ഓപ്പോയുടെ ഏറ്റവും പുതിയ അവതാരം ഓപ്പോ A3 5G ഇന്ത്യയിലെത്തി

മിലിറ്ററി സ്റ്റാൻഡേർഡ് 810H ഡ്യുബിലിറ്റിയാണ് ഈ ഫോണിൻ്റെ മറ്റൊരു പ്രധാന സവിശേഷത

ഓപ്പോയുടെ ഏറ്റവും പുതിയ അവതാരം ഓപ്പോ A3 5G ഇന്ത്യയിലെത്തി
ഹൈലൈറ്റ്സ്
  • 5100mAh ബാറ്ററിയാണ് ഓപ്പോ A3 5G സ്മാർട്ട്ഫോണിലുള്ളത്
  • രണ്ടു നിറങ്ങളിലാണ് ഇതു ലഭ്യമാവുക
  • ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14.0.1 ലാണ് ഹാൻഡ്സെറ്റ് പ്രവർത്
പരസ്യം
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു കാലത്ത് അതികായന്മാരായിരുന്നു എങ്കിലും പുതിയ നിരവധി ബ്രാൻഡുകളുടെ കുത്തൊഴുക്കിൽ ആ മേധാവിത്വം കുറേയൊക്കെ ഓപ്പോക്കു നഷ്ടമായിട്ടുണ്ട്. എങ്കിലും ഇപ്പോഴും മികച്ച സ്മാർട്ട്ഫോണുകളുമായി എത്തുന്ന, നിരവധി പേരുടെ വിശ്വസ്തനായ ബ്രാൻഡിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഓപ്പോ A3 5G യാണ് ഇന്ത്യൻ വിപണിയിലേക്ക് ഓപ്പോ ഇറക്കി വിടുന്ന പുതിയ ഐറ്റം.

ഓപ്പോയുടെ A സീരീസിൻ്റെ ഭാഗമായുള്ള ഫോണുകൾ ന്യായമായ വിലക്കു സ്വന്തമാക്കാൻ കഴിയുന്നതായതിനാൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സീരീസിലേക്കുള്ള കൂട്ടിച്ചേർക്കൽ തന്നെയാണ് ഓപ്പോ A3 5G. 6GB RAM വേരിയൻ്റിൽ പുറത്തിറങ്ങിയ ഫോണിനു കരുത്തു നൽകുന്നതു മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്പ് സെറ്റാണ്. 50 മെഗാപിക്സൽ റിയർ ക്യാമറ, 45W SuperVOOC ചാർജിംഗിനെ പിന്തുണക്കുന്ന 5100mAh ബാറ്ററി തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഓപ്പോ A3 5G ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

ഓപ്പോ A3 5G യുടെ ഇന്ത്യയിലെ വില, ലഭ്യത മുതലായ വിവരങ്ങൾ:

6GB RAM + 128GB ഓൺബോർഡ് സ്റ്റോറേജ് എന്ന കോൺഫിഗറേഷനിലാണ് ഓപ്പോ A3 5G ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 15999 രൂപയാണ് ഇതിനു വില. നെബുല റെഡ്, ഓഷ്യൻ ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക. ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നിശ്ചിത സമയം വരെ 1600 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കാനുള്ള അവസരമുണ്ട്. ബാങ്ക് ഓഫ് ബറോഡ, വൺകാർഡ്, SBI എന്നിവയുടെ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും ഫോൺ വാങ്ങുമ്പോഴാണ് ഈ ഇളവു ലഭിക്കുക. കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം മൊബിക്വിക്ക് വാല്ലറ്റ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്കായി 500 രൂപ വരെ ലഭിക്കാനും അവസരമുണ്ട്.

ഓപ്പോ A3 5G സ്മാർട്ട്ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

ഡ്യുവൽ സിം ഉപയോഗിക്കാൻ കഴിയുന്ന ഓപ്പോ A3 5G സ്മാർട്ട്ഫോണിൽ രണ്ടും നാനോ സിം സ്ലോട്ടുകളാണ്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14.0.1 ൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിൽ 120Hz റീഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (720x1604 pixels) LCD സ്ക്രീൻ നൽകിയിരിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്പ്സെറ്റ് കരുത്തു നൽകുന്ന ഈ ഫോണിൽ 6GB LPDDR4X RAM + 128GB eMMC 5.1 സ്റ്റോറേജുമാണുള്ളത്.

ക്യാമറകളുടെ കാര്യമെടുത്താൽ ഒരൊറ്റ റിയർ ക്യാമറയാണ് ഓപ്പോ A3 5G സ്മാർട്ട്ഫോണിലുള്ളത്. 76 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന 50 മെഗാപിക്സൽ സെൻസറുള്ള റിയർ ക്യാമറയാണിത്. ഇതിനു പുറമെ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 78 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന 5 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും ഈ സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

5G, 4G LTE, വൈഫൈ 5, ബ്ലൂടൂത്ത് 5.3, GPS എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾക്കു പുറമെ USB ടൈപ്പ് സി പോർട്ടും 3.5mm ഓഡിയോ ജാക്കുമുള്ള സ്മാർട്ട്ഫോണാണ് ഓപ്പോ A3 5G. ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആക്സലറോമീറ്റർ, ഗൈറോസ്കോപ്, ഇ-കോംപസ് തുടങ്ങി നിരവധി സെൻസറുകളും ഇതിലുണ്ട്.

45W superVOOC ചാർജിംഗിനെ പിന്തുണക്കുന്ന 5100mAh ബാറ്ററിയാണ് ഓപ്പോ A3 5G ഹാൻഡ്സെറ്റിലുള്ളത്. മിലിറ്ററി സ്റ്റാൻഡേർഡ് 810H ഡ്യുബിലിറ്റിയാണ് ഈ ഫോണിൻ്റെ മറ്റൊരു പ്രധാന സവിശേഷത. പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിംഗുള്ള ഫോണിൽ ഫിംഗർപ്രിൻ്റ് സ്കാനറും ബയോമെട്രിക് ഓതൻ്റിഫിക്കേഷനുമുണ്ട്. 165.7x76x7.7mm വലിപ്പവും 187 ഗ്രാം ഭാരവുമാണ് ഓപ്പോ A3 5G ക്കുള്ളത്.
Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. നത്തിങ്ങ് ഫോൺ 4a, നത്തിങ്ങ് ഫോൺ 4a പ്രോ എന്നിവയുടെ വിലയും സവിശേഷതകളും പുറത്ത്; നത്തിങ്ങ് ഹെഡ്ഫോൺ (a)-യും പണിപ്പുരയിൽ
  2. കൂടുതൽ മികച്ച സവിശേഷതകളുമായി ജിപിടി 5.2 റോൾഔട്ട് ആരംഭിച്ചു; വർക്ക്പ്ലേസ് ഓട്ടോമേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കും
  3. : വാട്സ്ആപ്പിൽ അടിമുടി മാറ്റം വരുത്തി പുതിയ ഫീച്ചറുകൾ; മിസ്ഡ് കോൾ മെസേജസ്, ഇമേജ് അനിമേഷൻ എന്നിങ്ങനെ നിരവധി സവിശേഷതകൾ
  4. സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഇവൻ്റെ കാലം; വാവെയ് മേറ്റ് X7 ആഗോളതലത്തിൽ ലോഞ്ച് ചെയ്തു
  5. ഫാസ്റ്റ് ചാർജിങ്ങിൻ്റെ കാര്യത്തിൽ സാംസങ്ങ് ഗാലക്സി S26 അൾട്രാ വേറെ ലെവലാകും; ഫോണിനു 3C സർട്ടിഫിക്കേഷൻ ലഭിച്ചുവെന്നു റിപ്പോർട്ട്
  6. റിയൽമി 16 പ്രോ+ 5G പെരിസ്കോപ് ടെലിഫോട്ടോ ക്യാമറയുമായി എത്തും; ഫോണിൻ്റെ ബാറ്ററി, ചിപ്പ് വിവരങ്ങളും പുറത്ത്
  7. സ്മാർട്ട് റിംഗുകളിലെ പുതിയ പുലിക്കുട്ടി; ഡീസൽ അൾട്രാഹ്യുമൻ റിംഗ് ഇന്ത്യൻ വിപണിയിലെത്തി
  8. റിയൽമി നാർസോ 90 സീരീസ് ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും; ഡിസ്പ്ലേ, ബാറ്ററി സവിശേഷതകൾ പുറത്ത്
  9. ഫോണിൻ്റെ വില വർദ്ധിപ്പിക്കാനാവില്ല; സാംസങ്ങ് ഗാലക്സി S26-ൻ്റെ ക്യാമറയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായേക്കില്ല
  10. ലോഞ്ചിങ്ങിനൊരുങ്ങി ഓപ്പോ റെനോ 15C; ലോഞ്ച് തീയ്യതിയും പ്രധാന സവിശേഷതകളും പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »