മികച്ച ബാറ്ററിയുമായി ഓപ്പോ A6 5G ചൈനയിൽ ലോഞ്ച് ചെയ്തു
Photo Credit: Oppo
Oppo A6 5G മൂന്ന് നിറങ്ങളിൽ ലഭ്യമാണ്
വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെ ഓപ്പോ A6 5G ചൈനയിൽ ലോഞ്ച് ചെയ്യുന്ന വിവരം പ്രമുഖ ബ്രാൻഡായ ഓപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 7,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ വരുന്നത്, ഇത് 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി പ്രോസസറാണ് ഈ ഫോണിനു കരുത്ത് പകരുന്നത്, ഇത് പെർഫോമൻസും മൾട്ടിടാസ്കിംഗിനും മികച്ചതാക്കുന്നു. 12GB വരെ റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോണിൽ ലഭ്യമാണ്. ഗ്രാഫിക്സിനും ഗെയിമിംഗിനുമായി, ഫോൺ മാലി-G57 MC2 GPU ആണ് ഉപയോഗിക്കുന്നത്. അതിനാൽ മിക്ക ഗെയിമുകളും വിഷ്വൽ ടാസ്കുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യാനാകും. മൂന്ന് വ്യത്യസ്ത നിറങ്ങളിലും വിവിധ സ്റ്റോറേജ് ഓപ്ഷനുകളിലും ഓപ്പോ A6 5G ലഭ്യമാകും. ഇത് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണു വാങ്ങാനാവുക. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ ഫോണിന് IP69 റേറ്റിങ്ങുണ്ട്. ചൈനയിൽ ലോഞ്ച് ചെയ്ത ഫോൺ ഉടനെ ഇന്ത്യയിലേക്കും എത്തുമെന്നു പ്രതീക്ഷിക്കുന്നു.
ഓപ്പോ A6 5G ഫോണിൻ്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ CNY 1,599 (ഏകദേശം 20,000 രൂപ) മുതൽ വില ആരംഭിക്കുന്നു. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയൻ്റുകളും ഉണ്ടാകും, എന്നാൽ കമ്പനി ഇതുവരെ വിലകൾ പങ്കുവച്ചിട്ടില്ല.
ചൈനയിൽ, ഓപ്പോയുടെ വെബ്‌സൈറ്റിൽബ്ലൂ ഓഷ്യൻ ലൈറ്റ്, വെൽവറ്റ് ഗ്രേ, പിങ്ക് (Fenmengshenghua) എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ColorOS15-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഓപ്പോ A6 5G. 2,372×1,080 പിക്‌സൽ റെസല്യൂഷനുള്ള 6.57 ഇഞ്ച് ഫുൾ-എച്ച്ഡി+ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സ്‌ക്രീൻ 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റിനെയും 240Hz വരെ ടച്ച് സാമ്പിൾ റേറ്റിനെയും പിന്തുണയ്ക്കുകയും 397ppi പിക്‌സൽ ഡെൻസിറ്റി, 1,400nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
2.4GHz വരെ എത്തുന്ന രണ്ട് പെർഫോമൻസ് കോറുകളും ആറ് എഫിഷ്യൻസി കോറുകളും ഉള്ള ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഇതിനു കരുത്തു നൽകുന്നത്, ഇതു മാലി-G57 MC2 GPU-യുമായി ജോടിയാക്കിയിരിക്കുന്നു. 12GB വരെ LPDDR4X റാമും 512GB UFS 2.2 സ്റ്റോറേജും ഫോണിൽ ലഭ്യമാണ്, ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാം. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP69 റേറ്റിംഗും ഇതിനുണ്ട്.
ഓപ്പോ A6 5G-യിൽ 50MP വൈഡ്-ആംഗിൾ സെൻസറും, 10x ഡിജിറ്റൽ സൂമുള്ള 2MP മോണോക്രോം സെൻസറുമുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമുണ്ട്. ഫ്രണ്ട് ക്യാമറ 16MP ആണ്. രണ്ടു വശത്തെയും ക്യാമറകൾക്ക് 60fps-ൽ 1080p വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയും.
80W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററിയാണ് ഇതിനുള്ളത്. സെൻസറുകളിൽ പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോമ്പസ്, ആക്സിലറോമീറ്റർ എന്നിവ ഉൾപ്പെടുന്നു. ഈ ഫോൺ ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ വഴി സുരക്ഷ ഉറപ്പാക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Beidou, GPS, GLONASS, Galileo, QZSS, 5G, 4G എന്നിവ ഉൾപ്പെടുന്നു. ഫോണിന്റെ വലിപ്പം 158.2×75.02×8 മില്ലിമീറ്ററും ഭാരം ഏകദേശം 185 ഗ്രാമും ആണ്.
പരസ്യം
പരസ്യം