിക്കേഷനുകൾ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്റർ ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിലൂടെ വെളിപ്പെടുത്തിയിരുന്നു. WCCFTech യുടെ റിപ്പോർട്ട് അനുസരിച്ച്, ഈ സ്മാർട്ട്ഫോൺ ഓപ്പോ ഫൈൻഡ് X9 ആണ്.
ഈ ഫോണിൻ്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ കരുത്തുറ്റ 7,500mAh ബാറ്ററിയാണ്, ഫൈൻഡ് X8 പ്രോയിലെ 5,910mAh ബാറ്ററിയെ അപേക്ഷിച്ച് ഇതൊരു വമ്പൻ അപ്ഗ്രേഡാണ്. പുതിയ മോഡൽ 50W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും ഇത് കേബിളുകൾ ഇല്ലാതെ ഫോൺ ചാർജ് ചെയ്യുന്നത് വളരെ എളുപ്പമാക്കുമെന്നും പറയപ്പെടുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഫൈൻഡ് X9 പ്രോയിൽ ഉണ്ടാവുകയെന്നാണു പ്രതീക്ഷിക്കുന്നത്. 1.5K റെസല്യൂഷനുള്ള 6.78 ഇഞ്ച് 2.5D LTPO ഫ്ലാറ്റ് ഡിസ്‌പ്ലേയുമായി ഇത് വന്നേക്കാം. സ്‌ക്രീനിൽ LIPO (ലോ-ഇൻജക്ഷൻ പ്രഷർ ഓവർ-മൗൾഡിംഗ്) സാങ്കേതികവിദ്യ ഉപയോഗിക്കാനാണ് സാധ്യത. അതിനാൽ നേർത്ത ബെസലുകളായിരിക്കും ഇതിലുണ്ടാവുക. ഓപ്പോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ കർവ്ഡ് ഡിസ്‌പ്ലേകൾ ഉപയോഗിക്കുന്നത് നിർത്തിയേക്കുമെന്ന മുൻ റിപ്പോർട്ടുകളെ ഇതു ശരി വെക്കുന്നു.
സുരക്ഷയ്ക്കായി, ഫോണിൽ ഒരു 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്, ഇത് ഒപ്റ്റിക്കൽ ഇൻ-ഡിസ്പ്ലേ സെൻസറുകളേക്കാൾ വേഗതയും കൃത്യതയും നൽകും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഓപ്പോ ഫൈൻഡ് X9 പ്രോയ്ക്ക് IP68, IP69 റേറ്റിംഗുകളാണ് ഉണ്ടാവുക.
200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ ആയിരിക്കും ഇതിൻ്റെ മെയിൻ റിയർ ക്യാമറ. 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് ഉള്ള X8 പ്രോയെ അപേക്ഷിച്ച് ഇതും ഒരു മികച്ച അപ്ഗ്രേഡാണ്. ലീക്കായി പുറത്തു വന്ന ഈ വിവരങ്ങൾ കൃത്യമാണെങ്കിൽ, ഫൈൻഡ് X8 പ്രോയെ അപേക്ഷിച്ച് ഓപ്പോ ഫൈൻഡ് X9 പ്രോ ബാറ്ററി ലൈഫ്, ഡിസ്പ്ലേ ക്വാളിറ്റി, ക്യാമറ പെർഫോമൻസ്, ഡ്യുറബിലിറ്റി എന്നിവയിൽ വലിയ മെച്ചപ്പെടുത്തലുകൾ കൊണ്ടുവന്നേക്കും.
ഓപ്പോ ഫൈൻഡ് X8 പ്രോയിൽ 1,264 x 2,780 പിക്‌സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ, 450ppi പിക്‌സൽ ഡെൻസിറ്റി, 120Hz റിഫ്രഷ് റേറ്റ് എന്നിവയുണ്ട്. ഇതിന് 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എത്താനും കഴിയും.
3nm മീഡിയടെക് ഡൈമെൻസിറ്റി 9400 ഒക്ടാ-കോർ ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 16GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഈ ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണുള്ളത്. 50MP പ്രധാന സെൻസർ, 50MP അൾട്രാവൈഡ് ലെൻസ്, 50MP 3x ടെലിഫോട്ടോ ലെൻസ്, അഡ്വാൻസ്ഡ് സൂമിനായി 50MP 6x ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിലുൾപ്പെടുന്നു. 5,910mAh സിലിക്കൺ-കാർബൺ ബാറ്ററിയുള്ള ഈ ഫോൺ 80W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയെയും പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം