ഓപ്പോ F31 സീരീസ് ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും അറിയാം
Photo Credit: Oppo
മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ആണ് ഓപ്പോ F31 5G യുടെ കരുത്ത്
ആപ്പിൾ പുതിയ ഐഫോണുകൾ പുറത്തിറക്കി വിപണിയിൽ ആവേശമുണ്ടാക്കുമ്പോൾ മറ്റു കമ്പനികൾക്കു വെറുതേയിരിക്കാൻ കഴിയില്ലല്ലോ. പ്രമുഖ ബ്രാൻഡായ ഓപ്പോ പുതിയ F31 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതായി തിങ്കളാഴ്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. ഈ പുതിയ ലൈനപ്പിൽ മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തും. സാധാരണ ഓപ്പോ F31 5G, ഓപ്പോ F31 പ്രോ 5G, ഓപ്പോ F31 പ്രോ+ 5G എന്നിങ്ങനെ മൂന്നു ഫോണുകൾ ഓപ്പോ F31 സീരീസിൽ ഉൾപ്പെടുന്നു. ഈ സീരീസിലെ മൂന്ന് ഫോണുകളും 7,000mAh ബാറ്ററിയുമായാണ് വരുന്നത്. മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഓപ്പോ ഈ ലൈനപ്പിലെ എല്ലാ ഫോണുകളിലും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 മെഗാപിക്സൽ പ്രധാന പിൻ ക്യാമറയാണു നൽകിയിരിക്കുന്നത്. ക്യാമറ പേർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി പ്രോ മോഡലുകളിൽ 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഉണ്ട്. ഈ ഫോണുകളുടെ കൂടുതൽ വിവരങ്ങൾ അറിയാം.
8GB റാം + 128GB സ്റ്റോറേജുള്ള ഓപ്പോ F31 5G-യുടെ അടിസ്ഥാന വേരിയൻ്റിന് 22,999 രൂപയും, 8GB റാം + 256GB സ്റ്റോറേജുള്ള വേരിയൻ്റിന് 24,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് ഗ്രീൻ, ബ്ലൂം റെഡ് എന്നീ നിറങ്ങളിൽ ഇത് ലഭിക്കും.
ഓപ്പോ F31 പ്രോ 5G-യുടെ 8GB റാം + 128GB സ്റ്റോറേജ് മോഡലിന് 26,999 രൂപ മുതൽ വില ആരംഭിക്കുന്നു. 8GB റാം + 256GB സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയും, 12GB റാം + 256GB സ്റ്റോറേജ് ഉള്ള ടോപ്പ് വേരിയന്റിന് 30,999 രൂപയുമാണ് വില. ഡെസേർട്ട് ഗോൾഡ്, സ്‌പേസ് ഗ്രേ നിറങ്ങളിൽ ഇത് ലഭിക്കും.
ഓപ്പോ F31 പ്രോ+ 5G-യുടെ 8GB റാം + 256GB സ്റ്റോറേജ് മോഡലിന് 32,999 രൂപയും, 12GB റാം + 256GB സ്റ്റോറേജ് ഓപ്ഷന് 34,999 രൂപയും വിലവരും. ജെംസ്റ്റോൺ ബ്ലൂ, ഹിമാലയൻ വൈറ്റ്, ഫെസ്റ്റീവ് പിങ്ക് നിറങ്ങളിൽ ഇതു ലഭ്യമാകും.
ഓപ്പോ F31 പ്രോ 5G, F31 പ്രോ+ 5G എന്നിവ സെപ്റ്റംബർ 19 മുതൽ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ, ഓപ്പോയുടെ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവ വഴി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. സ്റ്റാൻഡേർഡ് ഓപ്പോ F31 5G സെപ്റ്റംബർ 27 മുതലും ഇതേ ചാനലുകൾ വഴി ലഭ്യമാകും.
ഡ്യുവൽ സിം ഫോണായ ഓപ്പോ F31 5G ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ColorOS 15-ൽ പ്രവർത്തിക്കുന്നു. 120Hz റിഫ്രഷ് റേറ്റും 600 നിറ്റ്സ് ബ്രൈറ്റ്നസും ഉള്ള 6.5 ഇഞ്ച് ഫുൾ HD+ AMOLED സ്ക്രീനും AGC DT-Star D+ പരിരക്ഷയും ഇതിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്പ്, മാലി-G57 GPU, 8GB RAM, 256GB സ്റ്റോറേജ് എന്നിവയാണ് ഈ ഉപകരണത്തിന്റെ കരുത്ത്. IP69, IP68, IP66 റേറ്റിംഗുകൾ, ശക്തമായ 360-ഡിഗ്രി ആർമർ ബോഡി എന്നിവ ഇതിലുൾപ്പെടുന്നു. 2MP പോർട്രെയിറ്റ് ലെൻസുള്ള 50MP പ്രധാന ക്യാമറയും 16MP ഫ്രണ്ട് ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. 1080p വീഡിയോ റെക്കോർഡിംഗ്, മൾട്ടി-വ്യൂ മോഡ്, 10x വരെ സൂം എന്നിവയെ ഇത് പിന്തുണയ്ക്കുന്നു. 80W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററിയുമായി വരുന്ന ഫോണിൻ്റെ ഭാരം 185 ഗ്രാം ആണ്.
ഓപ്പോ F31 പ്രോ 5G-യിൽ സ്റ്റാൻഡേർഡ് വേരിയൻ്റിനുള്ള അതേ ഡിസ്‌പ്ലേ, പ്രോസസർ, ബാറ്ററി, ക്യാമറ സെറ്റപ്പ് എന്നിവയുണ്ട്. പ്രധാന വ്യത്യാസം അതിന്റെ ഡിസൈനും ഭാരവുമാണ്. ഡെസേർട്ട് ഗോൾഡ് മോഡലിന് 81mm വലിപ്പവും 191 ഗ്രാം ഭാരവുമുണ്ട്, അതേസമയം സ്‌പേസ് ഗ്രേ വേരിയന്റിന് 190 ഗ്രാം ഭാരമാണുള്ളത്.
ഓപ്പോ F31 പ്രോ+ 5G പ്രീമിയം ഓപ്ഷനാണ്. അഡ്രിനോ ജിപിയുവിനൊപ്പം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്പിലാണ് ഇത് പ്രവർത്തിക്കുന്നത്. മികച്ച കളർ റേഞ്ചും 453 പിപിഐ ഡെൻസിറ്റിയുമുള്ള വലിയ 6.8 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. മറ്റ് മോഡലുകളുടെ അതേ റാം, സ്റ്റോറേജ്, ഐപി റേറ്റിംഗുകൾ, ബാറ്ററി എന്നിവ ഇതിലുമുണ്ടാകും.
പരസ്യം
പരസ്യം